എനിക്ക് അറിയാവുന്ന തെറിയൊക്കെ അയാളെ വിളിച്ചു! കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി നിമേഷിക

സിനിമാ രംഗത്തും സീരിയല്‍ രംഗത്തും നിലനില്‍ക്കുന്ന വളരെ മോശം പ്രവണതയാണ് കാസ്റ്റിംഗ് കൗച്ച്. അഭിനേതാവുക എന്ന മോഹവുമായി വരുന്നവരെ ചൂഷണം ചെയ്യാനായി ഒരുപാട് പേരാണ് സിനിമയുടേയും സീരിയലിന്റേയും ഗ്ലാമറിന് പിന്നില്‍ ഒളിച്ചിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിന് ഭാഷയുടെ അതിര്‍വരമ്പുകളില്ലെന്നതാണ് വസ്തുത. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമകളില്‍ ഇത്തരം ദുരനുഭവം നേരിടേണ്ടി വന്നവരുണ്ട്.

അവസരം തരാം പക്ഷെ കൂടെ കിടക്കണം എന്ന് തങ്ങളുടെ കരിയറിന്റെ പല ഘട്ടത്തിലായി ആവശ്യപ്പെട്ടതായി താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടിട്ടുണ്ട്. നടിമാര്‍ക്ക് മാത്രമല്ല പലപ്പോഴും നടന്മാര്‍ക്കും ആ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. മീടു മൂവ്‌മെന്റിന്റെ ഭാഗമായും അല്ലാതായും ഇത്തരം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞവരുടെ കൂട്ടത്തില്‍ പ്രമുഖ താരങ്ങളടക്കമുണ്ട്.

Nimeshika

കാലം മാറിയെങ്കിലും ഇത്തരം ചൂഷണങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നത് വലിയ ദൗര്‍ഭാഗ്യം തന്നെയാണ്. സിനിമയല്‍ മാത്രമല്ല സീരിയല്‍ രംഗത്തും ഇത്തരം പ്രവണത നിലനില്‍ക്കുന്നതായി പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. തമിഴ് സീരിയല്‍ രംഗത്തു നിന്നുമാണ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായിട്ടുള്ളത്. ഇപ്പോഴിതാ ടെലിവിഷന്‍ താരം നിമേഷിക രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലും വാര്‍ത്തയാവുകയാണ്.

സണ്‍ ടിവിയിലെ കണ്ണാനെ കണ്ണേ എന്ന പരമ്പരയിലെ നായികയാണ് നിമേഷിക. വിജയ് ടിവിയിലെ കടുക്കുട്ടി സിംഗം എന്ന പരമ്പരയിലൂടെയാണ് നിമേഷിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമേഷിക. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തനിക്ക് ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതെന്നാണ് നിമേഷിക പറയുന്നത്.

ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു നിമേഷികയുടെ പ്രതികരണം. സീരിയല്‍ രംഗത്ത് കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്ന് തനിക്ക് അറിയില്ല, പക്ഷെ സിനിമയുടേയും വെബ് സീരീസിന്റേയും ലോകത്ത് കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നതായാണ് നിമേഷിക പറയുന്നത്. അവസരത്തിന് പകരം അഡജ്‌സറ്റ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ തനിക്ക് ആദ്യം മനസിലായില്ലെന്നാണ് നിമേഷിക പറയുന്നത്. അപ്പോള്‍ തന്നോട് സുഹൃത്തുക്കളോട് ചോദിക്കാന്‍ പറഞ്ഞുവെന്നും താരം പറയുന്നു.

സുഹൃത്തുക്കളില്‍ നിന്നുമാണ് താന്‍ കാസ്റ്റിംഗ് കൗച്ച് എന്താണെന്ന് മനസിലാക്കുന്നത് എന്നാണ് നിമേഷിക പറയുന്നത്. അവസരത്തിന് വേണ്ടി അങ്ങനെ ചെയ്യേണ്ടി വരുമെന്ന് കേട്ടതോടെ ഞാന്‍ അമ്പരന്നു പോയെന്ന് നിമേഷിക പറയുന്നു. എന്നാല്‍ താന്‍ ഉടനെ തന്നെ അയാളെ വിൡക്കുകയും ദേഷ്യപ്പെട്ടുവെന്നുമാണ് നിമേഷിക പറയുന്നത്. തനിക്ക് അറിയാവുന്ന തെറികളെല്ലാം അയാളെ വിളിച്ചുവെന്നും താരം പറയുന്നുണ്ട്.

Nimeshika

കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയവരില്‍ മുന്‍നിര നടി വരലക്ഷ്മി ശരത്കുമാര്‍ അടക്കമുണ്ട്. താരപുത്രിയായിരുന്നിട്ടും തന്നോട് അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ പറഞ്ഞുവെന്നാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. താരപുത്രിയായിരുന്നിട്ടും തന്റെ അവസ്ഥ ഇതാണെങ്കില്‍ സിനിമയില്‍ യാതൊരു ബന്ധങ്ങളുമില്ലാതെ കടന്നു വരുന്ന സാധാരണക്കാരികളായ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും വരലക്ഷ്മി ചോദിച്ചിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X