അവനും കുട്ടികളുണ്ട്! ഇത് ശിവയുടെ വളര്‍ച്ച കണ്ടുള്ള അസൂയ; ഇമ്മനെതിരെ തുറന്നടിച്ച് നടി
തമിഴ് സിനിമയിലെ യുവനടന്മാരിലെ മിന്നും താരമാണ് ശിവ കാര്‍ത്തികേയന്‍. അവതാരകനില്‍ നിന്നും നടനിലേക്കും നായകനിലേക്കുമുള്ള ശിവ കാര്‍ത്തികേയന്റെ വളര്‍ച്ച സിനിമാക്കഥ പോലെ സംഭവബഹുലവും പ്രചോദനം നല്‍കുന്നതുമാണ്. ടെലിവിഷന്‍ ഷോ അവതാരകനായി കയ്യടി നേടിയ ശേഷമാണ് ശിവ സിനിമയിലെത്തുന്നത്. ആദ്യം സഹനടനായിട്ടായിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് തമിഴ് സിനിമയിലെ തിരക്കുള്ള നായകനായി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം ശിവ കാര്‍ത്തികേയനെതിരെ ഗുരുതര ആരോപണങ്ങളുമായി സംഗീത സംവിധായകന്‍ ഇമ്മന്‍ രംഗത്തെത്തിയിരുന്നു. ശിവ കാര്‍ത്തികേയന്റെ ആദ്യ സിനിമ മുതല്‍ തുടക്കകാലത്തെ മിക്ക ഹിറ്റ് സിനിമകളിലും പാട്ടൊരുക്കിയത് ഇമ്മനായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇമ്മനും ശിവയും ഇപ്പോള്‍ ഒരുമിച്ച് സിനിമ ചെയ്യാറില്ല. ഇതേക്കുറിച്ചായിരുന്നു ഇമ്മന്റെ പ്രതികരണം.

ശിവ കാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചുവെന്നും അതിനാല്‍ ഇനിയൊരിക്കലും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യില്ലെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്മന്‍ പറഞ്ഞത്. എന്നാല്‍ എന്താണ് ശിവ കാര്‍ത്തികേയന്‍ തന്നോട് ചെയ്ത വഞ്ചനയെന്ന് വെളിപ്പെടുത്താന്‍ ഇമ്മന്‍ കൂട്ടാക്കിയിരുന്നില്ല. തന്റെ മക്കളുടെ ഭാവിയെ കരുതിയാണ് താനത് വെളിപ്പെടുത്താതെന്നായിരുന്നു ഇമ്മന്റെ വിശദീകരണം. ഈ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.
പിന്നാലെ ഇമ്മന്റെ ദാമ്പത്യ ജീവിതം തകരാന്‍ കാരണം ശിവ കാര്‍ത്തികേയനാണെന്നടക്കമുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുകയും ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ ഇമ്മന്റെ ആദ്യ ഭാര്യ മോണിക്ക പ്രതികരണവുമായി എത്തിയിരുന്നു. ഇമ്മനും താനും പിരിയാന്‍ കാരണം ശിവ അല്ലെന്നും തങ്ങളെ ഒരുമിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നുമാണ് മോണിക്ക പറഞ്ഞത്. ശിവ കാര്‍ത്തികേയന്‍ നല്ല മനുഷ്യനാണെന്നും തങ്ങളുടെ കുടുംബം തകരരുതെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും മോണിക്ക പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അനുപരാമി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപരാമിയുടെ പ്രതികരണം. തന്റെ മക്കളുടെ ഭാവി തകരുമെന്ന് കരുതിയാണ് ഇമ്മന്‍ സത്യം വെളിപ്പെടുത്തതാരിക്കുന്നതെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നാണ് അനുപരാമി ചോദിക്കുന്നത്. വിവാഹ മോചനം നേടുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്ത ശേഷം എന്തിന് ഇങ്ങനൊരു ആരോപണം ഉന്നയിക്കുന്നുവെന്ന് അവര്‍ ചോദിക്കുന്നു.
ശിവ കാര്‍ത്തികേയന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലെത്തിയത്. അവതാരകനില്‍ നിന്നും ഇവിടെ വരെ എത്താന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വളര്‍ച്ച ഇഷ്ടപ്പെടാത്തവരാണ് ഇപ്പോള്‍ ഇമ്മനെ പ്രകോപിപ്പിച്ച് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു. തന്റെ മക്കളെ കരുതിയാണ് സത്യം പറയാത്തതെന്ന് ഇമ്മന്‍ പറയുന്നു, എന്നാല്‍ ശിവയ്ക്കും കുട്ടികളില്ലേയെന്ന് അവര്‍ ചോദിക്കുന്നു. ഒരു ഭാഗം മാത്രം കേട്ട് ഒരാളെ കുറ്റക്കാരനാക്കുന്നതും ശരിയല്ലെന്നും അവര്‍ പറയുന്നു.


Click it and Unblock the Notifications