For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാംപയര്‍, യക്ഷി, ഭീകരരൂപം വിളികള്‍ക്ക് ശ്രുതി ഹാസന്റെ മറുപടി

  |

  താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് സാധാരണ സംഭവമാണ്. വിമര്‍ശകര്‍ നെപ്പോട്ടിസം എന്ന പേരിട്ട് വിളിക്കുന്ന ഈ മാര്‍ഗ്ഗത്തിലൂടെ സിനിമയിലെത്തുകയും സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരങ്ങള്‍ ബോളിവുഡ് മുതല്‍ മലയാളം വരെയുള്ള എല്ലാ സിനിമാ മേഖലയിലുമുണ്ട്. ഇത്തരത്തില്‍ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടിയാണ് ശ്രുതി ഹസന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ കമല്‍ഹാസന്റെ മകളാണ് ശ്രുതി. എന്നാല്‍ ആ മേല്‍വിലാസം മാത്രമായിരുന്നില്ല ശ്രുതിയുടെ മുതല്‍ക്കൂട്ട്.

  മോഡലിംഗിലൂടെയായിരുന്നു ശ്രുതിയുടെ ആരംഭം. അഭിനയത്തിന് പുറമെ ഡാന്‍സ് കൊറിയോഗ്രാഫിയിലും പാട്ടിലുമെല്ലാം ശ്രുതി കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ന് സിനിമാ ലോകത്ത് ശ്രുതി ഹാസന് സ്വന്തമായൊരു ഇടമുണ്ട്. താരപുത്രിയാണെങ്കിലും പല തരത്തിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗുകളുമെല്ലാം ശ്രുതി നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരം അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ശ്രുതി ഹാസന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Shruthi Haasan

  അഭിനയത്തിന് പുറമെ സംഗീതത്തിലും വളരെയധികം താല്‍പര്യമുള്ള താരമാണ് ശ്രുതി ഹാസന്‍. സംഗീതത്തോടുള്ള സ്‌നേഹം മൂലം പല രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നതും പുതിയ സംസ്‌കാരം പഠിക്കുന്നതുമെല്ലാം ശ്രുതിയ്ക്ക് ശീലമായിരുന്നു. എന്നാല്‍ ചിലര്‍ക്ക്് തന്റെ ഗോതിക് ഫാഷന്‍ സ്റ്റൈല്‍ തിരിച്ചറിയാനോ മനസിലാക്കാനോ സാധിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്. പിങ്ക്് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''സിനിമയില്‍ നിന്നും ഇടവേളയെടുത്തപ്പോള്‍ ഞാന്‍ സംഗീതത്തില്‍ ശ്രദ്ധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലണ്ടിനിലായിരുന്നു. പാട്ടും കഥകളുമെഴുതുകയായിരുന്്‌നു. പിന്നീട് തിരിച്ച് വന്നു. ചിലര്‍ എന്താണിതെന്ന് ചോദിച്ചു. മറ്റു ചിലര്‍ പറഞ്ഞത് അവള്‍ പേേണ്ട ഇങ്ങനെ തന്നെയാണെന്നും ഇപ്പോള്‍ തിരിച്ചു പോയിരിക്കുകയാണെന്നുമായിരുന്നു ചിലര്‍ക്ക് ഒന്നും മനസിലായില്ല. അവര്‍ പറഞ്ഞത് എന്നെ കാണാന്‍ വാംപയറിനെ പോലെയുണ്ടെന്നും യക്ഷിയാണെന്നുമൊക്കെയായിരുന്നു. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും വിളിക്കാം എന്നായിരുന്നു എന്റെ നിലപാട്. നിങ്ങള്‍ക്കെന്നെ യക്ഷിയെന്നോ വാംപയര്‍ എന്നോ വിളിക്കാം. ഇതെന്റെ സൗന്ദര്യ ബോധ്യമാണ്. ഇത് എന്ന കരുത്തയാക്കുകയാണ്. ഇപ്പോള്‍ അവര്‍ തോറ്റു പോയിരിക്കുകയാണ്'' എന്നായിരുന്നു ശ്രുതി പറഞ്ഞത്.

  തന്റെ ഫാഷന്‍ സ്റ്റൈല്‍ താന്‍ വായിച്ച സാഹിത്യത്തില്‍ നിന്നും വര്‍ഷങ്ങളുടെ അറിവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. ''തീര്‍ച്ചയായും പ്രചോദനമുണ്ട്. ഞാന്‍ കേട്ടു വളര്‍ന്ന സംഗീതവും സാഹിത്യവും ഞാന്‍ വായിച്ച നോവലുമെല്ലാം സ്വാധീനിച്ചിട്ടുണ്ട്. എനിക്ക് ഹെവി മെറ്റല്‍ ഇഷ്ടമാണ്. കുട്ടിക്കാലത്ത്, ആ അണ്‍എക്‌സ്‌പെക്റ്റഡ് പാക്കേജാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇത്തരത്തില്‍ വസ്ത്രം ധരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. ആളുകള്‍ നീ ഇങ്ങനെ വസ്ത്രം ധരിക്കരുതെന്നൊക്കെ പറയുമായിരുന്നു. ഇന്നെനിക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന് ഞാന്‍ കഥാപാത്രമായി മാറുന്നതും രണ്ടാമത്തേത് ശ്രുതിയും. അപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം'' എന്നാണ് താരം പറയുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ലക്ക് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു ശ്രുതിയുടെ അരങ്ങേറ്റം. പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും എത്തുകയായിരുന്നു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ് ശ്രുതി. വക്കീല്‍ സാബ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ലാബം, സലാര്‍ തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ഷോര്‍ട്ട് ഫിലിമിലും വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് ശ്രുതി.

  Read more about: shruthi haasan
  English summary
  Shruthi Haasan Gives Reply To Trolls Calling Her Vampire And Chudail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X