»   » മമ്മൂട്ടിയും ലാലും മിണ്ടിയേ തീരൂവെന്ന് നിര്‍ബന്ധിക്കാനാകില്ല, കത്തിന് മറുപടി കിട്ടിയെന്ന് ഗണേഷ്

മമ്മൂട്ടിയും ലാലും മിണ്ടിയേ തീരൂവെന്ന് നിര്‍ബന്ധിക്കാനാകില്ല, കത്തിന് മറുപടി കിട്ടിയെന്ന് ഗണേഷ്

Posted By: Rohini
Subscribe to Filmibeat Malayalam

അമ്മയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് താന്‍ അയച്ച കത്തിന് പ്രസിഡന്റ് ഇന്നസെന്റില്‍ നിന്നും തൃപ്തികരമായ മറുപടി കിട്ടിയെന്ന് ഗണേഷ് കുമാര്‍. ഈ കത്ത് എങ്ങിനെയാണ് പുറത്തായത് എന്ന് അറിയില്ല എന്നും, സംഘടനയിലെ നെറികെട്ടവരായിരിയ്ക്കും പുറത്താക്കിയത് എന്നും ഗണേഷ് കുമാര്‍ പറയുന്നു.

അച്ചന്മാരുടെ നിഴലില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു അമ്മ; വാര്‍ഷിക യോഗത്തിനെതിരെ രഞ്ജിനിയും

ആക്രമിയ്ക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കാത്ത സംഘടന പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് ഇന്നസെന്റിന് ഗണേഷ് അയച്ച കത്താണ് പുറത്തായത്. ഇത് യോഗത്തിന് മുന്‍പ് അയച്ച കത്താണെന്നാണ് ഗണേഷിന്റെ വാദം. അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിച്ചത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യമല്ല എന്നും ഗണേഷ് വ്യക്തമാക്കി.

അനാവശ്യ വിവാദങ്ങള്‍ വേണ്ട

സംഘടനയിലെ അംഗങ്ങള്‍ ഇത്തരം കത്തുകള്‍ നല്‍കുന്നത് പതിവാണ്. അത് തള്ളാനും കൊള്ളാനുമുള്ള അവകാശം പ്രസിഡന്റിനുണ്ട്. കത്തുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കേണ്ടതില്ല എന്ന് ഗണേഷ് പറയുന്നു.

തൃപ്തികരമായ മറുപടി

കത്തിന് എനിക്ക് തൃപ്തികരമായ മറുപടി പ്രസിഡന്റില്‍ നിന്നും ലഭിച്ചു. ഞാന്‍ അയച്ച കത്തിലെ ഓരോ പാരഗ്രാഫും ചര്‍ച്ച ചെയ്യുകയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി കിട്ടുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് ലഭിയ്ക്കുകയും ചെയ്തു. ഇക്കാര്യം അന്ന് തന്നെ യോഗ തീരുമാനങ്ങള്‍ക്കൊപ്പം എഴുതിവച്ച ശേഷമാണ് പിറ്റേ ദിവസം ജനറല്‍ ബോഡി യോഗം ചേര്‍ന്നത്.

കത്ത് ലീക്കാക്കിയത് ആര്?

ഈ കത്ത് ഒരിക്കലും സ്വകാര്യമല്ല. അമ്മയിലെ അംഗങ്ങള്‍ അറിഞ്ഞുകൊണ്ടാണ്. അമ്മയിലെ നെറികെട്ടവര്‍ ആരോ ആണ് കത്ത് ലീക്കാക്കിയത്. ഞാന്‍ ഈ കത്ത് ആര്‍ക്കെങ്കിലും നല്‍കുകയോ ലീക്കാക്കുകയോ ചെയ്തു എന്ന് തെളിയിച്ചാല്‍ പറയുന്ന എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാണ്.

വാര്‍ത്താ സമ്മേളനത്തില്‍ സംഭവിച്ചത്

അമ്മയുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഞാനും മുകേഷും മോശമായ ഒരു കാര്യവും സംസാരിച്ചിട്ടില്ല. സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങള്‍ നടത്തിയിട്ടില്ല എന്ന് വീഡിയോ പരിശോധിച്ചാല്‍ വ്യക്തമാകും.

ലാലും മമ്മൂട്ടിയും മിണ്ടാത്തത്

ഓരോ സമയത്തും ഓരോരുത്തരുടെ മൂഡ് വ്യത്യസ്തപ്പെട്ടിരിയ്ക്കും. അപ്പോള്‍ മിണ്ടേണ്ട എന്ന തോന്നിയത് കൊണ്ടാവാം മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടാതിരുന്നത്. അതിന് അവര്‍ മിണ്ടിയേ തീരൂ എന്ന് നിര്‍ബന്ധിക്കാനാകില്ല.

നടിയുടെ വിഷയം

ആക്രമണത്തിന് ഇരയായ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അമ്മ പ്രമേയം പാസാക്കാത്തത് സംഘടനയ്ക്ക് അത്തരമൊരു പതിവ് ഇല്ലാത്തത് കൊണ്ടാണ്. സംഭവത്തില്‍ നടിയ്ക്ക് നീതി കിട്ടിയില്ല എന്ന വാദം തെറ്റാണെന്നും ഗണേഷ് കുമാര്‍ പറയുന്നു.

അമ്മ പിരിച്ചുവിടണോ?

നടീ - നടന്മാരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നാട്ടിലെന്തെങ്കിലും പ്രശ്‌നമുണ്ടായാലും സഹായിക്കുന്ന സംഘടനയാണ് അമ്മ എന്ന് ഗണേഷ് പറഞ്ഞു. ഗുജറാത്ത് ഭൂകമ്പത്തിലും സുനാമിയിലും സഹായിച്ചിട്ടുണ്ട്. 118 കലാകാരന്മാര്‍ക്ക് മാസം 5,000 രൂപ വീതം പെന്‍ഷന്‍ നല്‍കാറുണ്ട്. ക്ഷേമനിധി അടയ്ക്കാന്‍ നിവൃത്തിയില്ലാത്തവരെ 13,000 അടച്ച് അംഗങ്ങളാക്കി. ഇങ്ങനെ മികച്ച രീതിയില്‍ പ്രവൃത്തിയ്ക്കുന്നസംഘടന പിരിച്ചുവിടേണ്ട കാര്യമുണ്ടോ എന്നാണ് ഗണേഷിന്റെ ചോദ്യം

English summary
Now, after the letter had been leaked, Ganesh Kumar has taken the stand that Innocent had given satisfactory replies for all his posers and therefore, the letter ceased to have any relevance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X