വിശാലുമായി പിരിയാന്‍ കാരണം അച്ഛനുമായുള്ള പ്രശ്‌നം; മാനേജര്‍ വഴി ബ്രേക്കപ്പ് അറിയിച്ച വിശാല്‍!

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് വരലക്ഷ്മി ശരത്കുമാര്‍. നടന്‍ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. നായികയായിട്ടായിരുന്നു വരലക്ഷ്മിയുടെ എന്‍ട്രി. എന്നാല്‍ പിന്നീട് വില്ലത്തിയായും സഹനടിയായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ വരലക്ഷ്മിയ്ക്ക് സാധിച്ചു. താരപുത്രിയായിരിക്കുമ്പോഴും സിനിമാ ലോകത്തു നിന്നും പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് വരലക്ഷ്മിയ്ക്ക്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് വരലക്ഷ്മി. താരം വിവാഹിതയാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വരലക്ഷ്മിയുടെ വിവാഹ നിശ്ചയം നടന്നത്. നിക്കോളായ് സച്ച്‌ദേവ് ആണ് താരത്തിന്റെ വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വരലക്ഷ്മിയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ നിശ്ചയത്തിനുണ്ടായിരുന്നു.

Varalakshmi

അതേസമയം നേരത്തെ വരലക്ഷ്മിയും നടന്‍ വിശാലും പ്രണയത്തിലായിരുന്നു. ഇരുവരും വര്‍ഷങ്ങളോളം പ്രണയതിലായിരുന്നു. ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. വിശാലും വരല്ഷ്മിയും പ്രണയത്തിലായിരുന്ന കാലത്ത് വിശാലും ശരത്കുമാറും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. നടികര്‍ സംഘവുമായി ബന്ധപ്പെട്ടായിരുന്നു വിശാലും ശരത്കുമാറും തമ്മില്‍ ഭിന്നത നിലനിന്നിരുന്നത്.

ഈ സമയത്ത് അച്ഛനുമായി വരല്ഷ്മിയും അകല്‍ച്ചയിലായിരുന്നു. എന്നാല്‍ പിന്നീട് വരല്ഷ്മിയും വിശാലും പിരിയാനുള്ള കാരണവും ശരത്കുമാറുമായുള്ള വിശാലിന്റെ പ്രശ്‌നങ്ങളാണെന്നാണ് കരുതപ്പെട്ടിരുന്നു. വിവാഹം കഴിക്കുമെന്ന് പലരും കരുതിയിരുന്ന വിശാലുമായുള്ള പ്രണയത്തകര്‍ച്ചയെക്കുറിച്ച് വരലക്ഷ്മി പറഞ്ഞ വാക്കുകള്‍ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വരലക്ഷ്മിയുടെ പ്രതികരണം.

'ബ്രേക്കപ്പിന് ഒരു പുതിയ നിയമം വന്നു. ഒരാള്‍ തന്റെ ഏഴ് വര്‍ഷത്തെ പ്രണയ ബന്ധം ബ്രേക്കപ് ചെയ്തത് തന്റെ മാനേജര്‍ വഴിയാണ്. എവിടെയാണ് ലോകം വന്ന് നില്‍ക്കുന്നത്, ഇവിടെ എവിടെയാണ് പ്രണയം' എന്ന വരലക്ഷ്മിയുടെ ട്വീറ്റ് അന്ന് വലിയ രീതിയില്‍ ചര്‍ച്ചയുമായി.ഈ പ്രണയ ബന്ധം തകര്‍ന്ന ശേഷം താന്‍ വിവാഹിതയാകില്ലെന്നായിരുന്നു വരലക്ഷ്മി പറഞ്ഞിരുന്നത്. താരം സിനിമകളില്‍ കൂടുതല്‍ സജീവമായി മാറുകയും ചെയ്തിരുന്നു. നായികയായും വില്ലത്തിയായുമെല്ലാം കയ്യടി നേടി. മലയാളത്തിലും വരലക്ഷ്മി സാന്നിധ്യമറിയിച്ചു.

എന്തായാലും ഇതിനിടെ വരലക്ഷ്മി വീണ്ടും പ്രണയത്തിലാവുകയായിരുന്നു. 14 വര്‍ഷമായി സുഹൃത്തുക്കളാണ് വരലക്ഷ്മിയും നിക്കോളായും. കുടുംബങ്ങളുടെ സമ്മതത്തിന് വേണ്ടിയാമ് ഇരുവരും കാത്തിരുന്നത്. ഒടുവില്‍ രണ്ടു പേരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹ നിശ്ചയം നടത്തുകായയിരുന്നു. മാര്‍ച്ച് ഒന്നിനായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത് ശരത് കുമാറിന്റെ രണ്ടാം ഭാര്യയായ രാധികയായിരുന്നു.

Varalakshmi

അതേസമയം ഇന്ന്, മാര്‍ച്ച് 5 ന് വരലക്ഷ്മിയുടെ ജന്മദിനമാണ്. മകള്‍ക്ക് ബര്‍ത്ത് ഡേ ആശംസകള്‍ അറിയിച്ച് ശരത് കുമാര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. കുട്ടിക്കാലം മുതലുള്ള വരലക്ഷ്മിയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തുവച്ച വീഡിയോ സഹിതമാണ് ശരത്കുമാറിന്റെ പിറന്നാള്‍ ആശംസ.

'എന്റെ പ്രിയപ്പെട്ട വരൂ, നിന്റെ ഈ ജന്മദിനം കൂടുതല്‍ സന്തോഷവും ആനന്ദവും നിറഞ്ഞതാണ്. സ്നേഹവും വാത്സല്യവും നിറഞ്ഞ ഒരു പങ്കാളിയെ നീ സ്വയം കണ്ടെത്തി. വിധി അതിന്റെ ദൈവിക ശക്തികളാല്‍ ഒരു നീണ്ട സ്നേഹ യാത്രയില്‍ നിങ്ങള്‍ രണ്ട് പേരെയും നയിക്കും. ജന്മദിനാശംസകള്‍ വരൂ (വരലക്ഷ്മി). നിന്റെ ജീവിതം എപ്പോഴും അനുഗഹ്രിക്കപ്പെടട്ടെ. നിറയെ സ്നേഹത്തോടെ അച്ഛന്‍' എന്നായിരുന്നു ശരത്കുമാറിന്റെ ആശംസ. എന്തായാലും താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: varalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X