അത് നടക്കാതിരുന്നതിന് കാരണം സെൽവരാഘവന്റെ കുടുംബം; എന്നെ തിരികെ കൊണ്ടുവന്നത് ഖുശ്‌ബു: സോണിയ അഗർവാൾ

തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് സോണിയ അ​ഗവർവാൾ. കാതൽ കൊണ്ടെയ്ൻ എന്ന സിനിമയിലൂടെയാണ് സോണിയ അ​​ഗർവാൾ താരമായി മാറുന്നത്. ധനുഷ് നായകനായ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. സിനിമയിലെ സോണിയയുടെ പ്രകടനവും പ്രശംസ പിടിച്ചു പറ്റി. പിന്നീട് നിരവധി ഹിറ്റുകളിലെ നായികയായി വേഷമിട്ട് തമിഴ് സിനിമയിലെ മിന്നും താരമായി മാറുകയായിരുന്നു.

ഇതിനിടെയാണ് സോണിയ വിവാഹിതയാകുന്നത്. ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവനെയാണ് സോണിയ വിവാഹം ചെയ്തത്. കാതൽ കൊണ്ടെയ്ൻ അടക്കം സെല്‍വരാഘവൻ ഒരുക്കിയ നാല് സിനിമകളില്‍ സോണിയ ആയിരുന്നു നായിക. ഇതിനിടെ ഇവർ പ്രണയത്തിലായി. തുടർന്നാണ് വിവാഹത്തിലേക്ക് എത്തുന്നത്. 2006 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2010 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

Sonia Agarwal

2011ൽ തന്നെ സെൽവരാഘവൻ മറ്റൊരു വിവാഹം ചെയ്തു എങ്കിലും സോണിയ ഇപ്പോഴും തനിച്ചുള്ള ജീവിതത്തിൽ തുടരുകയാണ്. അതേസമയം വിവാഹമോചനം നേടി അധികം വൈകാതെ തന്നെ സോണിയ അഭിനയത്തിലേക്ക് മടങ്ങിവന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയായിരുന്നു തിരിച്ചുവരവ്. അധികം വൈകാതെ തന്നെ സിനിമയിലേക്കും സോണിയ തിരിച്ചെത്തി. മലയാളത്തിലടക്കം ഒരുപിടി സിനിമകളിൽ സോണിയ അഭിനയിച്ചു. കൂടുതൽ സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് താരമിപ്പോൾ.

അതേസമയം കുറച്ചു നാളുകൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ തന്റെ വിവാഹജീവിതത്തെക്കുറിച്ചും വിവാഹശേഷം അഭിനയം ഉപേക്ഷിച്ചതിനെ കുറിച്ചും സോണിയ മനസ് തുറന്നിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ സെൽവരാഘവൻ പിടിവാശിയും നിര്‍ബന്ധങ്ങളുമൊക്കെയുള്ള ആളാണ്. ഈ സ്വഭാവമാണോ പിരിയാന്‍ കാരണമായതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.

'സെൽവരാഘവൻ വ്യക്തിജീവിതത്തിൽ അങ്ങനെ ഒരാളല്ല. വളരെ ശാന്തനും എപ്പോഴും തിരക്കിലുമായ വ്യക്തിയാണ്. എഴുത്തും മറ്റുമായി അദ്ദേഹത്തിന്റേതായ ലോകത്ത് ആയിരുന്നു എപ്പോഴും. നല്ല ബന്ധമായിരുന്നു. അതിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഇനി സംസാരിക്കുന്നതിൽ അർത്ഥമില്ലല്ലോ. എന്തിനാണ് വേർപിരിഞ്ഞതെന്ന എനിക്കും അദ്ദേഹത്തിനും അറിയാം. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ഇപ്പോൾ അദ്ദേഹം ആ ജീവിതത്തിൽ സന്തോഷവാനാണ്. ഞാൻ എന്റെ ജീവിതത്തിലും സന്തോഷവതിയാണ്', സോണിയ പറഞ്ഞു.

ഒരുമിച്ചുണ്ടായിരുന്നവര്‍ പിരിഞ്ഞ ശേഷവും സുഹൃത്തുക്കളായി തുടരുന്നുവെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല. സാധ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് സാധിക്കില്ല. അയാളെ വീണ്ടുമൊരു സുഹൃത്തായി കാണാനാകില്ല. പ്രണയം മരിച്ച ശേഷം സുഹൃത്തായി കാണാനാകില്ല. എന്നെ സംബന്ധിച്ച് അങ്ങനെ ഒരാള്‍ തന്നെ പിന്നീടില്ല. എന്റെ സുഹൃത്തുക്കളും മറ്റും പറയുന്നത് കേള്‍ക്കാറുണ്ട്, പ്രണയം പിരിഞ്ഞ ശേഷവും സുഹൃത്തുക്കളാണെന്ന്. എന്നെക്കൊണ്ട് അതിന് കഴിയില്ല.

അങ്ങനെ കഴിയുന്നവരുണ്ടാകാം. അതിനര്‍ത്ഥം ശത്രുവായി മാറുമെന്നും അല്ല. അങ്ങനെയൊരു വ്യക്തി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന പോലെയാകും, സോണിയ അഗർവാൾ പറഞ്ഞു. വിവാഹത്തിന് ശേഷം തന്റെ കരിയർ പ്രതീക്ഷിച്ച പോലെ ഉയർന്നില്ലെന്നും സോണിയ വ്യക്തമാക്കി. വിവാഹശേഷം അഭിനയിക്കേണ്ടന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. സെൽവയുടെ വീട്ടുകാരും ഞാൻ അഭിനയിക്കുന്നതിനെ എതിർത്തു. അതുകൊണ്ടാണ് ഒരു ഇടവേള എടുത്തത്.

Sonia Agarwal

രണ്ട് വർഷത്തിന് ശേഷം സെൽവ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചു. ഒരു ദിവസം ഖുശ്ബു വന്നു. നിനക്ക് എന്റെ സീരിയലിൽ അഭിനയിക്കാമോ എന്ന് ചോദിച്ചു. സെൽവയോടും ഇക്കാര്യം ചോദിച്ചു. അദ്ദേഹം പിന്തുണച്ചു. അതോടെയാണ് താൻപതിയെ ലൈം ലൈറ്റിലേക്ക് തിരികെ വന്നതെന്നും സോണിയ അഗർവാൾ ഓർത്തു. അതേസമയം ഖുശ്ബു വന്ന് സീരിയലില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചില്ലായിരുന്നുവെങ്കിലും വിവാഹ ബന്ധം അവസാനിക്കുമായിരുന്നുവെന്നും അപ്പോഴേക്കും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നും സോണിയ വ്യക്തമാക്കി.

വാർഡ് 123 എന്ന സിനിയിലാണ് സോണിയ അവസാനമായി അഭിനയിച്ചത്. മലയാളത്തിൽ കർട്ടൻ എന്ന ചിത്രമുൾപ്പടെ മൂന്ന് സിനിമകളും ഒരു വെബ് സീരീസും നടിയുടേതായി അണിയറയിൽ ഉണ്ട്.

More from Filmibeat

Read more about: sonia agarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X