അഭിനയിക്കും മുമ്പ് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണം! നായികയോട് എസ്‌ജെ സൂര്യ; ഞെട്ടിച്ച് ആരോപണം!

സംവിധാനത്തിലും അഭിനയത്തിലും തിരക്കഥയിലുമെല്ലാം സാന്നിധ്യം അറിയിച്ചവരായി ഒരുപാട് പേരുണ്ടാകും. ക്യാമറയുടെ പിന്നില്‍ നിന്നും മുന്നിലെത്തിയ നിരവധി സംവിധായകരെ നമുക്കറിയാം. എന്നാല്‍ എല്ലാവര്‍ക്കും രണ്ടിടത്തും ഒരുപോലെ ശോഭിക്കാന്‍ സാധിച്ചെന്ന് വരില്ല. വളരെ ചുരുക്കം സംവിധായകര്‍ക്ക് മാത്രമാണ് അഭിനയത്തിലും കയ്യടി നേടാന്‍ സാധിച്ചിട്ടുള്ളത്. അതില്‍ ഒരാളാണ് എസ്‌ജെ സൂര്യ.

ഏറെനാളത്തെ കഷ്ടപ്പാടിലൂടെയാണ് എസ്‌ജെ സൂര്യ സംവിധായകനായി മാറുന്നത്. നീണ്ട നാള്‍ പല പ്രമുഖ സംവിധായകരുടേയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് വാലി, ഖുഷി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറി. സംവിധാനത്തില്‍ കയ്യടി നേടിയ എസ്‌ജെ സൂര്യ അഭിനയത്തിലേക്ക് ചുവടുമാറ്റിയപ്പോഴും ആ വിജയം ആവര്‍ത്തിക്കുകയായിരുന്നു.

SJ Surya

നായകനായും വില്ലനായും സഹനടനായുമെല്ലാം എസ്‌ജെ സൂര്യ കയ്യടി നേടിയിട്ടുണ്ട്. ഇരവി, മാനാട്, സ്‌പൈഡര്‍ തുടങ്ങി തന്റെ പ്രകടനം കൊണ്ട് എസ്‌ജെ സൂര്യ ഗംഭീരമാക്കിയ സിനിമകള്‍ നിരവധിയാണ്. എന്നാല്‍ ഇതിനിടെ ഇപ്പോഴിതാ എസ്‌ജെ സൂര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശ്‌സത നിരൂപകന്‍ വിധകന്‍ ശേഖര്‍. എസ്‌ജെ സൂര്യ നടിമാരോട് മോശമായി പെരുമാറുന്നുവെന്നാണ് ശേഖറിന്റെ ആരോപണം.

തമിഴ് സിനിമാലോകത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ച് ആര്‍ക്കും അറിയാത്ത കഥകള്‍ യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട് ശേഖര്‍. എന്നാല്‍ പലപ്പോഴും ഈ തുറന്നു പറച്ചിലുകള്‍ക്ക് തെളിവുകളൊന്നും ഉണ്ടാകാറില്ല. വിവാദങ്ങളായി മാറുന്ന പ്രസ്താവനകളാണ് ശേഖര്‍ നടത്താറുള്ളത്. എസ്‌ജെ സൂര്യ തന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് നായികമാരോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെടാറുണ്ടെന്നാണ് ശേഖറിന്റെ പുതിയ ആരോപണം.

എസ്‌ജെ സൂര്യയുടെ സിനിമയില്‍ നായികയായി അഭിനയിക്കാനിരുന്നത് തന്റെ സുഹൃത്തായ നടിയായിരുന്നു. എന്നാല്‍ അഭിനയം തുടങ്ങും മുമ്പ് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് നടിയോട് സംവിധായകന്‍ വഴി എസ്‌ജെ സൂര്യ ആവശ്യപ്പെട്ടുവെന്നാണ് ശേഖറിന്റെ ആരോപണം. ഇതോടെ തന്റെ സുഹൃത്തായ നടി ആ സിനിമയില്‍ നിന്നും പിന്മാറി. പിന്നീട് അവര്‍ക്ക് പകരം പ്രിയ ഭവാനി ശങ്കറിനെ ആ സിനിമയില്‍ നായികയാക്കിയെന്നാണ് ശേഖര്‍ പറയുന്നത്.

എസ്‌ജെ സൂര്യയ്‌ക്കൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പ്രിയ ഭവാനി ശങ്കര്‍. പ്രിയയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ശേഖര്‍ പറഞ്ഞത്. പ്രിയ ഭവാനി മറ്റൊരാളുമായി പ്രണയത്തിലാണ്. നേരത്തെ തന്നെ സീരീസുകളും സിനിമകളുമൊക്കെ ചെയ്ത് പേരെടുത്തിട്ടുണ്ട്. എസ്‌ജെ സൂര്യയ്‌ക്കൊപ്പം അഭിനയിക്കുകയും ചെയ്തതിനാല്‍ അവരോട് അത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ല എന്നാണ് ശേഖര്‍ പറയുന്നത്. ശേഖറിന്റെ ആരോപണം തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയായി മാറുകയാണ്.

SJ Surya

അജിത്ത് നായകനായ വാലിയിലൂടെയാണ് എസ്‌ജെ സൂര്യ സംവിധായകനാകുന്നത്.ചിത്രം വലിയ വിജയമായതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നാലെ വിജയ് നായകനായ ഖുഷിയും സൂപ്പര്‍ ഹിറ്റായി. ന്യൂ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലും സജീവമാകുന്നത്. ചിത്രത്തിന്റെ സംവിധാനവും അദ്ദേഹം തന്നെയായിരുന്നു. ഇസൈയാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ഗായകന്‍, ഗാനരചയീതാവ് എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സിനിമകള്‍ക്ക് പുറമെ വെബ് സീരീസിലും എസ്‌ജെ സൂര്യ അഭിനയിച്ചിട്ടുണ്ട്. വദന്ദിയാണ് എസ്‌ജെ സൂര്യ അഭിനയിച്ച സീരീസ്. ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍, ലിയോ, ജിഗര്‍ തണ്ട ഡബിള്‍ എക്‌സ്, മാര്‍ക്ക് ആന്റണി എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍.

More from Filmibeat

Read more about: sj surya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X