എനിക്കന്ന് 24 വയസാണ്, പാന്റും ജട്ടിയും ഒരുമിച്ച് ഊരിയതും നടിയുടെ അമ്മ അലറിക്കരഞ്ഞു: സിദ്ധാര്‍ത്ഥ്‌

സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ വന്ന സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ബോയ്‌സ്. ഒരു പറ്റം പുതുമുഖങ്ങളെ വച്ച് ശങ്കര്‍ ആണ് സിനിമ സംവിധാനം ചെയ്തത്. ഒപ്പം എആര്‍ റഹ്‌മാന്റെ മാന്ത്രിക സംഗീതവും. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമാക്കാഴ്ചയാണ് ബോയ്‌സ്. ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോഴും ആരാധകരുടെ ചുണ്ടിലുണ്ട്. ബോയ്‌സിലൂടെ സ്വപ്‌ന തുല്യമായൊരു തുടക്കമാണ് സിദ്ധാര്‍ത്ഥിന് ലഭിച്ചത്. പിന്നീടിങ്ങോട്ട് സിദ്ധാര്‍ത്ഥിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

കാലങ്ങള്‍ക്ക് ഇപ്പുറം സിദ്ധാര്‍ത്ഥ് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ച നടനാണ്. ഓണ്‍ സ്‌ക്രീനില്‍ വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമാണ് സിദ്ധാര്‍ത്ഥ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഓഫ് സ്‌ക്രീനില്‍ ശക്തമായ നിലപാടുകളിലൂടെ തന്റെ സമകാലികരില്‍ നിന്നും സിദ്ധാര്‍ത്ഥ് വ്യത്യസ്തനായി. മലയാളത്തിലും സിദ്ധാര്‍ത്ഥ് അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

Siddharth

ബോയ്‌സ് ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന സിനിമയാണ്. മുന്നയുടേയും ഹരിണിയുടേയും പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമ. നിര്‍മല സൗഹൃദത്തെ അടയാളപ്പെടുത്താനും ബോയ്‌സിന് സാധിച്ചു. ചിത്രത്തിലെ പാട്ടുകളും രംഗങ്ങളും ഇന്നും ആരാധകരുടെ മനസില്‍ അതേപടി നിലനില്‍ക്കുന്നു. ബോയ്‌സിലെ രംഗങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം ആരാധകരുടെ മനസിലേക്ക് കടന്നു വരുന്നൊരു രംഗമുണ്ട്.

ഹരിണിയോടുള്ള തന്റെ പ്രണയം തെളിയിക്കാന്‍ വേണ്ടി നടു റോഡിലൂടെ നഗ്നനായി നടക്കുന്ന മുന്നയുടെ രംഗം ആരാധകര്‍ ഒരിക്കലും മറക്കില്ല. തന്റെ ആദ്യ ചിത്രത്തില്‍ നഗ്നനായി അഭിനയിക്കാന്‍ സിദ്ധാര്‍ത്ഥ് കാണിച്ച ധൈര്യം അപാരം തന്നെയാണ്. ബോയ്‌സ് പുറത്തിറങ്ങി 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും സിദ്ധാര്‍ത്ഥിന്റെ അഭിനയവും ആ രംഗവും ചര്‍ച്ചകളില്‍ നിറയുന്നു. ഇപ്പോഴിതാ ആ രംഗത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് സിദ്ധാര്‍ത്ഥ്.

എന്തുകൊണ്ട് ആ സിനിമ ചെയ്തു എന്ന ചോദ്യത്തിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി ഐ ലവ് സിനിമ എന്നായിരുന്നു. ഐ ല വ് യു ഹരിണീ, ഐ വില്‍ ഡു എനിത്തിങ് ഫോര്‍ യൂ എന്നാണ് ആ രംഗത്ത് വരുന്ന ഡയലോഗ്. അതൊന്ന് ചെറുതായി മാറ്റാം, ഐ ലവ് സിനിമ, ഐ വില്‍ ഡൂ എനിത്തിങ് ഫോര്‍ സിനിമ എന്ന് കൂടി സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ താരം ആ രംഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്.

