സൂപ്പര്‍ ഡീലക്‌സിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയും ഭാര്യയും! വൈറലായി ഡാന്‍സ് വീഡിയോ! കാണൂ
വിജയ് സേതുപതിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യത തന്നെയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്നൊരു കഥാപാത്രമായിട്ടാണ് സേതുപതി എത്തിയിരുന്നത്.
ഗായത്രി ശങ്കറായിരുന്നു ചിത്രത്തില്‍ നടന്റെ ഭാര്യയുടെ വേഷത്തില്‍ എത്തിയിരുന്നത്. സൂപ്പര്‍ ഡീലക്‌സിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വീഡിയോയില്‍ വിജയ് സേതുപതിയുടെ ശില്‍പ്പയ്‌ക്കൊപ്പം ഡാന്‍സ് കളിക്കുന്ന ഗായത്രിയെയാണ് കാണിച്ചിരിക്കുന്നത്.

നടി തന്നെയായിരുന്നു ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. സൂപ്പര്‍ ഡീലക്‌സിനു മുന്‍പും നിരവധി ഹിറ്റ് സിനിമകളില്‍ ഇരുവരും തമിഴില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. നടുവുലെ കൊഞ്ചം പക്കത്തെ കാണോം,പുരിയാത പുതിര്‍, റമ്മി, ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍,സീതാകാത്തി തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ച് എത്തിയിരുന്നത്.


Click it and Unblock the Notifications











