കമല്‍ ഹസന്റെ ഇന്ത്യന്‍ 2 ല്‍ ചിമ്പു ഇല്ല, പകരം സിദ്ധാര്‍ത്ഥ്
2019 എന്ന വര്‍ഷം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന മറ്റൊരു ചിത്രമാണ് ശങ്കര്‍ - കമല്‍ ഹസന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഇന്ത്യന്‍ 2. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ജനുവരി 18 ന് സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കും.
നീയും ഞാനും സിനിമയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും? ഇന്‍സ്റ്റഗ്രാം ചിത്രം വൈറലാവുന്നു
ചിത്രത്തില്‍ കമല്‍ ഹസന്റെ കൊച്ചുമകനായി ചിമ്പു എത്തുന്നു എന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ ആ റോളിലേക്ക് ചിമ്പുവില്ല. ചിമ്പുവിന് പകരം സിദ്ധാര്‍ത്ഥ് ആ വേഷം ചെയ്യും. ചിമ്പു പിന്മാറാനുണ്ടായ കാരണം പുറത്തുവിട്ടിട്ടില്ല.

2003 ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമയിലെത്തിയത്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ശങ്കര്‍ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇപ്പോള്‍ ഈ ചിത്രത്തിനുണ്ട്.
കാജല്‍ അഗ്ഗര്‍വാളാണ് ഇന്ത്യന്‍ 2 യില്‍ നായികയായെത്തുന്നത്. അനിരുദ്ധ് രവിചന്ദിന്റേതാണ് സംഗീതം. കബിലന്‍ വൈരമുത്തു, ജയമോഹന്‍, ലക്ഷ്മി ശരവണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണം. രവി വര്‍മനാണ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്.


Click it and Unblock the Notifications











