ഞങ്ങള്‍ അഞ്ച് പേരുണ്ട്, ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും! വെളിപ്പെടുത്തി ശ്രുതി ഹരിഹരന്‍
കന്നഡ സിനിമയിലെ മിന്നും താരമാണ് ശ്രുതി ഹരിഹരന്‍. മലയാളികള്‍ക്കും പരിചിതയാണ് ശ്രുതി. സോളോ, സിനിമ കമ്പനി തുടങ്ങിയ സിനിമകളിലൂടെയാണ്ശ്രുതിയെ മലയാളികള്‍ അറിയുന്നത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ചിട്ടുള്ള നടിയാണ് ശ്രുതി ഹരിഹരന്‍. സൂപ്പര്‍ താരമായ അര്‍ജുന്‍ സര്‍ജയ്ക്കെതിരെ നടത്തിയ തുറന്നു പറച്ചില്‍ വലിയ വിവാദമായിരുന്നു. അര്‍ജുനെതിരെ ശ്രുതി കേസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ കേസില്‍ അര്‍ജുനെ കുറ്റിവിമുക്തനാക്കി.
മലയാളത്തിലൂടെയാണ് ശ്രുതി സിനിമയിലെത്തുന്നത്. സിനിമാ കമ്പനിയായിരുന്നു ശ്രുതിയുടെ ആദ്യത്തെ സിനിമ. പിന്നീട് ലൂസിയ എന്ന ചിത്രത്തിലൂടെയാണ് കന്നഡയിലെത്തി. തുടര്‍ന്ന് കന്നഡയില്‍ സ്ഥിരസാന്നിധ്യമായി മാറുകയായിരുന്നു ശ്രുതി. കന്നഡയ്ക്കും മലയാളത്തിനും പുറമെ തമിഴിലും നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് ശ്രുതി. സോളോയിലൂടെയാണ് മലയാളത്തില്‍ വീണ്ടുമെത്തുകയും ചെയ്തിരുന്നു.

സിനിമകള്‍ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. വേദം അടക്കമുള്ള സീരീസുകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടിയിട്ടുണ്ട് ശ്രുതി ഹരിഹരന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ശ്രുതിയെ തേടിയെത്തിയിരുന്നു. ഒരിക്കല്‍ തനിക്ക് തുടക്കകാലത്ത് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ ശ്രുതി തുറന്ന് പറഞ്ഞിരുന്നു.
ആദ്യ കന്നഡ സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവം ശ്രുതി ഹരിഹരന്‍ വെളിപ്പെടുത്തിയിരുന്നു. 2018 ലായിരുന്നു ഈ തുറന്ന് പറച്ചില്‍. ഹൈദരാബാദില്‍ വച്ച് നടന്ന ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ വച്ചായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍.
''എനിക്കന്ന് പതിനെട്ട് വയസായിരുന്നു. എന്റെ ആദ്യത്തെ കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ഞാനാകെ ഭയന്നു പോയി. ഞാന്‍ ഒരുപാട് കരഞ്ഞു. എന്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് ഹാന്‍ഡില്‍ ചെയ്യാന്‍ അറിയില്ലെങ്കില്‍ നിര്‍ത്തി പോകൂവെന്നായിരുന്നു'' എന്നാണ് ശ്രുതി പറയുന്നത്. എന്നാല്‍ താന്‍ നടത്തിയ തുറന്നു പറച്ചിലുകള്‍ കാരണം തനിക്ക് അവസരങ്ങള്‍ ലഭിക്കാതായെന്നും ശ്രുതി തുറന്ന് പറയുന്നുണ്ട്.
തനിക്ക് തമിഴില്‍ നിന്നുമുണ്ടായ മറ്റൊരു അനുഭവവും താരം പങ്കുവച്ചിരുന്നു. ''ഈ സംഭവം നടക്കുന്നത് എന്റെ ആദ്യത്തെ അനുഭവമുണ്ടായി നാല് വര്‍ഷം കഴിഞ്ഞാണ്. തമിഴിലെ ഒരു വലിയ നിര്‍മ്മാതാവ് എന്റെ കന്നഡ സിനിമയുടെ റീമേക്ക് അവകാശം വാങ്ങി. ഒരു ദിവസം അയാള്‍ ഫോണ്‍ വിളിച്ചു. ഞാന്‍ ചെയ്ത വേഷം ഞാന്‍ തന്നെ തമിഴിലും ചെയ്യണമെന്ന് പറഞ്ഞു. അയാള്‍ പറഞ്ഞത്, 'ഞങ്ങള്‍ അഞ്ച് നിര്‍മ്മാതാക്കളുണ്ട്, ഞങ്ങള്‍ക്ക് വേണ്ടപ്പോഴൊക്കെ ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കും'' എന്നായിരുന്നു'' എന്നാണ് ശ്രുതി പറയുന്നത്.

എന്റെ കൈയ്യില്‍ ചെരുപ്പുണ്ടെന്നും അടുത്ത വന്നാല്‍ അപ്പോള്‍ അടിക്കുമെന്നും ഞാന്‍ അയാള്‍ക്ക് മറുപടി നല്‍കി എന്നും ശ്രുതി പറയുന്നു. എന്നാല്‍ ഇതോടെ തന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയെന്നാണ് ശ്രുതി പറയുന്നത്. തനിക്കൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന തരത്തിലുള്ള പ്രചരണം ആരംഭിച്ചെന്നാണ് ശ്രുതി പറയുന്നത്. എന്നാല്‍ ഈ സംഭവത്തിന് ശേഷം തനിക്ക് കന്നഡയില്‍ ലഭിച്ചതെല്ലാം നല്ല സിനിമകളാണെന്നും ശ്രുതി പറയുന്നു.
എന്നാല്‍ ഈ സംഭവത്തോടെ തനിക്ക് തമിഴില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിക്കാതെയായെന്നും ശ്രുതി പറയുന്നു. സ്ത്രീകള്‍ ശബ്ദമുയര്‍ത്തണമെന്നും നോ പറയാന്‍ ശീലിക്കണമെന്നും ശ്രുതി അഭിപ്രായപ്പെടുന്നുണ്ട്. പുരുഷന്മാരെ കുറ്റപ്പെടുത്തിയാല്‍ മാത്രം പോരെന്നും കാസ്റ്റിംഗ് കൗച്ചിനെ നേരിടുകയും വേണമെന്നും ശ്രുതി അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications