»   » തിരക്കഥ മാറ്റി എഴുതാതെ എന്തിരന്‍ 2ല്‍ അഭിനയിക്കുകയില്ലെന്ന് ഹോളിവുഡ് താരം

തിരക്കഥ മാറ്റി എഴുതാതെ എന്തിരന്‍ 2ല്‍ അഭിനയിക്കുകയില്ലെന്ന് ഹോളിവുഡ് താരം

Posted By:
Subscribe to Filmibeat Malayalam

എന്തിരന്‍ 2ല്‍ രജനികാന്തിനൊപ്പം ഹോളിവുഡ് താരം അര്‍ണോള്‍ഡ് ഷ്വര്‍സ്‌നെഗര്‍ അഭിനക്കുന്നുവെന്നത് വാര്‍ത്തയായിരുന്നു. രജനികാന്തിന്റെ കഥാപാത്രത്തോളം പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥയുമായി അര്‍ണോള്‍ഡിനെ സമീപിച്ച ശങ്കറിനോട് തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. മികച്ച ഹോളിവുഡ് തിരക്കഥാകൃത്തുക്കളെകൊണ്ട് തിരക്കഥ മാറ്റി എഴുതിയാല്‍ മാത്രമേ അര്‍ണോള്‍ഡ് എന്തിരന്‍ 2ല്‍ അഭിനയിക്കുകയുള്ളൂവെന്ന തീരുമാനത്തിലാണ് അര്‍ണോള്‍ഡ്.

enthiran

ചിത്രത്തില്‍ അഭിനയിക്കുന്നതിന് 25 ദിവസത്തേക്ക് 100 കോടിയാണ് അര്‍ണോള്‍ഡ് പ്രതിഫലം പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരു ഹോളിവുഡ് സിനിമയുടെ തിരക്കഥയുടെ നിലവാരമില്ലാത്തതാണ് തിരക്കഥ മാറ്റി എഴുതാന്‍ അര്‍ണോള്‍ഡ് ആവശ്യപ്പെട്ടതെന്നാണ് ഇപ്പോള്‍ പറയുന്നത്.

രജനികാന്തിനെ നായകനാക്കി 2010ലാണ് ശങ്കര്‍ എന്തിരന്‍ 2 ഒരുക്കിയത്. ഐശ്വര്യറായ് ആയിരുന്നു ചിത്രത്തില്‍ രജനികാന്തിന്റെ നായിക വേഷം അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഐശ്വര്യ റായ് ഇല്ലെന്ന് ഉറപ്പായിട്ടുണ്ട്.

English summary
It is well known that Arnold Schwarzenegger has been approached to play the baddie in Shankar’s magnum opus, Endhiran 2.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam