രജിനികാന്തും ഉദയനിധി സ്റ്റാലിനും ഞങ്ങളുടെ കല്യാണം നടത്തിത്തരും; വൈറലായി ചിമ്പുവിന്റെ നായികയുടെ കഥ
ഒരിടവേളയ്ക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിച്ച സിനിമയാണ് വെന്ത് തനിന്തത് കാട്. പ്രതീക്ഷകൾ തെറ്റിക്കാതെ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിണെെതാണ്ടി വരുവായ എന്ന 2010 ലെ ചിത്രത്തിന് ശേഷം അതേ വിജയം ആവർത്തിക്കാൻ പോവുകയാണ് ചിമ്പു-ഗൗതം മേനോൻ കോംബോ എന്നാണ് പ്രേക്ഷകർ പറയുന്നത്.
മുംബൈയിൽ കുടുങ്ങിപ്പോവുന്ന ഒരു സാധാരണക്കാരൻ പിന്നീട് ഡോൺ ആയി മാറുന്നതാണ് ചിത്രത്തിന്റെ കഥ. പതിവ് ഗൗതം മേനോൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷൻ പാക്ക് ആണ് ചിത്രം. റൊമാൻസിന് വലിയ പ്രാധാന്യം ഇല്ല. സിദ്ധി ഇദാനിയാണ് ചിത്രത്തിലെ നായിക.

ഇപ്പോൾ ഒരഭിമുഖത്തിൽ സിദ്ധി ഇദാനി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ചിമ്പുവിനൊപ്പം അഭിനയിക്കാനിഷ്ടപ്പെടുന്ന ഒരു സിനിമാ കഥയെന്തെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.
'ചിമ്പുവും ഞാനും സ്കൂൾ കാലം മുതലേ ഇഷ്ടത്തിലായിരിക്കും. രജനീകാന്ത് എന്റെ പിതാവ് ആയിരിക്കും. നടൻ ഉദയനിധി സ്റ്റാലിൻ ചിമ്പുവിന്റെ സഹോദരനും. അവസാനം ഉദയനിധി സ്റ്റാലിനും രജിനിയും കൂടി ഞങ്ങളുടെ വിവാഹം നടത്തിത്തരും,' നടി തമാശയായി പറഞ്ഞ സിനിമാക്കഥ ഇങ്ങനെ. ജംബ ലകിഡി പമ്പ എന്ന തെലുങ്ക് സിനിമയിലൂടെയാണ് സിന്ധി ഇദാനി അഭിനയ രംഗത്തേക്ക് എത്തുന്നത്.

ചിമ്പു വിവാഹം കഴിക്കാതിരിക്കുന്നത് തമിഴകത്ത് ചർച്ച ആയിരിക്കെയാണ് നടിയുടെ വാക്കുകളെന്നതിനാൽ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്, 39 വയസ്സായ ചിമ്പു ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നേരത്തെ പല തവണ നടൻ വിവാഹിതാവുന്നെന്ന അഭ്യൂഹങ്ങൾ വന്നെങ്കിലും ഇതെല്ലാം തെറ്റായിരുന്നു. അടുത്തിടെ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തനിക്ക് ഭയമുണ്ടെന്നാണ് ചിമ്പു പറയുന്നത്.

നടിമാരുമായി താൻ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ പരന്നിട്ടുണ്ട്. തന്റെ 19-ാം വയസ്സ് മുതൽ ഇക്കാര്യം കേൾക്കുന്നതാണ് എല്ലാ മാതാപിതാക്കൻമാരെ പോലെയും മക്കൾ വിവാഹം കഴിച്ച് കാണണമെന്ന് എന്റെ അച്ഛനും അമ്മയ്ക്കും ആഗ്രഹം ഉണ്ട്. തിടുക്കത്തിൽ കല്യാണം കഴിച്ച് പിന്നീട് വഴക്കും വിവാഹ മോചനവും ഉണ്ടാവുമോ എന്ന് ഭയന്നാണ് കല്യാണക്കാര്യം നീട്ടി വെക്കുന്നതെന്നായിരുന്നു ചിമ്പു പറഞ്ഞത്. തനിക്ക് പറ്റിയ പങ്കാളി വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ചിമ്പു പറഞ്ഞു.

നേരത്തെ നടിമാരായ നയൻതാര. ഹൻസിക എന്നിവരുമായി ചിമ്പു പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് രണ്ട് പേരുമായും നടൻ ബ്രേക്ക് അപ്പ് ആയി. അതേസമയം ഈ നടിമാരുമായി ഇപ്പോഴും ചിമ്പുവിന് സൗഹൃദം ഉണ്ട്. കരിയറിലെ ചില വീഴ്ചകൾക്ക് ശേഷം വീണ്ടും ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ചിമ്പു. നടന്റെ അടുത്തിടെയിറങ്ങിയ സിനിമകളിൽ മിക്കതും ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications