96നു ശേഷം വിജയം ആവര്‍ത്തിക്കാന്‍ സേതുപതി എത്തുന്നു! സൂപ്പര്‍ ഡീലക്‌സ് ഫസ്റ്റ്ലുക്ക് പുറത്ത്!!
Recommended Video

വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. തമിഴിലെ പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഡീലക്‌സില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാണ് ഫഹദ് ഫാസില്‍ എത്തുന്നത്.
ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സൂപ്പര്‍ ഡീലക്‌സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം കാണിച്ചുകൊണ്ടുളള ഒരു ഫസ്റ്റ്‌ലുക്കായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.പോസ്റ്ററില്‍ അതിശയിപ്പിക്കുന്ന ലുക്കിലാണ് വിജയ് സേതുപതിയെ കാണിച്ചിരിക്കുന്നത്. മിഷ്‌കിന്‍,നളന്‍ കുമാരസാമി.നീലന്‍ കെ ശേഖര്‍ തുടങ്ങിയവരുടെ തിരക്കഥയ്ക്കാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയത്.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പിസി ശ്രീറാം പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സൂപ്പര്‍ ഡീലക്‌സ് ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











