പഴയ കാര്യങ്ങൾ പറഞ്ഞ് ഞങ്ങൾ ഒരിക്കലും വഴക്കിട്ടിട്ടില്ല; നല്ല ദാമ്പത്യത്തിന് അച്ഛൻ നൽകിയ ഉപദേശം!: ശരത്കുമാർ

തെന്നിന്ത്യയിലെ പ്രമുഖ താരദമ്പതിമാരാണ് രാധികയും ശരത് കുമാറും. തൊണ്ണൂറുകളിൽ തമിഴ് സിനിമയിൽ നിറഞ്ഞുനിന്ന ഇരുവർക്കും ഇന്നും നിരവധി ആരാധകരുണ്ട്. മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഇവർ. ഓൺസ്‌ക്രീനിൽ തിളങ്ങിയ ഇവരുടെ ഓഫ്‌സ്ക്രീൻ ജീവിതവും എന്നും ചർച്ചയായിട്ടുള്ളതാണ്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ഒന്നയവരാണ് രാധികയും ശരത്കുമാറും. ഇവരുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയാണ് താരങ്ങൾ.

ഇപ്പോഴിതാ, തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ശരത്കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അടുത്ത സുഹൃത്തുക്കളായിരിക്കെയാണ് ശരത്കുമാറും രാധികയും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. പഴയ കാര്യങ്ങൾ എല്ലാം അറിയാവുന്നവർ ആയിരുന്നിട്ട് കൂടി ഒരിക്കൽ പോലും ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞ് തങ്ങൾ വഴക്കിട്ടിട്ടില്ല എന്ന് ശരത്കുമാർ പറയുന്നു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

radhika sharathkumar

'എല്ലാവരുടെയും ജീവിതത്തിലും എന്തെങ്കിലും ഒക്കെ വേദനകൾ ഉണ്ടായിട്ടുണ്ടാകും, അതൊന്നും അറിയേണ്ട കാര്യമില്ല, ഒരു റിലേഷൻഷിപ്പിലാകുമ്പോൾ, അതിപ്പോൾ ആണാണെങ്കിലും പെണ്ണാണെങ്കിലും അവരുടെ മുൻകാല ജീവിതത്തെ കുറിച്ച് നമ്മൾ അറിയേണ്ട ആവശ്യമില്ല. ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് എന്റെ പല പ്രണയകഥകളും ഞാൻ രാധികയോട് പറഞ്ഞിട്ടുണ്ട്',

'അവൾ എന്റെ ഭാര്യയാകുമെന്ന് അന്ന് ഞാൻ കരുതിയില്ല. അവൾ എന്നെയും അങ്ങനെ കണ്ടിരുന്നില്ല. അന്നൊരു സുഹൃത്തിനെ പോലെ മാത്രമായിരുന്നു രാധിക എന്നെ കണ്ടത്. ഏകദേശം ഏഴ് വർഷക്കാലം ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങളുടെ വിവാഹമായപ്പോൾ അരവിന്ദ് സ്വാമി ദേഷ്യപ്പെട്ടു',

'നിങ്ങൾ രണ്ടുപേരും ഞാനറിയാതെ പ്രണയിച്ചു... ഞാൻ അതിനിടയിലുണ്ടായിരുന്നു. നിങ്ങൾ എന്നെ കോമാളിയാക്കി. നിങ്ങൾ അപ്പോൾ കല്യാണവും കഴിച്ചോ?' എന്ന് അവൻ ദേഷ്യപ്പെട്ടു ചോദിച്ചു. ഞങ്ങളുടെ പ്രണയം ആർക്കും അറിയില്ലായിരുന്നു', ശരത്‌കുമാർ പറയുന്നു.

'ഒരു കുമ്പസാരമെന്ന നിലയിൽ എന്റെ ഭൂതകാലത്തെക്കുറിച്ച് ഞാൻ രാധികയോട് പറഞ്ഞിട്ടുണ്ട്. യഥാർത്ഥ സ്നേഹം, യഥാർത്ഥ സൗഹൃദം എന്നതിലൊക്കെ എപ്പോഴും വിട്ടുവീഴ്ച ആവശ്യമാണ്. ഞങ്ങൾ ഒരിക്കലും പഴയ കാര്യങ്ങൾ പറഞ്ഞ് വഴക്കിട്ടിട്ടില്ല. വിവാഹശേഷം ഭാര്യയോട് അവരുടെ ഭൂതകാലത്തെക്കുറിച്ച് ചോദിക്കരുതെന്ന് എന്റെ അച്ഛനും പറഞ്ഞിട്ടുണ്ട്. അദ്ദേഹം ശരിക്കും ഒരു പ്രവാചകൻ തന്നെയായിരുന്നു. ഭാര്യയുടെ ഭൂതകാലം അറിഞ്ഞാൽ എന്നെങ്കിലും നിങ്ങൾ അത് അറിയാതെ വഴക്കിനിടയിൽ പറയുമെന്നാണ് അദ്ദേഹം പറഞ്ഞത്', ശരത്‌കുമാർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ തങ്ങളെ കുറിച്ച് വരുന്ന വാർത്തകളെ കുറിച്ചൊന്നും താനും രാധികയും സംസാരിക്കാറില്ലെന്നും ശരത്കുമാർ വ്യക്തമാക്കി. ഓരോരുത്തർ അതിൽ എന്തൊക്കെയോ ഇടുന്നു. നമ്മൾ എന്തിന് അതെല്ലാം അന്വേഷിക്കണം? അതൊക്കെ വേറൊരു പണിയും ഇല്ലാത്തവരാണെന്ന് ഞാൻ കരുതുന്നു. അത് ഇടുന്നവർക്കും വായിച്ചു വിശ്വസിക്കുന്നവർക്കും സമാനമായ ഭൂതകാലം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. കാലം മാറി, ഇപ്പോൾ എപ്പോഴും സോഷ്യൽമീഡിയയിൽ എന്തെകിലുമൊക്കെ വന്നുകൊണ്ടിരിക്കും, ശരത്കുമാർ പറഞ്ഞു.

radhika sharathkumar

2001ലാണ് രാധികയും ശരത് കുമാറും വിവാഹിതരാവുന്നത്. രാധികയുടെ മൂന്നാം വിവാഹവും ശരത്കുമാറിന്റെ രണ്ടാം വിവാഹവുമായിരുന്നു ഇത്. ഛായ ദേവിയാണ് ശരത്കുമാറിന്റെ ആദ്യഭാര്യ. വരലക്ഷ്മി, പൂജ എന്നീ രണ്ട് മക്കളും ഈ ബന്ധത്തിൽ പിറന്നതെന്നും. വിവാഹമോചനം നേടിയെങ്കിലും ആദ്യ ഭാര്യയുമായി ശരത്കുമാറിന് ഇന്നും സൗഹൃദമുണ്ട്. രാധികയും ഛായ ദേവിയും സുഹൃത്തുക്കളുമാണ്.

അന്തരിച്ച മലയാള നടന്‍ പ്രതാപ് പോത്തനെയായിരുന്നു രാധികയുടെ ആദ്യം ഭർത്താവ്. എന്നാൽ ഇവർ അധികം വൈകാതെ പിരിഞ്ഞു. പിന്നീട് 1990ലാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയെ രാധിക രണ്ടാമത് വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിലൊരു മകളുണ്ട്. റയനെ ഹാർഡി എന്നാണ് മകളുടെ പേര്. എന്നാൽ പിന്നീട് ദമ്പതികൾ വേർപിരിഞ്ഞു. ഇതിന് ശേഷമാണ് ശരത്കുമാർ രാധികയുടെ ജീവിതത്തിലേക്ക് വരുന്നത്. നിലവില്‍ ശരത് കുമാറിനും രാധികയ്ക്കും രാഹുല്‍ എന്നൊരു മകനാണുള്ളത്.

Read more about: sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X