ശാലിനിയുടെ സഹോദരനുമായുള്ള പ്രണയം; ആദ്യം ഐ ലവ് യു പറഞ്ഞത് അവനോട്; ബ്രേക്കപ്പ് വേദനിപ്പിച്ചു: ഷക്കീല
യാതൊരു പരിചയപ്പെടുത്തലുകളുടേയും ആവശ്യമില്ലാത്ത താരമാണ് ഷക്കീല. ഒരിടവേളയ്ക്ക ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് ഷക്കീല. ഈയ്യടുത്ത് മലയാളത്തിലും ഷക്കീല അഭിനയിച്ചിരുന്നു. പരമ്പരയിലൂടെയായിരുന്നു ഷക്കീലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷക്കീല. റെഡ്‌നൂല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ് തുറന്നത്.
പതിനൊന്നാം വയസിലായിരുന്നു ആദ്യത്തെ പ്രണയം. സുരേഷ് റെഡ്ഡി എന്നായിരുന്നു അവന്റെ പേര്. തൊട്ടു പിന്നിലെ വീട്ടിലായിരുന്നു താമസം. അവന് അന്ന് പതിനാല് വയസാണ്. ദിവസം ബദാല്‍ പാല്‍, ലഡ്ഡു സമൂസ എന്നിവ വാങ്ങി തരും. ഇതോടെ എനിക്ക് അവനെ ഇഷ്ടമായെന്നാണ് ഷക്കീല പറയുന്നത്. അവനും എന്നെ ഇഷ്ടപ്പെട്ടു. അതായിരുന്നു ആദ്യത്തെ പ്രണയം. എനിക്ക് അവനെ ഇഷ്ടമാണ്. അവന് എന്നെ ഇഷ്ടമാണെന്നും അറിയാം. പക്ഷെ അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല. ഐ ലവ് യു എന്ന വാക്കേ അന്ന് അറിയില്ലായിരുന്നുവെന്നും താരം പറയുന്നു.

ആദ്യം ഐ ലവ് യു പറയുന്നത് രണ്ടാമത്തെ കാമുകനോടാണ്. അവന്‍ പ്രമുഖനാണ്. ഇപ്പോഴും പ്രമുഖനാണ്. നായകനായി അഭിനയിക്കുകയാണ്. റിച്ചാര്‍ഡ്, ശാലിനിയുടെ സഹോദരന്‍. അവന്റെ ആദ്യത്തെ കാമുകയായിരുന്നു ഞാന്‍. ബ്രേക്കപ്പ് ആയിരുന്നില്ല. അവര്‍ അന്നേ സമ്പന്ന കുടുംബമായിരുന്നു. അവരുടെ വീട്ടില്‍ പ്ലേ സ്റ്റേഷനുണ്ട്. അത് ഒരുമിച്ച് കളിക്കും രണ്ടു പേരും. പെട്ടെന്ന് ഒരു ദിവസം കളിക്കുന്നതിനിടെ നിന്നെ അടിക്കാന്‍ വരുന്നുണ്ട് ഇപ്പുറത്തേക്ക് വാ ഞാന്‍ അടി കൊടുക്കാം എന്ന് പറഞ്ഞു. സ്വീറ്റ് ആയിരുന്നു, അത് എന്നെ സ്പര്‍ശിച്ചുവെന്നാണ് ഷക്കീല പറയുന്നത്.
ഗെയിമില്‍ പോലും എന്നെ അടിക്കാന്‍ സമ്മതിക്കുന്നില്ലല്ലോ ഐ ലവ് യു എന്ന് ഞാന്‍ പറഞ്ഞു. ഐ ലവ് യു ടൂ എന്ന് അവനും പറഞ്ഞു. അതും പറഞ്ഞ് കളിക്കാന്‍ പോയി. അങ്ങനെയാണ് തുടങ്ങിയത്. ഇത് എനിക്ക് 21 വയസുളളത് വരെ പോയി. അച്ഛന്‍ മരിക്കുന്നത് വരെ സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് ഞങ്ങള്‍ കാമുകനും കാമുകിയുമാകുന്നത്. എന്റെ അച്ഛന്റെ മൃതദേഹം എടുക്കുമ്പോള്‍ ഞാന്‍ അവനെ നോക്കി, അവന്‍ എന്നേയും. അതില്‍ കണക്ടായി. അതോടെ പ്രണയം തീവ്രമായെന്നും താരം പറയുന്നു.
അതിന് ശേഷം അവന്‍ സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ ആരംഭിച്ചു. ഞാനും തിരക്കിലായി. പിന്നീട് ഞങ്ങള്‍ മനസിലാക്കി. വരുന്നത് പോലെ നോക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് സംസാരിച്ചത്. വഴക്കിട്ടൊന്നുമല്ല പിരിഞ്ഞത്. രണ്ടു പേരും അവരവരുടെ ജീവിതത്തില്‍ തിരക്കായി. എന്നെ മലയാളം സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിളിക്കുക. ഇപ്പോഴും സംസാരിക്കാറുണ്ട്. ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്തും ചര്‍ച്ച ചെയ്യാന്‍ പറ്റുന്നവരാണെന്നും ഷക്കീല പറയുന്നു.

എല്ലാ പ്രണയ തകര്‍ച്ചയും എന്നെ ബാധിച്ചിട്ടുണ്ട്. ആദ്യത്തേത് ഒഴികെ. റിച്ചാര്‍ഡിന്റെ കാര്യത്തില്‍ എന്തിനാണ് പിരിഞ്ഞതെന്ന് മനസിലായില്ല. തുടരണമായിരുന്നുവോ എന്നൊരു സംശയമുണ്ടായിരുന്നു. എന്റെ കാമുകന്മാരെല്ലാം പൊസസീവ് ആയിരുന്നു. അവിടെ പോകരുത്, ഇവിടെ പോകരുതെന്ന് പറയുന്നവരും അടിക്കുന്നവരുണ്ടായിരുന്നു. പക്ഷെ ആരും ബി ഗ്രേഡ് സിനിമയില്‍ അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കില്‍ പോടാ എന്ന് പറഞ്ഞേനെ. ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടിയാണ് അഭിനയിച്ചത്. നീ വീട്ടിലിരിക്ക് ഞാന്‍ നിന്നെ നോക്കിക്കാളോം എന്നാരും പറഞ്ഞിട്ടില്ലെന്നും ഷക്കീല പറയുന്നു.


Click it and Unblock the Notifications