'എനിക്ക് ഭാര്യയുടെ മടിയിൽ കിടന്ന് മരിക്കണം; എന്റെ രണ്ടാമത്തെ അമ്മയാണ്'; സൂര്യയുടെ അച്ഛന്റെ വാക്കുകൾ
തമിഴകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. കേരളത്തിലും നിരവധി ആരാധകരുണ്ട് ഇവർക്ക്. ഇവരുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകർ ആഘോഷമാക്കിയതാണ്. ഓൺ സ്ക്രീനിലെ പ്രിയപ്പെട്ട ജോഡികൾ ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ പതിനാറ് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.
അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ പ്രണയിക്കുന്ന രണ്ടുപേരാണ് സൂര്യയും ജ്യോതികയും. ഇരുവരും പരസ്‌പരം നൽകുന്ന പിന്തുണയും കെയറുമെല്ലാം പല ദമ്പതികളും മാതൃകയാകുന്നതാണ്. സൂര്യയെയും ജ്യോതികയെയും അടുത്തറിയുന്ന പലരും ഇവരുടെ സ്നേഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെ വാചാലരാവാറുണ്ട്. പൊതുവേദികളിലൊക്കെ ഒന്നിച്ചെത്തുമ്പോൾ പ്രേക്ഷകർക്കും ആ സ്നേഹം നേരിൽ കാണാൻ സാധിക്കാറുണ്ട്.

പലർക്കും റോൾ മോഡലുകളാണ് സൂര്യയും ജ്യോതികയും. എന്നാൽ ഇവർ ആരെയാകും മാതൃകയാക്കുന്നത് എന്നത് ഇടയ്ക്കെങ്കിലും ആരാധകർ ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോഴിതാ അതിനൊരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. സ്വന്തം അച്ഛൻ തന്നെയാകും സൂര്യക്ക് മാതൃകയെന്ന് ആരാധകർ പറയുന്നു. അടുത്തിടെ ഒരു പൊതുവേദിയിൽ ശിവകുമാർ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇത്.
സ്ത്രീകളാണ് ലോകത്തിലെ സൃഷ്ടികളുടെ ദൈവമെന്ന് ശിവകുമാർ പറയുന്നു. തന്റെ രണ്ടാമത്തെ അമ്മയാണ് ഭാര്യയെന്നും ഭാര്യയുടെ മടിയിൽ കിടന്ന് മരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു. 'സ്ത്രീകളാണ് ലോകത്തിലെ സൃഷ്ടിയുടെ ദൈവങ്ങൾ. കാരണം ഈ ശരീരം നൽകിയത് സ്ത്രീകളാണ് അമ്മമാരാണ്. ലോകത്ത് ഭർത്താവിനെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ കാണാം. എന്നാൽ ഭാര്യയെ നഷ്ടപ്പെട്ടിട്ട് 50 വർഷം തീർത്ത് ജീവിക്കാൻ ആർക്കും കഴിയില്ല',
ഭാര്യ എന്നാൽ രണ്ടാമത്തെ അമ്മയാണ്. 50 വയസ്സിന് മുകളിലുള്ള എല്ലാ പുരുഷന്മാർക്കും, അവരുടെ ഭാര്യ അവരുടെ രണ്ടാമത്തെ അമ്മയാണ്. എന്റെ ഭാര്യയുടെ മടിയിൽ കിടന്ന് മരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അമ്മമാരേ ആരാധിക്കുന്ന പോലെ അമ്മയെ ആരാധിക്കുക, ഞാൻ എന്റെ ഭാര്യയെ അങ്ങനെയാണ് ആരാധിക്കുന്നത്', ശിവകുമാർ പറഞ്ഞു. ശിവകുമാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ലക്ഷ്മി കുമാരിയാണ് ശിവകുമാറിന്റെ ഭാര്യ. നടന്മാരായ സൂര്യയും കാർത്തിയും ഉൾപ്പടെ മൂന്ന് മകളാണ് ഇവർക്കുള്ളത്. ഒരു മകളാണ് ഉള്ളത്. ബ്രിന്ദ എന്നാണ് മകളുടെ പേര്. രണ്ടു ആണ്മക്കളും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോൾ മകൾ പാട്ടിൻറെ വഴിയാണ് തിരഞ്ഞെടുത്തത്. തമിഴ് പിന്നണി ഗാനരംഗത്ത് സജീവമാണ് ബ്രിന്ദ.

മുൻപ് സൂര്യയുടെയും ജ്യോതികയുടെയും വിവാഹത്തിൽ മാതാപിതാക്കൾ എന്ന നിലയിൽ തങ്ങൾ എടുത്ത നിലപാടിനെ കുറിച്ച് ശിവകുമാർ പറഞ്ഞിട്ടുണ്ട്. സൂര്യയും ജ്യോതികയും പ്രണയത്തിലാണെന്ന കാര്യം അറിഞ്ഞപ്പോഴൊക്കെ തങ്ങൾ മൗനം പാലിക്കുകയായിരുന്നു എന്നാണ് ശിവകുമാർ പറഞ്ഞത്. സൂര്യക്ക് സ്വന്തം ഇഷ്ടത്തിന് ജീവിക്കാനും തീരുമാനമെടുക്കാനുമുള്ള അവകാശം നൽകിയിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.
2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. കാക്ക കാക്ക ഉൾപ്പടെയുള്ള സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ വിജയകരമായി 16 വർഷം പിന്നിട്ടിരിക്കുകയാണ് ഇവരുടെ ദാമ്പത്യ ജീവിതം. രണ്ട് കുട്ടികളാണ് ഇവർക്ക് ഉള്ളത്, മകൾക്ക് ദിയ എന്നും മകന് ദേവ് എന്നുമാണ് പേര് വെച്ചിരിക്കുന്നത്.


Click it and Unblock the Notifications











