വിവാഹിതരായിക്കെ ധനുഷിനും ഐശ്വര്യയ്ക്കും വേറെ ബന്ധങ്ങള്‍, പരസ്പരം വഞ്ചിച്ചു; ഐശ്വര്യ പറഞ്ഞത് നുണ!

രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിനാണ് ഈയ്യടുത്ത് ധനുഷും ഐശ്വര്യ രജനീകാന്തും വിരാമമിട്ടത്. 2022 ജനുവരിയിലായിരുന്നു ഇരുവരും വിവാഹ മോചിതാരായത്. എന്താണ് തങ്ങളുടെ തീരുമാനത്തിന് പിന്നിലെ കാരണം എന്ന് ഇരുവരും ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുകയാണ്.

ഇതിനിടെ ഇപ്പോഴിതാ ധനുഷും ഐശ്വര്യയും വിവാഹ മോചിതയായി രണ്ട് കൊല്ലത്തിന് ശേഷം ആ ദാമ്പത്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍. ഐശ്വര്യയും ധനുഷും പരസ്പരം വഞ്ചിച്ചിട്ടുണ്ടെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍.

Dhanush

''ധനുഷ് തന്നെ വഞ്ചിച്ചുവെന്നാണ് ധനുഷ് പറയുന്നത്. പക്ഷെ അത് തന്നെയാണ് അവളും തന്റെ ദാമ്പത്യ ജീവിതത്തില്‍ ചെയ്യുന്നത്. അത് ഇരട്ടത്താപ്പല്ലേ? ഐശ്വര്യ ധനുഷിനെ വഞ്ചിച്ചിട്ടുണ്ട്. ധനുഷ് ഐശ്വര്യയെ വഞ്ചിച്ചിട്ടുണ്ട്. പരസ്പരം പലവട്ടം വഞ്ചിച്ചിട്ടുള്ള ദമ്പതിമാരാണ് അവര്‍'' എന്നാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍.

വിവാഹിതരായിരിക്കെ തന്നെ ധനുഷും ഐശ്വര്യയും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഡേറ്റിംഗിന് പോയിരുന്നുവെന്നുമാണ് സുചിത്ര പറയുന്നത്. ''അവര്‍ക്ക് ചെറിയ ബന്ധങ്ങളുണ്ടായിരുന്നു. അവര്‍ ഡേറ്റ് ചെയ്യുന്ന വ്യക്തിയ്‌ക്കൊപ്പം ബാറിലിരുന്ന് മദ്യപിക്കുകയും ചെയ്യുമായിരുന്നു. വിവാഹിതരായിരിക്കുമ്പോള്‍ നിങ്ങള്‍ ഡേറ്റിംഗിന് ശ്രമിക്കുമോ?'' എന്നാണ് സുചിത്ര ചോദിക്കുന്നത്.

അതേസമയം ഇതിന് മുമ്പും ധനുഷിനെതിരെ പല ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ടെന്നത് ശ്രദ്ധിക്കണം. അതേസമയം ഐശ്വര്യ മോശം അമ്മയാണെന്നും എന്നാല്‍ ധനുഷ് അച്ഛന്റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. എന്നാല്‍ ധനുഷിന്റേയും ഐശ്വര്യയുടേയും മക്കളായ യാത്രയും ലിംഗയും അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നതിലും നല്ലത് അമ്മയുടെ അച്ഛന്‍ രജനീകാന്തിനൊപ്പം ജീവിക്കുന്നതാണെന്നും സുചിത്ര പറയുന്നു.

രണ്ട് വര്‍ഷക്കാലമായി ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഔദ്യോഗികമായി വിവാഹ മോചനത്തിന് അപേക്ഷിച്ചിരിക്കുകയാണ്. ഇരുവരും പരസ്പര ധാരണയില്‍ എത്തിച്ചേര്‍ന്ന തീരുമാനമാണ് വിവാഹ മോചനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാളുകളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇരുവരും വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും സുഹൃത്തുക്കളായി തുടരാനാണ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

Dhanush

അതേസമയം ധനുഷിയേയും ഐശ്വര്യയേയും വീണ്ടും ഒരുമിപ്പിക്കാന്‍ രജനീകാന്ത് ഏറെ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷങ്ങളായി ധനുഷും ഐശ്വര്യയും ഒരുമിച്ചല്ല ജീവിക്കുന്നത്. ഇരുവരും വിവാഹ മോചനം നടത്താതിരുന്നത് മക്കള്‍ക്ക് വേണ്ടി മാത്രമാണ്. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായതോടെയാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നത്.

വിവാഹ മോചന ശേഷവും അച്ഛനും അമ്മയ്ക്കുമൊപ്പം മക്കള്‍ പല പൊതുവേദികളിലുമെത്തിയിരുന്നു. അതേസമയം ധനുഷും ഐശ്വര്യയും നാളിതുവരേയും വാർത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല. അതേസമയം ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍സലാം ആണ് ഒടുവിലായി പുറത്തിറങ്ങിയ സിനിമ. രജനീകാന്ത് നായകനായ ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. രായനാണ് ധനുഷിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ സംവിധാനവും ധനുഷ് തന്നെയാണ്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X