താന്‍ ആ രംഗം ചെയ്യാന്‍ തയ്യാറായതിന് പിന്നിലെ കാരണമായും സിദ്ധാര്‍ത്ഥ് പറയുന്നത് താന്‍ സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുമെന്ന് തന്നെയാണ്.. എനിക്ക് അപ്പോള്‍ 24 വയസാണ്. ചെറുപ്പം മുതല്‍ ഞാന്‍ വളര്‍ന്ന നാട്ടിലെ, മൗണ്ട് റോഡ് പോലെ തിരക്കുള്ള ഒരു സിഗ്‌നലില്‍ നഗ്‌നനായി ഓടുമോ എന്ന് അതിന് മുന്‍പ് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഭ്രാന്താണോ എന്നാകും താന്‍ തിരിച്ച് ചോദിച്ചിട്ടുണ്ടാവുക എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

ഇന്നലെ എന്നതു പോലെ ആ സീന്‍ ഓര്‍മ്മയുണ്ട്. ആ സീന്‍ ക്യാമറാമാന്‍ രവി കെ ചന്ദ്രന്റെ കഴിവാണെന്നാണ് സിദ്ധാര്‍ത്ഥിന്റെ അഭിപ്രായം. ഇടുപ്പ് വരെ കാണിക്കേണ്ട രംഗമാണ്. പിന്നെ കാലിന് താഴെ പാന്റ്‌സും ജട്ടിയും വരുന്ന രംഗവും കാണിക്കും. എന്നാല്‍ യഥാര്‍ത്ഥില്‍ താന്‍ ഉള്ളില്‍ രണ്ട് ജട്ടി ഇട്ടിരുന്നു എന്നാണ് സിദ്ധാര്‍ത്ഥിന്റെ വെളിപ്പെടുത്തല്‍. സിദ്ധാര്‍ത്ഥ് ഊരിയത് പാന്റസും ആദ്യത്തെ ജട്ടിയുമായിരുന്നു. ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ നിമിഷവും സിദ്ധാര്‍ത്ഥ് പങ്കുവെക്കുന്നുണ്ട്.

Siddharth

ആദ്യത്തെ ടേക്കില്‍ ഞാന്‍ വസ്ത്രം അഴിച്ചതും അടുത്ത് നിന്ന ഒരു സ്ത്രീ അലറി വിളിക്കാന്‍ തുടങ്ങി. നോക്കിയപ്പോള്‍ അത് നായികയുടെ അമ്മയായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ആ കരച്ചില്‍ കേട്ട് താന്‍ രണ്ട് ജട്ടിയും ഊരിപ്പോയോ എന്ന് പേടിച്ചു പോയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. എന്തായാലും അന്ന് മുതല്‍ ഇന്ന് വരെ തന്നെ കാണുന്ന ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം ആദ്യം ചോദിക്കുന്നത് ആ രംഗത്തെക്കുറിച്ചാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.

കഴിഞ്ഞ മാസം പോലും അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഒരു പെണ്‍കുട്ടി വന്ന് തന്നോട് എനിക്ക് വേണ്ടി ബോയ്‌സിലെ രംഗം ഒന്ന് അഭിനയിച്ച് കാണിച്ചു തരുമോ എന്ന് ചോദിച്ചു. ഏത് രംഗമെന്ന് ചോദിച്ചപ്പോള്‍ മൗണ്ട് റോഡില്‍ ഓടുന്ന സീന്‍ എന്ന് പറഞ്ഞു. അത് കേട്ട് താന്‍ ഒരു നിമിഷം സ്തംഭിച്ച് നിന്നു പോയെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. വളരെ പ്ലാനിംഗോടെയാണ് ആ രംഗം ചിത്രീകരിച്ചത്. എട്ട് ദിവസം വേണ്ടി വന്നു. അതിനായി താന്‍ എട്ട് ദിവസവും ആ റോഡിലൂടെ നഗ്നനായി ഓടി എന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Read more about: siddharth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X