Don't Miss!
- News
ഇറാഖ് നഗരത്തില്‍ പറക്കുംതളിക; കണ്ടെത്തിയത് യുഎസ് ചാരവിമാനം, അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
- Sports
പുജാരക്ക് ഇന്ന് 35ാം ജന്മദിനം, ഇന്ത്യയുടെ ജൂനിയര്‍ വന്മതിലിന്റെ പ്രണയ കഥ അറിയാം
- Lifestyle
വസന്തപഞ്ചമിയില്‍ സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- Finance
ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന് സഞ്ചയ് പോളിസിയെ കുറിച്ച്
ശാലിനിയെ നെഞ്ചോട് ചേർത്ത് അജിത്; നിങ്ങളാണ് ബെസ്റ്റെന്ന് ആരാധകർ! പുതിയ ചിത്രം വൈറൽ
ബേബി ശാലിനി ആയി എത്തി മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശാലിനി. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ബാല താരമായിരുന്ന ശാലിനി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറുകയായിരുന്നു.
1983 ലാണ് ശാലിനി ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചെറുപ്രായത്തിൽ തന്നെ നിരവധി കഥാപാത്രണങ്ങളാണ് താരം അവതരിപ്പിച്ചത്. ഇത്ര പക്വതയോടെ ചെറുപ്രായത്തിൽ തന്നെ അഭിനയിക്കുന്ന ശാലിനിയുടെ പ്രകടനം കണ്ട് തെന്നിന്ത്യൻ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിട്ടുണ്ട്.

മലയാളത്തിലൂടെ ആയിരുന്നു ശാലിനിയുടെ അരങ്ങേറ്റം. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു ആദ്യ ചിത്രം. എന്നാൽ ഒരു ഘട്ടത്തിൽ അഭിനയം നിർത്തി കുഞ്ഞു ശാലിനി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങി. പിന്നീട് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി തിരിച്ചുവരുന്നത്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ ആയിരുന്നു ശാലിനിയുടെ തിരിച്ചുവരവ്.

അനിയത്തി പ്രാവിന് ശേഷം നിരവധി മലയാള സിനിമകളിലും തമിഴ് സിനിമകളിലും ശാലിനി നായികയായി. ഇന്നും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സിനിമകളിലാണ് ശാലിനി അഭിനയിച്ചിട്ടുള്ളത്. അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ശാലിനിയുടെ വിവാഹം.
തമിഴിലെ സൂപ്പർ താരം അജിത്തിനെ വിവാഹം കഴിച്ചതോടെ ശാലിനി അഭിനയം വിടുകയായിരുന്നു. ഇപ്പോൾ രണ്ടു കുട്ടികൾ ഉൾപ്പെടെയായി താരം കുടുംബ ജീവിതം ആസ്വദിക്കുകയാണ് നടി. ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ശാലിനിയും അജിത്തും പ്രണയത്തിലായത്.

ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്തെ പവർ കപ്പിളാണ് ശാലിനിയും അജിത്തും. വിവാഹം മുതൽ ഇവരുടെ ഓരോ ചെറിയ വിശേഷങ്ങൾ പോലും തെന്നിന്ത്യൻ സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയാവാറുണ്ട്. എന്നാൽ മറ്റു താരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പൊതു ഇടങ്ങളിൽ നിന്നും വാർത്തകളിൽ നിന്നുമെല്ലാം മാറി നിൽക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും.
വളരെ വിരളമായി മാത്രമാണ് ഇവരെ പൊതു ഇടങ്ങളിൽ കാണാറുള്ളത്. അതുകൊണ്ട് തന്നെ ഇവരുടെതായി പുറത്തു വരുന്ന ചിത്രങ്ങൾ എല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ ചിത്രം വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം ശാലിനി ആരംഭിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ലിയോണിൽ നിന്നുള്ള ചിത്രം എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ശാലിനിയെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു അജിത് നിൽക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം ഇതിനോടകം വൈറലാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. താരത്തെ ഇൻസ്റ്റാഗ്രാമിൽ കാണുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നവർ നിരവധിയാണ്. അജിത് എന്നാകും ഇനി ഇൻസ്റ്റാഗ്രാമിൽ എത്തുക എന്നാണ് ചിലർ ചോദിക്കുന്നത്.
Also Read: തിയേറ്ററിൽ ടിക്കറ്റ് തന്ന് തുടങ്ങിയ പ്രണയം, 18-ാം വയസിൽ വിവാഹം; പ്രണയകഥ പറഞ്ഞ് ദേവി അജിത്

അതേസമയം, നിങ്ങളാണ് ഏറ്റവും മികച്ച താരദമ്പതികൾ എന്ന് പറഞ്ഞുള്ള നിരവധി കമന്റുകളും കാണാം. ശാലിനിയുടെ തന്നെ അക്കൗണ്ട് ആണോ ഇതെന്ന സംശയം ഉന്നയിച്ചും ചിലർ രംഗത്ത് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ശാലിനി പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. സഹോദരി ശാമിലിയാണ് നടി ഇൻസ്റ്റാഗ്രാമിൽ സജീവമാകാൻ പോകുന്ന വിവരം അറിയിച്ചത്. അജിത്തിനൊപ്പമുള്ള ചിത്രമാണ് പേജിൽ ആദ്യമായി പങ്കുവച്ചത്.
ഇനി നിരന്തരം നിങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കണെ എന്ന അഭ്യർത്ഥനയുമായി നിരവധി പേരാണ് ആദ്യ ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. അജിത്തിനെ ക്ഷണിച്ചുകൊണ്ടുള്ള നിരവധി ,കമന്റുകളും ഉണ്ടായിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിലേക്ക് വന്ന ശാലിനി സിനിമയിലേക്കും എത്തുമോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അങ്ങനെയൊരു പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.