For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോളിവുഡില്‍ പോയാല്‍ വലിയ ആളാകില്ല! ധനുഷിനെ കൊട്ടി ചിമ്പു; ഇയാളിതുവരെ വിട്ടില്ലേ?

  |

  തമിഴകത്തെ സൂപ്പര്‍ താരമാണ് ചിമ്പു. ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ചിമ്പു ഇപ്പോള്‍. വെങ്കട്ട് പ്രഭു ഒരുക്കിയ മാനാട് എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം തന്റെ ഏറ്റവും മികച്ച സിനിമകൡലൊന്ന് സമ്മാനിച്ച ഗൗതം വാസുദേവ് മേനോനുമൊപ്പമാണ് ചിമ്പു എത്തിയിരിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിമ്പുവിന്റെ സിനിമയായ വെന്ത് തണിന്തത് കാട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

  Also Read: എല്ലാവരെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് പ്രാര്‍ഥന; ഏറ്റവും വേദന നിറഞ്ഞ വിടപ്പറച്ചിലായി പോയെന്ന് താരപുത്രി

  ചിമ്പുവിന്റെ പ്രകടനവും ഗൗതം മേനോന്റെ സംവിധാനവും എആര്‍ റഹ്‌മാന്റെ സംഗീതവുമെല്ലാം കയ്യടി നേടുന്നുണ്ട്. ചിമ്പു-ഗൗതം മേനോന്‍ കോമ്പോയുടെ ശക്തമായ തിരിച്ചുവരവായി മാറിയിരിക്കുകയാണ് സിനിമ എന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഇതിനിടെ ഇപ്പോഴിതാ ചിമ്പുവിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിശദമായി വായിക്കാം.

  തന്റെ പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി ചിമ്പു നല്‍കിയൊരു അഭിമുഖത്തിലെ ഭാഗമാണ് വൈറലായി മാറിയിരിക്കുന്നത്. ഗലാട്ട പ്ലസിന് ചിമ്പു നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ചര്‍ച്ചയാകുന്നത്. ഇതില്‍ ചിമ്പു നടത്തുന്ന പരാമര്‍ശങ്ങള്‍ തമിഴകത്തിന്റെ സൂപ്പര്‍ താരമായ ധനുഷിനുള്ള ഒളിയമ്പാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വലിയ താരമാകുന്നതിനെക്കുറിച്ചുള്ള ചിമ്പുവിന്റെ പ്രതികരണമാണ് ചര്‍ച്ചയുടെ കാരണം.

  Also Read: 'ഞാൻ പറഞ്ഞത് അനുസരിച്ച് ഒരു വാക്ക് പോലും പുറത്ത് വിട്ടില്ല, സിസേറിയന് ശേഷം നന്നായി അനുഭവിച്ചു'; ​ഗായിക ചിന്മയി

  ''ഞാന്‍ എത്ര വലുതായാലും എന്നെക്കാള്‍ വലിയ ഒരാള്‍ വരും. ഞാനിപ്പോള്‍ ഹോളിവുഡില്‍ പോയി അഭിനയിച്ചെന്നിരിക്കട്ടെ, എന്താണ് അടുത്തത്. എവിടെ പോയാലും അതിലും വലിയ ആളു വരും. ഇപ്പോള്‍ ആളുകള്‍ വലിയ ആളാകാനുള്ള ഓട്ടത്തിലാണ്. എന്താണ് വലിയ ആള്‍ എന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ എന്റെ ജോലി നന്നായി ചെയ്യുന്നത് എന്നെ വലിയ ആളാക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'' എന്നായിരുന്നു ചിമ്പു പറഞ്ഞത്.

  ഹോളിവുഡില്‍ പോയി അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചിമ്പുവിന്റെ പരാമര്‍ശം ധനുഷിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈയ്യടുത്തായിരുന്നു ധനുഷിന്റെ ഹോളിവ ുഡ് അരങ്ങേറ്റം. ദ ഗ്രേ മാന്‍ എന്ന ചിത്രത്തില്‍ ക്രിസ് ഇവാന്‍സും അന ഡേ അര്‍മാസിനും റയാല്‍ ഗോസ്ലിംഗിനുമൊപ്പമായിരുന്നു ധനുഷിന്റെ അരങ്ങേറ്റം. റൂസോ ബ്രദേഴ്‌സ് ഒരുക്കിയ സിനിമയായിരുന്നു ദ ഗ്രേ മാന്‍. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

  Also Read: പ്രാങ്ക് കോളിൽ തുടങ്ങിയ സൗഹൃദം, പ്രണയം തകർന്നതോടെ സുനിതയുമായി വീണ്ടും അടുത്തു; വിവാഹത്തെക്കുറിച്ച് അനിൽ കപൂർ

  ധനുഷും ചിമ്പുവും തമ്മിലുള്ള മത്സരം വര്‍ഷങ്ങളായി തമിഴകത്തെ ചര്‍ച്ചാ വിഷയമാണ്. ഇരുവരും ഏതാണ്ട് ഒരേ സമയത്ത് സിനിമയിലെത്തിയവരാണ്. രണ്ടു പേര്‍ക്കും സിനിമാ പാരമ്പര്യവുമുണ്ട്. ഭാവിയില്‍ വിജയ്-അജിത്ത് പോലെയായി മാറും ധനുഷ്-ചിമ്പു എന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ ധനുഷ് ദേശീയ അവാര്‍ഡ് അടക്കം നേടുകയും പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള സൂപ്പര്‍ താരവുമായി മാറി. എന്നാല്‍ ധനുഷിന്റെ കരിയര്‍ താഴോട്ട് പോവുകയായിരുന്നു ചെയ്ത്. ഇപ്പോള്‍ താരം തിരിച്ചു വരവ് നടത്തുകയാണ്.

  അതേസമയം ധനുഷുമായുള്ള പോരിനെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ചിമ്പു പറഞ്ഞത് തങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ ശത്രുതയില്ലെന്നായിരുന്നു. ''ഒരുപാട് ആളുകള്‍ കരുതുന്നത് ഞാനും ധനുഷും തമ്മിലെന്തോ പ്രശ്‌നമുണ്ടെന്നാണ്. സത്യത്തില്‍ അത് സത്യമല്ല. ഞാന്‍ ഒരു ജോളി മനുഷ്യനാണഅ. ധനുഷ് നല്ല സുഹൃത്താണ്. ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല'' എന്നായിരുന്നു നേരത്തെ ചിമ്പു പറഞ്ഞത്.

  തിരുച്ചിദ്രമ്പലം ആണ് ധനുഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. നിത്യ മേനോന്‍ ആയിരുന്നു ചിത്രത്തിലെ നായിക. നാനേ വരുവേന്‍ ആണ് ധനുഷിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് റിലീസാകുന്നത്. വാത്തിയാണ് ധനുഷിന്റെ അണിയറയിലെ മറ്റൊരു സിനിമ.

  Read more about: simbu
  English summary
  Simbu Takes A Dig At Dhanush's Hollywood Entry During His Film's Promotion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X