യെന്തിരന്‍ 2നായി രജനിയും ഷങ്കറും ?

By Lakshmi

2014ല്‍ റിലീസ് ചെയ്യാന്‍ പോകുന്ന രജനീകാന്ത് ചിത്രം കൊച്ചടിയാനാണ്. മകള്‍ സൗന്ദര്യ അശ്വിന്‍ സംവിധാനംചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 11നാണ് റിലീസ് ചെയ്യുന്നത്. പതിവ് രജനിച്ചിത്രങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആരാധകര്‍ കാണിക്കാറുള്ള ആവേശം ഈ ചിത്രത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൊച്ചടിയാന്‍ ഒരു അനിമേഷന്‍ ചിത്രമാണെന്നതുതന്നെയാണ് ഇതിന് കാരണം. രജനിയുടെ റിയലിസ്റ്റിക് ആക്ഷന്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ലല്ലോയെന്ന നിരാശ ആരാധകരിലെല്ലാമുണ്ട്.

കൊച്ചടിയാന്‍ കഴിഞ്ഞാല്‍ രജനീകാന്ത് അധികം താമസിയാതെ ആരാധകര്‍ക്ക് മികച്ചൊരു സമ്മാനവുമായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹിറ്റ് മേക്കര്‍ ഷങ്കറുമായി ചേര്‍ന്നായിരിക്കും രജനിയുടെ അടുത്ത ചിത്രമെന്നാണ് സൂചന. ഇത് യെന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്.

Enthiran

ഷങ്കര്‍ ഇപ്പോള്‍ ഐ എന്ന ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഈ ചിത്രം റിലീസിനെത്തിക്കഴിഞ്ഞാലുടന്‍ യന്തിരന്‍ 2 തുടങ്ങുമെന്നും അതിനായി തിരക്കഥയെല്ലാം തയ്യാറാക്കി വച്ചിരിക്കുകയാണെന്നുമാണ് കേള്‍ക്കുന്നത്.

യെന്തിരന്‍, ശിവാജി എന്നീ വന്‍ ഹിറ്റ് ചിത്രങ്ങളാണ് ഷങ്കര്‍ രജനിയെ നായകനാക്കി നേരത്തേ ഒരുക്കിയിട്ടുള്ളത്. ശിവാജിയില്‍ ശ്രിയ ശരണ്‍ നായികയായപ്പോള്‍ യെന്തിരനില്‍ ഐശ്വര്യ റായിയായിരുന്നു നായികയായി എത്തിയത്. ഇതിനിടെ രജനിയുടെ മുടങ്ങിപ്പോയ റാണ എന്ന ചിത്രം പുനരാരംഭിയ്ക്കുമെന്നും കെഎസ് രവികുമാര്‍ ഇതിനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്. ഷങ്കറിനെപ്പോലെതന്നെ രജനിയ്ക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് രവികുമാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X