പുകവലിച്ചും മദ്യപിച്ചും സണ്ണി ലിയോണിന്റെ സഹോദരിയും തമിഴ് സിനിമയില്‍
വിമല്‍ നായകനയ ഇവനക്ക് എങ്കയോ മച്ചം ഇറുക്ക് (ഇഎഎംആ) എന്ന ചിത്രം ഇതിനോടകം തമിഴ് സിനിമാ ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. ഒരു സമ്പൂര്‍ണ അഡല്‍ട്‌സ് ഓണ്‍ലി ചിത്രമായ ഇഎഎംഐ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററിലെത്തിയത്. സിനിമയ്‌ക്കൊപ്പം ഒരു പുതിയ നായികയും തമിഴകത്തെത്തിയിരിയ്ക്കുന്നു, മിയ റായ് ലിയോണ്‍!!
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി 2.0! ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേടിയത് കാണൂ
മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്റെ അര്‍ധസഹോദരിയാണത്രെ മിയ റായ് ലിയോണ്‍. സണ്ണിയെക്കാള്‍ ബോള്‍ഡ് ക്യാറക്ടാറാണത്രെ മിയയുടേത്. ചിത്രത്തില്‍ മിയയുടെ ചില ഇന്റിമേറ്റ് രംഗങ്ങളും പുകവലി രംഗങ്ങളും മദ്യപാന രംഗങ്ങളും ഉണ്ട്. ഈ രംഗങ്ങള്‍ ഇതിനോടകം വിവാദമായിക്കഴിഞ്ഞു.

ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇവനക്ക് എങ്കയോ മച്ചം ഇറുക്ക് എന്ന ചിത്രം. ഒറിജിനല്‍ വേര്‍ഷനെ അപേക്ഷിച്ച് തുറന്നുകാട്ടല്‍ റീമേക്കില്‍ അമിതമാണെന്നാണ് പ്രേക്ഷകാഭിപ്രായം. മിയയെ കൂടാതെ അഷ്‌ന സവേരിയയും ചിത്രത്തിലെ നായികാ നിരയിലുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ ഇത്തരമൊരു അഡല്‍ട്‌സ് ഓണ്‍ലി ചിത്രമെത്തുന്നത്.


Click it and Unblock the Notifications











