മകള്‍ക്ക് അവസരം തരാം, പക്ഷെ അമ്മ കൂടെ കിടക്കണം! സൂപ്പര്‍താര ചിത്രത്തില്‍ ശ്രീനിതി നേരിട്ടത്‌

സിനിമാ ലോകം അവസരങ്ങളുടെയും സാധ്യതകളുടേയും ഗ്ലാമര്‍ ലോകം മാത്രമല്ല. ചതിക്കുഴികള്‍ നിറഞ്ഞൊരു പിന്നാമ്പുറവും അതിനുണ്ട്. മനസ് നിറയെ മോഹങ്ങളുമായി വരുന്ന നിഷ്‌കളങ്കരെ ലക്ഷ്യമിട്ട് ഇരിക്കുന്ന ക്രൂരമൃഗങ്ങള്‍ നിറഞ്ഞൊരു ലോകം. അതിന്റെ ചതിക്കുഴിയില്‍ പെട്ടു പോയ ഒരുപാട് പേരുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍, ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ സാധാരണക്കാരെ തേടിയെത്തുക ദുരിതങ്ങളായിരിക്കും.

അഭിനേത്രിയാവുക എന്ന ലക്ഷ്യവുമായി എത്തുന്നവരെ വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റും പീഡനത്തിന് ഇരയാക്കിയ സംഭവങ്ങള്‍ ഒരുപാടുണ്ട്. ഇത്തരം ചതിക്കുഴികളെക്കുറിച്ച് കാലങ്ങളായി പലരും തുറന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം സംഭവങ്ങള്‍ ഒരു വശത്ത് നടക്കുന്നു എന്നത് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായ വസ്തുതയാണ്.

Sreenithi

ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെക്കുകയാണ് നടി ശ്രീനിതി. തമിഴ് സീരിയല്‍ ലോകത്തെ താരമാണ് ശ്രീനിതി. തന്റെ കരിയറിന്റെ തുടക്കകാലത്താണ് ശ്രീനിതിയ്ക്ക് ദുരനുഭവമുണ്ടായത്. തന്നോട് അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞുവെന്നും താന്‍ നിരസിച്ചതോടെ തന്റെ അമ്മയോടായി എന്നുമാണ് ശ്രീനിതി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിതിയുടെ വെളിപ്പെടുത്തല്‍.

ശ്രീനിതി അന്ന് പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു. ഒരു ബിഗ് ബജറ്റ് സിനിയിലേക്കുള്ള അവസരം ലഭിച്ചു. വലിയൊരു താരമായിരുന്നു ചിത്രത്തിലെ നായകന്‍. ആ സിനിമ തനിക്ക് വലിയൊരു അവസരമായിരിക്കും എന്നാണ് ശ്രീനിതി കരുതിയത്. ചിത്രത്തിലേക്ക് ഓഡിഷനുണ്ടായിരുന്നു. ഓഡിഷനില്‍ വച്ചായിരുന്നു താരത്തിന് ദുരനുഭവമുണ്ടായത്. നിര്‍മ്മാതാവിന്റേയും സംവിധായകന്റേയും പ്രതിനിധി തന്നോട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു.

എന്നാല്‍ അന്ന് ശ്രീനിതിയ്ക്ക് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലായില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും യാത്രയുടെ കാര്യത്തിലുമെല്ലാം താന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാണെന്നും ഏത് റോളാണെങ്കിലും ചെയ്യാമെന്നും പറഞ്ഞു. ഒന്നില്ലും വാശിപിടിക്കില്ല. എന്നാല്‍ താന്‍ ഉദ്ദേശിച്ച അഡ്ജസ്റ്റ് അതല്ലെന്ന് അയാള്‍ ശ്രീനിതിയോട് പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റ് എന്നാല്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകണം എന്നാണെന്ന് അയാള്‍ വ്യക്തമാക്കി.

അത് കേട്ടതും ശ്രീനിതി ഞെട്ടിപ്പോയി. അമ്മയോടൊപ്പമായിരുന്നു ശ്രീനിതി ഓഡിഷന് പോയത്. മകളോട് അയാള്‍ പറഞ്ഞത് കേട്ട് അമ്മ പൊട്ടിത്തെറിച്ചു. ഞങ്ങള്‍ അത്തരത്തിലുള്ള കുടുംബത്തില്‍ നിന്നുമല്ല വരുന്നതെന്ന് അമ്മ അയാളോട് പറഞ്ഞു. പക്ഷെ അയാള്‍ വിടാന്‍ തയ്യാറായില്ല. ശ്രീനിതിയെ കിട്ടണം എന്ന് വാശിപിടിച്ചു. ശ്രീനിതിയില്ലെങ്കില്‍ നിന്റെ അമ്മയാണെങ്കിലും മതിയെന്നായി. ഇതോടെ തനിക്ക് അവസരം വേണ്ടെന്ന് പറഞ്ഞ് ശ്രീനിതി അമ്മയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി. ഈ സംഭവത്തോടെ താന്‍ കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങിയെന്നാണ് ശ്രീനിതി പറയുന്നത്.

Sreenithi

തന്നോടും അമ്മയോടും പറഞ്ഞ കാര്യങ്ങള്‍ അയാള്‍ സ്വന്തം വീട്ടിലുള്ളവരോട് പറയുമോ എന്നാണ് ശ്രീനിതി ചോദിക്കുന്നത്. തന്റെ മുന്നില്‍ വച്ച് തന്റെ അമ്മയോട് ഇങ്ങനെ പറയാന്‍ സാധിക്കുന്ന ഒരാള്‍ക്ക് സ്വന്തം അമ്മയോടും സഹോദരിയോടും യാതൊരു സ്‌നേഹവും കാണില്ലെന്നാണ് താരം പറയുന്നത്. ശ്രീനിതിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയത്.

അതേസമയം ഇതാദ്യമായിട്ടല്ല ഒരു താരത്തിന് ഇത്തരം അനുഭവമുണ്ടാകുന്നത്. മുന്‍നിര നടിമാരടക്കം തങ്ങള്‍ക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ച് വരലക്ഷ്മി ശരത്കുമാറും ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അറിയപ്പെടുന്ന നടന്റെ മകളായിട്ടും തനിക്ക് ഇതാണ് അവസ്ഥ. അപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് വരലക്ഷ്മി ചോദിച്ചത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X