അനിയത്തി ആത്മഹത്യ ചെയ്തത് താന്‍ കാരണം! കുറ്റബോധത്തില്‍ നീറി ഇപ്പോഴും സിമ്രന്‍

തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് സിമ്രന്‍. നിരവധി ഹിറ്റുകളില്‍ നായികയായിട്ടുള്ള സിമ്രന്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടുകയാണ്. ഇതിനിടെ ഇപ്പോഴിതാ സിമ്രനെക്കുറിച്ചുളള മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാരു ബാലുവിന്റെ വാക്കുകള്‍ വാര്‍ത്തയായി മാറുകയാണ്.

തമിഴ് സിനിമാ ലോകത്ത് വളരെ സജീവമായ മാധ്യമ പ്രവര്‍ത്തകനാണ് ചെയ്യാരു ബാലു. നേരത്തേയും ബാലു പല സെലിബ്രിറ്റികളെ കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സിമ്രന്റെ സഹോദരിയുടെ മരണത്തെക്കുറിച്ചും സിമ്രനെക്കുറിച്ചുമൊക്കെയാണ് ബാലു തുറന്നു പറഞ്ഞിരിക്കുന്നത്. ആ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Simran

പഞ്ചാബാണ് സിമ്രന്റെ സ്വദേശം. ജനിച്ചതും വളര്‍ന്നതുമാകട്ടെ മുംബൈയിലും. മോഡലിംഗിലൂടെയാണ് സിമ്രന്‍ സിനിമയിലെത്തുന്നത്. ബോളിവുഡില്‍ അവസരങ്ങള്‍ കിട്ടാതെ വരുന്നതോടെയാണ് സിമ്രന്‍ ദൂരദര്‍ശനില്‍ അവതാരകയായി എത്തുന്നത്. ഷോ ഹിറ്റായതോടെ സിമ്രനും താരമായി മാറുകയായിരുന്നു. തുടര്‍ന്ന് താരത്തെ തേടി ബോളിവുഡ് ചിത്രങ്ങളെത്തി. എന്നാല്‍ ബോളിവുഡിലെ തുടക്കം സിമ്രന്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല.

ബോളിവുഡില്‍ ആദ്യം ചെയ്ത രണ്ട് സിനിമകളും പരാജയപ്പെട്ടു. സിമ്രന് ബോളിവുഡ് സിനിമയില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ സിമ്രന്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവടുമാറ്റുകയായിരുന്നു. ആ തീരുമാനം സിമ്രന്റെ കരിയറും ജീവിതവുമെല്ലാം മാറ്റിമറച്ചു. തമിഴിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി മാറാന്‍ സിമ്രന് അധികം സമയം വേണ്ടി വന്നില്ല. തമിഴിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സിമ്രന് തിളങ്ങാന്‍ സാധിച്ചു.

സിമ്രന്റെ ഈ വിജയം കസിന്‍ സിസ്റ്ററായ മോണലിലും സിനിമാ മോഹം ജനിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് സിമ്രന്റെ സഹോദരിയും സിനിമയിലെത്തുന്നത്. സിനിമ പുറമെ കാണുന്നത് പോലെയല്ല, അപകടം പിടിച്ചൊരു മേഖലയാണെന്ന് സിമ്രന്‍ സഹോദരിയ്ക്ക് താക്കീത് നല്‍കിയിരുന്നുവെങ്കിലും അവളത് ഗൗനിച്ചിരുന്നു. അതേസമയം ഈ സമയം സിമ്രന് സിനിമാ ലോകത്ത് അഹങ്കാരി എന്നൊരു പേര് വീണിരുന്നു.

വല്ലാതെ അടുത്ത് ഇടപഴകിയാല്‍ പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ തന്റെ സുരക്ഷ കണക്കാക്കി സിമ്രന്‍ ആരെയും അധികം അടുപ്പിക്കുമായിരുന്നില്ല എന്നതായിരുന്നു അതിനു കാരണം. പ്രണയ ഗോസിപ്പുകളും സിമ്രനെ വേട്ടയാടിയിരുന്നു. ഈ അപകടങ്ങളൊക്കെ സിമ്രന്‍ സഹോദരിയ്ക്ക് പറഞഅഞു കൊടുത്തിരുന്നുവെങ്കിലും അവള്‍ക്ക് അത് മനസിലായിരുന്നില്ല.

മോണല്‍ സിനിമയിലെത്തിയപ്പോള്‍ അത് തന്നെ സംഭവിക്കുകയും ചെയ്തു. മോണലിനെ പലരും മുതലെടുക്കുകയും കാശ് കൊടുക്കാതെ പറ്റിക്കുകയും ചെയ്തു. ഈ സമയത്താണ് മോണല്‍ പ്രണയത്തിലാകുന്നത്. സിനിമയില്‍ തന്നെയുള്ള ഒരു കൊറിയോഗ്രാഫറുമായിട്ടായിരുന്നു പ്രണയം. പക്ഷെ ഒടുവില്‍ അയാള്‍ പിന്നീട് ആ ബന്ധത്തില്‍ നിന്നും പിന്മാറി. സിനിമ നടിയാണെന്നതിനാല്‍ കുടുംബം എതിര്‍ത്തതോടെയായിരുന്നു പിന്മാറ്റം.

Simran

ഈ പ്രണയ തകര്‍ച്ച പക്ഷെ മോണലിന് താങ്ങാന്‍ സാധിക്കുന്നതിലും വലുതായിരുന്നു. കടുത്ത വിഷാദത്തിലായ മോണല്‍ ഒടുവില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. സഹോദരിയുടെ മരണം സിമ്രനെ വല്ലാതെ ഉലച്ചു കളഞ്ഞു. പത്രസമ്മേളനത്തിലൂടെ തന്റെ സഹോദരിയുടെ മരണത്തിന് കാരണക്കാരാന്‍ കാമുകനായ കൊറിയോഗ്രാഫറാണെന്ന് സിമ്രന്‍ പൊട്ടിത്തെറിച്ചു. ഒപ്പം തന്നെ വിശ്വസിച്ച് ഇന്റസ്ട്രിയിലേക്ക് വന്ന സഹോദരിയ്ക്ക് ഈ ഗതി വന്നല്ലോ എന്ന ചിന്ത സിമ്രനെ ആകെ തകര്‍ക്കുകയായിരുന്നു.

സഹോദരിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തോടെ സിനിമയും അഭിനയവും വേണ്ടെന്ന് വരെ സിമ്രന്‍ തീരുമാനിച്ചിരുന്നു. ഒടുവില്‍ പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താരം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്. ഇപ്പോഴും തന്റെ സഹോദരിയുടെ വേര്‍പാടില്‍ നിന്നും മുക്തയായിട്ടില്ല. ഈയ്യടുത്ത് സഹോദരിയുടെ ഓര്‍മ്മ ദിവസം സിമ്രന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read more about: simran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X