സൂപ്പര്‍ ഡീലക്‌സിന്റെ സെമ മാസ് ട്രെയിലര്‍ പുറത്ത്! ത്രില്ലടിപ്പിക്കുന്ന വീഡിയോ വൈറല്‍! കാണൂ
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. തമിഴിലെ പ്രമുഖ സംവിധായകരില്‍ ഒരാളായ ത്യാഗരാജന്‍ കുമാര രാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍ ഡീലക്‌സിന്റെ ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ ഒരു ട്രെയിലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മക്കള്‍ സെല്‍വന്റെ ശബ്ദത്തോടെയാണ് സിനിമയിലെ രംഗങ്ങള്‍ ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. ചിത്രത്തിനു വേണ്ടി താരം നടത്തിയ മേക്ക് ഓവര്‍ ശ്രദ്ധേയമായിരുന്നു. സാമന്ത അക്കിനേനിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവര്‍ സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മാര്‍ച്ച് 29നാണ് സൂപ്പര്‍ ഡീലക്സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











