എന്തിരന്‍ രണ്ടാം ഭാഗം വരുന്നു, വില്ലന്‍ ആരാണെന്നറിയാമോ?
തമിഴില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതിയ ചിത്രമായിരുന്നു ശങ്കര്‍- രജനീകാന്ത് കൂട്ടുകെട്ടില്‍ പിറന്ന എന്തിരന്‍. ഈ ചിത്രത്തിന് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും വീണ്ടുമൊന്നിക്കുന്നു. അതും എന്തിരന്റെ രണ്ടാം ഭാഗത്തിന് വേണ്ടി.
റോബോര്‍ട്ട് 2 എന്നാണ് ചിത്രത്തിന് പേര് തീരുമാനിച്ചിരിക്കുന്നത്. കഥയിലെ ട്വിസ്റ്റ് അതല്ല, ചിത്രത്തിലെ വില്ലന്‍ ആരാണെന്നതാണ്. ശങ്കര്‍ തമിഴില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കുമ്പോള്‍ പൊതുവേ മലയാളികള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും അവസരം നല്‍കാറുണ്ട്. അങ്ങനെ കഴിഞ്ഞ ചിത്രമായ ഐയില്‍ സുരേഷ് ഗോപിയെ വില്ലനായി പ്രതിഷ്ഠിച്ചു.

ഇത്തവണ മലയാളത്തില്‍ നിന്നല്ല, ബോളിവുഡില്‍ നിന്നാണ് വില്ലന്‍. അതും പെര്‍ഫക്ട ഖാന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ആമീര്‍ ഖാന്‍. ചിത്രത്തില്‍ അഭിനയിക്കാം എന്ന് ആമിര്‍ഖാന്‍ സമ്മതിച്ചു എന്നാണ് കേള്‍ക്കുന്നത്.
ശങ്കറിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള താല്‍പ്പര്യം പലപ്പോഴും ആമിര്‍ പ്രകടിപ്പിച്ചിരുന്നു. പുതുമകള്‍ കൊണ്ട് പ്രേക്ഷകരെ കീഴടക്കാറുള്ള ആമീര്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലായിരിക്കും ഊ സിനിമയില്‍ പ്രത്യക്ഷപ്പെടുക. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാകുമെന്നു പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications