ധനുഷും ഐശ്വര്യയും പിരിയാന്‍ കാരണം ചിമ്പു? 'അവിഹിതം' ആരോപിക്കുന്നവര്‍ക്കെതിരെ ഷക്കീല

ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചന തീരുമാനം ആരാധകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും ഇതോടെ വിരാമമിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ധനുഷും ഐശ്വര്യയും വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ സ്വകാര്യതയായി അതിനെ നിലനിര്‍ത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പക്ഷെ കാരണം കണ്ടെത്തിയേ അടങ്ങൂവെന്ന മട്ടിലാണ്. ഇതിന്റെ ഭാഗമായി വിവാഹ മോചനത്തിന്റെ കാരണമെന്ന നിലയില്‍ പല തരത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്.

ഐശ്വര്യയുടേയും ധനുഷിന്റേയും തീരുമാനത്തിന് പിന്തുണ അറിയിച്ചും, മുന്നോട്ടുളള ജീവിതത്തിന് ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷക്കീല. ഐശ്വര്യയുടേയും ധനുഷിന്റേയും വ്യക്തിപരമായ തീരുമാനത്തിനിടയിലേക്ക് നടന്‍ ചിമ്പുവിനെ വലിച്ചിടുന്നതിനെതിരെയാണ് ഷക്കീല രംഗത്ത് എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഷക്കീലയുടെ പ്രതികരണം

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷക്കീലയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന്റെ കാരണമെന്നും പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഷക്കീല ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐശ്വര്യയുടെ അച്ഛന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടെന്നുമാണ് ഷക്കീല പറയുന്നത്. മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്നും ഷക്കീല സോഷ്യല്‍ മീഡിയയോടായി ആവശ്യപ്പെടുകയാണ്. ചിമ്പുവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ കൊണ്ട് വരേണ്ടതില്ലെന്നും ഷക്കീല പറയുന്നു.

തങ്ങള്‍ പിരിയുകയാണെന്ന്

ജനുവരിന് 17നായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന് ഒരു കോമണ്‍ കുറിപ്പിലൂടെ ഇരുവരും അറിയിക്കുന്നത്. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ'' എന്നായിരുന്നു ഇരുവരും സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെ അറിയിച്ചത്.

ധനുഷിന്റെ പിതാവ്

അതേസമയം വിവാഹമോചനത്തിനെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. ഡൈയിലി തന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണം വെളിപ്പെടുത്തിയത്. താരങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വിവാഹമോചനത്തിന് കാര്യമെന്നാണ് പിതാവ് പറയുന്നത്. അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. അത് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളാണെന്നാണ് അദ്ദേഹം പറയുന്നു.

Recommended Video

Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam
പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ല

അതേസമയം അത് പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ലെന്നുംഅദ്ദേഹം പറയുന്നു. ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു എന്നും കസ്തൂരി രാജ പറയുന്നു. കൂടാതെ ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്നും്., രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇരുവരോടുംഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X