ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി 2.0! ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും നേടിയത് കാണൂ

By Prashant V R

രജനീകാന്ത് ചിത്രം 2.0 തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം യന്തിരന്റെ രണ്ടാം ഭാഗമായി എത്തിയ സിനിമ പ്രേക്ഷകരോട് നീതി പുലര്‍ത്തിയെന്നു തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി 10000ലധികം സ്‌ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്.

മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. വിജയുടെ സര്‍ക്കാര്‍,ആമിര്‍ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ എന്നീ ചിത്രങ്ങളെ പിന്നിലാക്കി കൊണ്ടായിരുന്നു തലൈവര്‍ ചിത്രത്തിന്റെ കുതിപ്പ്. തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. കേരളത്തിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ചിത്രം വലിയ നേട്ടമായിരുന്നു ഉണ്ടാക്കിയത്. ഇതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

2.0യുടെ മുന്നേറ്റം

2.0യുടെ മുന്നേറ്റം

450ലധികം സ്‌ക്രീനുകളിലായിരുന്നു 2.0 ആദ്യദിനം കേരളത്തിലെത്തിയിരുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ഗംഭീര ദൃശ്യവിസ്മയം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. വിജയ് ചിത്രം സര്‍ക്കാരിനു പിന്നാലെയിറങ്ങിയ വമ്പന്‍ റിലീസ് കൂടിയായിരുന്നു രജനീകാന്തിന്റെ 2.0. ശങ്കര്‍ ചിത്രം ഇത്തവണയും പ്രേക്ഷകരെ വിസ്മയിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആദ്യ ദിനം 61 കോടിയായിരുന്നു 2.0 നേടിയിരുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നുമാത്രമായി 41കോടിയും ഹിന്ദി പതിപ്പ് 20 കോടിയും നേടിയാണ് ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നത്.

500 കോടിയും കടന്ന് മുന്നോട്ട്

500 കോടിയും കടന്ന് മുന്നോട്ട്

റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ എല്ലാം മികച്ച വിജയത്തോടെ മുന്നേറുന്ന ചിത്രം നേരത്തെ 500 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. ആഗോള തലത്തില്‍ ആദ്യ ആഴ്ചയ്ക്കുളളിലാണ് ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്. 2ഡി ത്രീഡി ഫോര്‍മാറ്റുകളില്‍ നിര്‍മ്മിച്ചതിനാല്‍ അറുനൂറ് കോടിയാണ് ചിത്രത്തിന്റെ മൊത്തം ബഡ്ജറ്റെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമയുടെ നിര്‍മ്മതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിടാറുണ്ടായിരുന്നു. ഇപ്പോഴുളള മുന്നേറ്റം തുടര്‍ന്നാല്‍ ബാഹുബലി 2 പോലുളള റെക്കോര്‍ഡ് 2.0 തകര്‍ക്കുമെന്നാണ് അറിയുന്നത്.

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ചിത്രം കാര്യമായ നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് മാത്രമായി ചിത്രം ഒരു കോടി കളക്ഷന്‍ നേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 11 ദിവസങ്ങള്‍കൊണ്ടാണ് ചിത്രം ഈ നേട്ടത്തിലേക്ക് എ്ത്തിയിരിക്കുന്നത്. 10 ദിവസം കൊണ്ട് സിനിമ 99.55 ലക്ഷമായിരുന്നു കളക്ഷന്‍ നേടിയിരുന്നത്.കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ രണ്ടാമത്തെ ആഴ്ചയിലും ത്രീഡി ഷോകള്‍ക്കെല്ലാം മികച്ച ഒക്യൂപെന്‍സിയാണ് ലഭിച്ചിരിക്കുന്നത്.

ഹിന്ദി പതിപ്പ് ഇതുവരെ

ഹിന്ദി പതിപ്പ് ഇതുവരെ

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതുവരെ 150 കോടിയിലധികം കളക്ട് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ്‌നാട്ടില്‍നിന്നു മാത്രമായുളള കളക്ഷന്‍ 100 കോടി മറികടന്നതായും അറിയുന്നു. തിരുവന്തപുരം എരീസ് പ്ലക്‌സില്‍നിന്നും 10ദിവസംകൊണ്ട് 65.79 ലക്ഷമായിരുന്നു ചിത്രം നേടിയിരുന്നത്. കേരളമടക്കം ഇന്ത്യയിലെ പല സെന്ററുകളിലും ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്.

ചൈനയിലും റിലീസ്

ചൈനയിലും റിലീസ്

അതേസമയം ചിത്രം ചൈനയിലും റിലീസിനെത്തുമെന്നാണ് അറിയുന്നത്. 56000 സ്‌ക്രീനുകളിലാണ് ചൈനയില്‍ മാത്രമായി തലൈവരുടെ 2.0 പ്രദര്‍ശനത്തിനെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിരുന്നത്. ഇതില്‍ 47000 സ്‌ക്രീനുകളിലും ചിത്രം ത്രീഡി ഫോര്‍മാറ്റിലായിരിക്കും പ്രദര്‍ശനത്തിനെത്തുക. ചൈനയിലെ പ്രമുഖ വിതരണക്കാരായ എച്ച് വൈ മീഡിയയുമായി ചേര്‍ന്നാണ് 2.0 പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു വിദേശ ചിത്രത്തിന് ഇത്രയുമധികം സ്‌ക്രീനുകള്‍ ചൈനയില്‍ ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X