എന്തിനും തയ്യാറായ സ്ത്രീകളുണ്ട്, സമ്മതിച്ചാല്‍ നീ ഹിറ്റ്; കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി സോന ഹെയ്ഡന്‍
തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന നടിയാണ് സോന ഹെയ്ഡന്‍. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് സോന താരമായി മാറുന്നത്. തമിഴിലും തെലുങ്കിലും സജീവമായിരുന്ന സോന മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് സോന. ഗ്ലാമറസ് വേഷങ്ങളിലായിരുന്നു സോനയെ കൂടുതല്‍ കണ്ടതും. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സോന സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ ബിസിനസിലും തല്‍പരയാണ് സോന. താരത്തെ തേടി മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരമടക്കം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ വേഷം ചെയ്താണ് സിനിമയിലേക്ക് സോന കടന്നു വരുന്നത്. തന്റെ കരിയറില്‍ ധാരാളം വെല്ലുവിളികള്‍ സോനയ്ക്ക് മറികടക്കേണ്ടി വന്നിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് അടക്കം താരത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

ഒരിക്കല്‍ നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് സോന സംസാരിക്കുന്നത്. സിനിമയിലേക്ക് വരാനുള്ള കാരണം സാമ്പത്തിക പ്രതിസന്ധിയായിരുന്നുവെന്നാണ് സോന പറയുന്നത്. താന്‍ പൊതുവെ അന്തര്‍മുഖയും നാണക്കാരിയുമൊക്കെയാണ്. അതിനാല്‍ അഭിനയിക്കാന്‍ പറ്റുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ വീട്ടിലെ സ്ഥിതി മോശമായതിനാല്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിനയത്തിലേക്ക് വരും മുമ്പ് ലോണ്‍ട്രി ഷോപ്പിലായിരുന്നു സോനയുടെ ജോലി.
അന്ന് പ്രതിഫലമായി ഷോപ്പില്‍ നിന്നും ഒരു ദിവസം കിട്ടിയിരുന്നത് 350 രൂപയായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 25000 രൂപ വരെ പ്രതിഫലം കിട്ടാന്‍ തുടങ്ങി. ഇതിനാലായിരുന്നു സിനിമയിലേക്ക് കടന്നു വന്നത്. തുടക്കകാലത്ത് താന്‍ ചെയ്ത സിനിമകളുടെ ക്രൂവെല്ലാം നല്ലതായിരുന്നുവെന്നും അതിനാലാണ് താന്‍ കരിയര്‍ തുടരാന്‍ തീരുമാനിച്ചതെന്നും സോന പറയുന്നു. എന്നാല്‍ പിന്നീട് തനിക്ക് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നാണ് സോന പറയുന്നത്.
അഡ്ജസ്റ്റ്‌മെന്റിനെക്കുറിച്ചുള്ള ചോദ്യങ്ങളും ചര്‍ച്ചകളും നടന്നിട്ടുണ്ടെന്നാണ് സോന പറയുന്നത്. അത് കാരണം തനിക്ക് 20 ലധികം സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് സോന പറയുന്നത്. ആരെങ്കിലും അഡ്ജസ്റ്റ്‌മെന്റും പറഞ്ഞ് വന്നാല്‍ തന്നെ താന്‍ ഒഴിവാക്കുമെന്നാണ് സോന പറയുന്നത്. എന്നാല്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെന്ന് പറഞ്ഞ് വീട്ടിലിരിക്കുന്ന സ്ത്രീകള്‍ വിളിക്കാറുണ്ടെന്നും അത് മറക്കരുതെന്നുമായിരുന്നു ഒരിക്കലൊരാള്‍ തന്നോട് പറഞ്ഞതെന്നും സോന ഓര്‍ക്കുന്നുണ്ട്.

എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ പണ്ടത്തേതിലും മോശമാണ് ഇപ്പോഴത്തെ രീതിയെന്നും സോന. പക്ഷെ ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാനറിയാമെന്നും സോന പറയുന്നു. സിനിമ തനിക്ക് അതിജീവനത്തിനുള്ള മാര്‍ഗ്ഗമായപ്പോള്‍ ആരേയും വിശ്വസിക്കരുതെന്ന പാഠം കൂടെ പഠിപ്പിച്ചു തന്നുവെന്നും സോന പറയുന്നു. അതേസമയം ആദ്യ സിനിമയിലെ ഹാഫ് സാരിയിലെ ഗ്ലാമര്‍ രംഗമാണ് തന്നെ പിന്നീട് ഗ്ലാമറസ് വേഷങ്ങളില്‍ തളച്ചിട്ടതെന്നും സോന കുറ്റബോധത്തോടെ ഓര്‍ക്കുന്നുണ്ട്.
'തമിഴില്‍ ചെയ്ത ശേഷം തെലുങ്കിലേക്ക് പോയി, ആദ്യ സിനിമയില്‍ ഹാഫ് സാരി ഉടുത്ത് ഗ്ലാമറസ് രംഗം ഉണ്ടായിരുന്നു. അങ്ങനെയാണ് ഗ്ലാമറസ് ആയി തുടങ്ങുന്നത്. അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്' 'പക്ഷെ കുറ്റ ബോധമാണോ എന്നെനിക്ക് ഉറപ്പില്ല. കാരണം ഇന്ന് സോനയെ അറിയുന്നത് അതിലൂടെ കൂടെയും ആണല്ലോ. വ്യക്തിപരമായി എനിക്ക് കുറ്റബോധം ഉണ്ട്. കരിയര്‍ വെച്ച് നോക്കുമ്പോള്‍ പ്രശ്‌നമുള്ളതായി തോന്നുന്നില്ല,' സോന പറയുന്നു.


Click it and Unblock the Notifications











