»   » സുചിത്ര കാര്‍ത്തിക് വീണ്ടും വീഡിയോ പുറത്ത് വിട്ടു! ഇത്തവണ താരങ്ങളുടെ നഗ്ന വീഡിയോ അല്ല, പിന്നെയോ?

സുചിത്ര കാര്‍ത്തിക് വീണ്ടും വീഡിയോ പുറത്ത് വിട്ടു! ഇത്തവണ താരങ്ങളുടെ നഗ്ന വീഡിയോ അല്ല, പിന്നെയോ?

By: Teresa John
Subscribe to Filmibeat Malayalam

സുചിത്ര കാര്‍ത്തിക് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖ താരങ്ങളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത് സുചിത്രയുടെ പേരിലായിരുന്നു. സുചി ലീക്ക്‌സ് എന്ന പേരിലായിരുന്നു താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ ട്വിറ്റര്‍ വഴി പ്രചരിക്കപ്പെട്ടിരുന്നത്.

മമ്മൂട്ടിയും ലാലും മിണ്ടിയേ തീരൂവെന്ന് നിര്‍ബന്ധിക്കാനാകില്ല, കത്തിന് മറുപടി കിട്ടിയെന്ന് ഗണേഷ്

മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ക്കായിരുന്നു പണി കിട്ടിയിരുന്നത്. എല്ലാവരെയും ഞെട്ടിച്ച ആ സംഭവത്തിന് ശേഷം സുചിത്ര അമേരിക്കയിലായിരുന്നു. ഗായികയായിരുന്നു സുചിത്ര ഇപ്പോള്‍ വീണ്ടും സംഗീത ലോകത്തെക്ക് തിരിച്ചു വന്നിരിക്കുകയാണ്. പുതിയൊരു മ്യൂസിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്.

സുചിത്ര കാര്‍ത്തിക്

തമിഴിലെ റേഡിയോ ജോക്കിയായിരുന്നു സുചിത്ര പിന്നീട് തമിഴ്, മലയാളം, തെലുങ്കു ഭാഷകളില്‍ പിന്നണി ഗായികയായി വളരുകയായിരുന്നു. ശേഷം ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായും സിനിമയിലുടെ സുചിത്ര ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. നടന്‍ കാര്‍ത്തിക് കുമാറാണ് സുചിത്രയുടെ ഭര്‍ത്താവ്.

വീണ്ടും മ്യൂസിക് വീഡിയോ

കുറച്ച് കാലത്തെ ഇടവേളയ്ക്ക ശേഷമാണ് സുചിത്ര സംഗീത ലോകത്തേക്ക് തിരിച്ചെത്തിയത്. ഗീത്താറിസ്റ്റ് നവീന്‍ സംസണും സുചിയും ചേര്‍ന്നാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

നവീന്‍ സാംസണ്‍

നവീന്‍ പ്രമുഖ ഗീത്തറിസ്റ്റാണ്. നിരവധി പ്രമുഖ ഗായകരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള നവീനെ തനിക്ക് പരിചയം ഡേവീഡ് ജോസഫ് എന്ന തന്റെ സുഹൃത്ത് വഴിയാണെന്നാണ് സുചിത്ര പറയുന്നത്.

അന്‍പുള്ള മാന്‍ വിഴിയെ...

1965 ല്‍ എം എസ് വിശ്വനാഥന്‍ രചിച്ച അന്‍പുള്ള മാന്‍ വിഴിയെ എന്ന് തുടങ്ങുന്ന ഗാനമാണ് വീണ്ടും സുചിത്രയുടെ ശബ്ദത്തിലുടെ വീണ്ടും നിര്‍മ്മിച്ചിരിക്കുന്നത്.

സുചി ലീക്ക്‌സ്

തെന്നിന്ത്യയെ ഞെട്ടിച്ച സംഭവമായിരുന്നു സുചി ലീക്ക്‌സ്. സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു പല പ്രമുഖ താരങ്ങളുടെയും നഗ്ന വീഡിയോ പുറത്ത് വന്നത്. ഇതോടെ സുചിത്ര പ്രശസ്തയായി മാറുകയും ചെയ്തു.

പ്രമുഖ താരങ്ങളെല്ലാം

പ്രമുഖ താരങ്ങളായ ധനുഷ്, അമല പോള്‍, അനിരുദ്ധ്, തൃഷ, നിവേത എന്നിങ്ങനെ നിരവധി താരങ്ങളുടെ നഗ്നചിത്രങ്ങളും വീഡിയോകളുമായിരുന്നു സുചി ലീക്ക്‌സിലുടെ പുറത്ത് വിട്ടത്.

മലയാളത്തില്‍ നിന്നും

സുചി ലീക്ക്‌സ് മലയാള സിനിമ ലോകത്തെയും ഞെട്ടലിലാക്കിയിരുന്നു. ആദ്യം നടി അമല പോളിന്റെയും പിന്നീട് നസ്രിയയുടെയും പേരില്‍ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നു.

സുചിയുടെ മാനസിക പ്രശ്‌നങ്ങള്‍

തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്ര പറഞ്ഞിരുന്നെങ്കിലും അവള്‍ക്ക് മാനസിക രോഗമാണെന്നും അവള്‍ തന്നെയാണ് വീഡിയോ പുറത്ത് വിടുന്നതെന്നുമായിരുന്നു സുചിത്രയുടെ ഭര്‍ത്താവായ കാര്‍ത്തിക് മുമ്പ് പറഞ്ഞിരുന്നത്.

അവസാന വീഡിയോ

ഏറെ കാലത്തിന് ശേഷം സുചി ലീക്ക്‌സില്‍ നിന്നും വീണ്ടും വീഡിയോ പുറത്ത് വന്നിരുന്നു. നിവേത പേതുരാജ് എന്ന നടിയുടെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

English summary
Suchitra is back in action with a new music video
Please Wait while comments are loading...

Malayalam Photos

Go to : More Photos