ഫഹദും മക്കള്‍സെല്‍വനും ഒന്നിച്ച സൂപ്പര്‍ ഡീലക്‌സ് ട്രെയിലര്‍ നാളെ! റിലീസ് ഡേറ്റ് പുറത്ത്
Recommended Video

മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ അഭിനിയിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മാര്‍ച്ച് 29നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

റിലീസ് ഡേറ്റിനൊപ്പം സിനിമയുടെ പുതിയൊരു പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സാമന്ത അക്കിനേനിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.


Click it and Unblock the Notifications











