പ്രേതാനുഭവം! മുറിയില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടി; രക്ഷിച്ചത് വിമല രാമനെന്ന് സോണിയ അഗര്‍വാള്‍

പ്രേതം, ആത്മാവ് എന്നതൊക്കെ യുക്തിയ്ക്ക് നിരക്കാത്തതും ശാസ്ത്രീയമായ അടിത്തറയില്ലാത്തതുമൊക്കെയാണ്. പക്ഷെ ഹൊറര്‍ സിനിമകള്‍ക്കും പ്രേതകഥകള്‍ക്കും അന്നും ഇന്നും ആരാധകര്‍ക്ക് കുറവൊന്നുമില്ല. ഹൊറര്‍ സിനിമകള്‍ കണ്ട് പേടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മലയാളത്തില്‍ ഹൊറര്‍ സിനിമകള്‍ സ്ഥിരം കാഴ്ച അല്ലെങ്കിലും മറ്റ് ഭാഷകളിലൊക്കെ ഹൊറര്‍ എന്നത് വലിയ സാധ്യതയുള്ള ഴോണറാണ്. പ്രത്യേകിച്ചും തമിഴ് സിനിമയില്‍. മലയാളികളും ഏറ്റെടുത്ത ഒരുപാട് തമിഴ് ഹൊറര്‍ സിനിമകളുണ്ട്. വ്യത്യസ്തമായ കഥകളില്‍ ഹൊററിന്റെ പശ്ചാത്തലത്തില്‍ പറയാനുള്ള ശ്രമവും തമിഴ് സിനിമയില്‍ കാണാറുണ്ട്.

ഹൊറര്‍ സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ പ്രേതാനുഭവങ്ങളെക്കുറിച്ചും നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. മലയാളം മുതല്‍ ഹോളിവുഡ് വരെ ഇങ്ങനെ ഷൂട്ടിംഗിനിടെ പ്രേതാനുഭവം നേരിട്ട കഥകള്‍ ഉണ്ട്. ലൊക്കേഷനിലും പ്രേത ബാധയുണ്ടായിരുന്നുവെന്ന തോന്നല്‍ തങ്ങളെ അലട്ടിയ കഥകള്‍ പല താരങ്ങളും സംവിധായകരുമൊക്കെ പറഞ്ഞിട്ടുണ്ട്. രസകരമായ ഇത്തരം കഥകള്‍ക്കും ഒരുപാട് ആരാധകരുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് നടി സോണിയ അഗര്‍വാള്‍.

ഗ്രാന്റ്മാ

ഒരുകാലത്ത് തമിഴ് സിനിമയിലെ നിറ സാന്നിധ്യമായിരുന്നു സോണിയ അഗര്‍വാള്‍. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത സോണിയ ഇപ്പോള്‍ തിരികെ വന്നിരിക്കുകയാണ്. ഗ്രാന്റ്മാ എന്നാണ് സോണിയയുടെ പുതിയ സിനിമയുടെ പേര്. വിമല രാമനും ചാര്‍മിളയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബാലതാരം പൗര്‍ണമി രാജും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ ഷിജിന്‍ലാല്‍ എസ്എസ് ആണ് സിനിമയുടെ സംവിധാനം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സോണിയയെ ഭയപ്പെടത്തിയ സംഭവമുണ്ടാകുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ഒറ്റയ്ക്ക് താമസിക്കാന്‍

സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്ക് ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഭയമായിരുന്നുവെന്നാണ് സോണിയ പറയുന്നത്. സുഹൃത്തും സഹനടിയുമായ വിമല രാമനാണ് ആ അവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ചതെന്നും സോണിയ പറയുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സോണിയ. ''ഇത് നന്ദി പറയാനുള്ള സമയമാണ്. എനിക്ക് ഈ സിനിമ ഓഫര്‍ ചെയ്തതിന് നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു. ഈ സിനിമ നല്‍കിയതിന് സംവിധായകന്‍ ഷിജിനോടും പറയുന്നു. വിമല രാമന്‍ ഇല്ലെങ്കില്‍ എന്റെ അനുഭവം തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു. ഹൊറര്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. സെറ്റില്‍ എന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയതിന് എല്ലാ ക്രൂ അംഗങ്ങള്‍ക്കും നന്ദി'' എന്നാണ് സോണിയ പറഞ്ഞത്.

വിമല രാമന്‍

താനും സോണിയയും വര്‍ഷങ്ങളായി സുഹൃത്തുക്കളാണെന്നാണ് വിമല രാമന്‍ പറഞ്ഞത്. ''തുടക്കത്തില്‍ സംവിധായകന്‍ ഷിജിന്‍ എന്നെ സമീപിച്ചത് മറ്റൊരു സിനിമയ്ക്ക് വേണ്ടിയായിരുന്നു. പക്ഷെ പിന്നീട് ഞങ്ങള്‍ ഗ്രാന്റ്മായിലേക്ക് എത്തുകയായിരുന്നു. സിനിമയുടെ ആശയം ഹൊറര്‍ ആയിരുന്നുവെങ്കിലും ചിത്രീകരണം ഏറെ ആസ്വദിച്ച് ചെയ്തതായിരുന്നു. സോണിയ അഗര്‍വാളും ഞാനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. അതുകൊണ്ട് ഗ്രാന്റ്മാ ഞങ്ങള്‍ക്ക് ഒരു റിയൂണിയന്‍ പോലെയായിരുന്നു. പൗര്‍ണമി രാജ് എന്ന കൊച്ചുമിടുക്കിയാണ് ഞങ്ങളെ ഞെട്ടിച്ചത്. അവള്‍ക്ക് നല്ലൊരു നടിയാകാനുള്ള കഴിവുണ്ട്. ഗ്രാന്റ്മാ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പാണ്'' എന്നായിരുന്നു വിമല രാമന്‍ പറഞ്ഞത്.

മലയാളത്തിലും

കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സോണിയ അഗര്‍വാള്‍ അരങ്ങേറുന്നത്. പിന്നീട് നിരവധി ഹിറ്റു സിനിമകളിലെ നായികയായി സോണിയ. 7 ജി റെയ്ന്‍ബോ കോളനി, ഒരു നാള്‍ ഒരു കനവ്, പുതുപേട്ട, വാനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തടം എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ഭഗീരയാണ് അവസാനം പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: sonia agarwal vimala raman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X