മകന്റെ പുരസ്‌കാര നേട്ടം കണ്‍നിറഞ്ഞ് പകര്‍ത്തി നടന്‍ ഭാസ്‌ക്കര്‍! 96 താരം ആദിത്യയുടെ വീഡിയോ വൈറല്‍

By Prashant V R

വിജയ് സേതുപതിയുടെതായി ഈ വര്‍ഷം സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു 96. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നല്ല സിനിമകളെ എപ്പോഴും നെഞ്ചിലേറ്റുന്ന പ്രേക്ഷകര്‍ 96നെയും സ്വീകരിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളോടെയാണ് ചിത്രം മുന്നേറിയത്. ചിത്രത്തിലെ വിജയ് സേതുപതിയുടെയും തൃഷയുടെയും പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം വലിയ നേട്ടമുണ്ടാക്കിയിരുന്നു. തമിഴ്നാട്ടിലെന്ന പോല കേരളത്തിലും സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിച്ചു. 96ലെ വിജയ് സേതുപതിയുടെയും തൃഷയുടെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങളും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്. നടന്‍ എസ് എസ് ഭാസ്‌ക്കറിന്റെ മകന്‍ ആദിത്യയും ഗൗരി ജി കിഷനുമായിരുന്നു ഈ വേഷങ്ങളിലെത്തിയിരുന്നത്. അടുത്തിടെ നടന്നൊരു ചടങ്ങില്‍ ആദിത്യ പുരസ്‌കാരം വാങ്ങുന്നതിനിടെ കണ്‍നിറഞ്ഞുകൊണ്ട് പിതാവ് ഭാസ്‌കര്‍ വീഡിയോ പകര്‍ത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

ആദിത്യയ്‌ക്കും ഗൗരിയ്ക്കും പുരസ്കാരം

ആദിത്യയ്‌ക്കും ഗൗരിയ്ക്കും പുരസ്കാരം

96 ലെ വിജയ് സേതുപതിയുടെ ചെറുപ്പക്കാലം മികവുറ്റതാക്കിയതിനായിരുന്നു ആദിത്യയ്ക്ക് പുരസ്‌കാരം ലഭിച്ചിരുന്നത്. ആദിത്യയ്‌ക്കൊപ്പം കുട്ടിജാനുവായി ശ്രദ്ധേയ പ്രകടനം നടത്തിയ ഗൗരി ജി കിഷനും മികച്ച പുതുമുഖ നടിക്കുളള പുരസ്‌കാരം ലഭിച്ചിരുന്നു. തമിഴിലെ പ്രമുഖ മാധ്യമങ്ങളിലൊന്നായ ബിഹൈന്‍വുഡ്‌സിന്റെ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലായിരുന്നു ഇരുവര്‍ക്കും അവാര്‍ഡ് ലഭിച്ചിരുന്നത്. അവാര്‍ഡ് ദാനചടങ്ങില്‍ 96 സിനിമയുടെ ടീം എത്തിയിരുന്നു.

റാമും ജാനുവും

റാമും ജാനുവും

ഗൗരിയെയും ആദിത്യയെയും ഒരുമിച്ചായിരുന്നു അവാര്‍ഡ് വാങ്ങാനായി ക്ഷണിച്ചിരുന്നത്. ആദിത്യ പുരസ്‌കാരം വാങ്ങി സംസാരിക്കുന്നതിനിടെ ആയിരുന്നു പിതാവ് എസ് എസ് ഭാസക്കര്‍ മകന്റെ പുരസ്‌കാര നേട്ടം വീഡിയോയില്‍ പകര്‍ത്തിയിരുന്നത്. ആദ്യ പുരസ്‌കാരം വാങ്ങാന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തന്റെ കുഞ്ഞ് കയറുന്ന എല്ലാ ആകാംക്ഷയും ഈ അച്ഛനില്‍ പ്രകടമായിരുന്നു. സംസാരിക്കുന്നതിനിടെ അച്ഛന്‍ വീഡിയോയില്‍ പകര്‍ത്തുന്നത് ആദിത്യയും വീക്ഷിക്കുന്നുണ്ടായിരുന്നു.

വീഡിയോ കാണൂ

96 എന്ന ചിത്രം

96 എന്ന ചിത്രം

വിജയ് സേതുപതിയെ നായകനാക്കി സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു 96. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദ ഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. ഒരു റൊമാന്റിക്ക് ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ താരങ്ങളുടെയെല്ലാം പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറഞ്ഞത്.

സിനിമ മുഴുവനായി

സിനിമ മുഴുവനായി

സിനിമ മുഴുവനായി ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക്ക് ഫീല്‍ തന്നിരുന്നു. പ്രേക്ഷകരെല്ലാം തന്നെ മികച്ച അഭിപ്രായമായിരുന്നു 96നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ എല്ലാം കുറിച്ചിരുന്നത്. ചിത്രത്തിലെ പാട്ടുകളും ചായാഗ്രഹണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയായിരുന്നു 96നു വേണ്ടി സംഗീതമൊരുക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X