നാലര വര്‍ഷമായി ഭാര്യ കോമയില്‍, ദൈവത്തെ ശപിച്ചതിനുള്ള ശിക്ഷ; വിശ്വാസികളുടെ വീട്ടില്‍ ആരും മരിക്കുന്നില്ലേ?

തമിഴ് സിനിമയിലെ മുന്‍നിര നടനാണ് സത്യരാജ്. വില്ലന്‍ വേഷങ്ങളിലൂടെ കയ്യടി നേടി പിന്നീട് നായകനായി മാറിയ താരം. ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളിലൂടെ കയ്യടി നേടുകയാണ് സത്യരാജ്. തമിഴില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സത്യരാജ്. ഇപ്പോഴിതാ തന്റെ ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ചും തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സത്യരാജ്.

കഴിഞ്ഞ ദിവസമാണ് സത്യരാജിന്റെ ഭാര്യയ്ക്ക് സുഖമില്ലെന്നും നാല് വര്‍ഷമായി കോമയിലാണെന്നും മകള്‍ വെളിപ്പെടുത്തിയത്. അച്ഛനാണ് അമ്മയെ നോക്കുന്നതെന്നും മകള്‍ പറഞ്ഞിരുന്നു. ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. പിന്നാലെ ഗലാട്ട് തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് വിശദമായി സംസാരിക്കുകയായിരുന്നു സത്യരാജ്.

Sathyaraj

തുടക്കത്തില്‍ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മാത്രമേ അറിയുമായിരുന്നുള്ളൂ. ശിവകുമാറിനും പ്രഭുവിനും അവരുടെ കുടുംബത്തിനും അറിയുമായിരുന്നു. നാലര വര്‍ഷമായി. എല്ലാം ചേര്‍ന്നതാണ് ജീവിതമെന്നാണ് സത്യരാജ് പറയുന്നത്. സിനിമയില്‍ തിരക്കുകള്‍ കൂടുമ്പോഴും തന്റെ കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതില്‍ കുറവ് വരുത്താറില്ലെന്നാണ് സത്യരാജ് പറയുന്നത്.

കുടുംബത്തോടൊപ്പം ഞാന്‍ ധാരാളം സമയം ചെലവിടാറുണ്ട്. അതില്‍ ഒരു മിസ്സിംഗും ഉണ്ടായിട്ടില്ല. ഇപ്പോഴും പേരക്കുട്ടികളുടെ കൂടെ സമയം ചെലവിടാറുണ്ട്. എനിക്ക് ടേബില്‍ ടെന്നീസ് കളിക്കാന്‍ അറിയാം. അവര്‍ക്കും അറിയാം. ഞങ്ങള്‍ ഒരുമിച്ച് കളിക്കും. പിന്നെ ഡ്രോയിംഗ് മത്സരമൊക്കെ നടത്തും ഞങ്ങള്‍. അതിനാല്‍ ഒന്നും മിസ് ചെയ്യില്ലെന്നാണ് താരം പറഞ്ഞത്.

ഔട്ട്‌ഡോര്‍ ഷൂട്ട് വരും ഇടയ്ക്ക്. എന്റെ സമയത്ത് ഗ്രാമത്തില്‍ ഷൂട്ട് ചെയ്യുന്നത് പതിവായിരുന്നു. പൊള്ളാച്ചിയായിരുന്നു സ്ഥിരം. കുടുംബമായിട്ടാകും പോവുക. പൊള്ളാച്ചിയും ഊട്ടിയുമായിരുന്നു സ്ഥിരം ലൊക്കേഷന്‍ എന്നും അദ്ദേഹം പറയുന്നു. അതേസമയം തനിക്ക് വിശ്വാസം ഇല്ലാത്തതിനാലാണ് ഭാര്യയ്ക്ക് അസുഖം വന്നതെന്ന കമന്റുകളോടും സത്യരാജ് പ്രതികരിക്കുന്നുണ്ട്.

''ദൈവ വിശ്വാസികളുടെ വീട്ടിലെ ആരും മരിക്കുന്നില്ലേ? മണ്ടന്മാരാണല്ലോ! ദൈവ വിശ്വാസികളുടെ വീട്ടിലെ ആര്‍ക്കും അസുഖം വരില്ലേ? ആക്‌സിഡന്റ് സംഭവിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നില്ലേ? കുടുംബത്തോടെ അമ്പലത്തിലേക്ക് പോകുമ്പോള്‍ അപകടമുണ്ടാകുന്നില്ലേ? പറയുന്നവര്‍ പറയും. നമ്മള്‍ അതൊന്നും കാര്യമാക്കുന്നേയില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.

വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ എന്റെ അഭിനയ ജീവിതത്തെ ബാധിക്കാറില്ല. എന്തൊക്കെ കഷ്ടപ്പാടുകള്‍ അനുഭവിക്കുമ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ കഥാപാത്രമായി മാറിയേ പറ്റൂ. അത് നിര്‍ബന്ധമാണ്. തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് അവിടെ ഇടമില്ലെന്നും സത്യരാജ് പറയുന്നുണ്ട്.

Sathyaraj

വില്ലന്‍ വേഷങ്ങളിലൂടെയാണ് സത്യരാജ് കരിയര്‍ ആരംഭിക്കുന്നത്. ശിവാജി ഗണേശന്‍ മുതല്‍ കമല്‍ഹാസന്‍ വരെയുള്ള നായകന്മാര്‍ക്കൊപ്പം അദ്ദേഹം വില്ലനായി അഭിനയിച്ചു. പിന്നീട് രസിഗന്‍ ഒരു രസിഗൈ എന്ന ചിത്രത്തിലൂടെയാണ് നായകനാകുന്നത്. അധികം വൈകാതെ സൂപ്പര്‍ താരമായി വളരുകയായിരുന്നു സത്യരാജ്. ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളില്‍ സജീവമാണ് സത്യരാജ്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ആഗതിനിലൂടെയാണ് മലയാളത്തിലെത്തുന്നത്. രജനീകാന്ത് ചിത്രം കൂലിയാണ് അണിയറയിലുള്ള പുതിയ സിനിമ.

More from Filmibeat

Read more about: sathyaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X