ഇതാണ് നടിപ്പിന്‍ നായകന്‍! പുതിയ സിനിമയുടെ സെറ്റില്‍ സൂര്യ ചെയ്ത പ്രവൃത്തിക്ക് കൈയ്യടി

By Midhun Raj

നടിപ്പിന്‍ നായകന്‍ സൂര്യയുടെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. സൂര്യയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടില്‍ വിജയ്,അജിത്ത് ചിത്രങ്ങള്‍ക്ക് നല്‍കുന്നതു പോലെയുളള വരവേല്‍പ്പ് നടന്റെ സിനിമകള്‍ക്കും ലഭിക്കാറുണ്ട്. താനാ സേര്‍ന്തകൂട്ടമായിരുന്നു നടിപ്പിന്‍ നായകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ചിത്രം സൂപ്പര്‍ഹിറ്റായ ശേഷം ഒന്നിലധികം സിനിമകളുമായിട്ടാണ് നടിപ്പിന്‍ നായകന്‍ മുന്നേറികൊണ്ടിരിക്കുന്നത്. എന്‍ജികെ, കാപ്പാന്‍ തുടങ്ങിയ ചിത്രങ്ങളാണ് സൂപ്പര്‍ താരത്തിന്റെതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇതില്‍ കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ കാപ്പാന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാപ്പാന്റെ സെറ്റില്‍നിന്നുളള സൂര്യയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

കാപ്പാന്‍ എന്ന ചിത്രം

കാപ്പാന്‍ എന്ന ചിത്രം

അയന്‍,മാട്രാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സൂര്യയെ നായകനാക്കി കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കാപ്പാന്‍. ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് നടിപ്പിന്‍ നായകന്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. വിജയുടെ ജില്ലയ്ക്ക് ശേഷം മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാപ്പാന്‍.

കമാന്‍ഡോ ആയി സൂര്യ

കമാന്‍ഡോ ആയി സൂര്യ

മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്. മുന്‍ ചിത്രമായ താനാ സേര്‍ന്തക്കൂട്ടത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്നൊരു ചിത്രവുമായിട്ടാണ് ഇത്തവണ സൂര്യ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ആദ്യ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകരെല്ലാം ഉളളത്.

സെറ്റില്‍ ഉളളവര്‍ക്കെല്ലാം

സെറ്റില്‍ ഉളളവര്‍ക്കെല്ലാം

അതേസമയം കാപ്പാന്റെ സെറ്റില്‍നിന്നുളള സൂര്യയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡയിയില്‍ തരംഗമായിരുന്നു. സിനിമയുടെ സെറ്റില്‍ ഉളളവര്‍ക്കെല്ലാം ട്രീറ്റ് കൊടുക്കുന്ന സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. സെറ്റില്‍ ജോലി ചെയ്ത എല്ലാവര്‍ക്കും ബിരിയാണി എത്തിച്ച സൂര്യ തന്നെ അതവര്‍ക്ക് വിളമ്പി കൊടുക്കുകയും ചെയ്യുന്നുണ്ട്. സൂര്യയുടെ പുതിയ ചിത്രത്തിന് നിരവധി ഷെയറുകളും ലൈക്കുകളും സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്.

ഈ വര്‍ഷം പകുതിയോടെ

ഈ വര്‍ഷം പകുതിയോടെ

തമിഴിലെ മുന്‍നിര ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് സൂര്യ ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബൊമന്‍ ഇറാനി,സമുദ്രക്കനി, പ്രേം, തൃഷ കൃഷ്ണന്‍,ചിരാഗ് ജനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എംഎസ് പ്രഭു,അഭിനന്ദന്‍ രാമാനുജം തുടങ്ങിയവരാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൂര്യയുടെ കാപ്പാന്‍ ഈ വര്‍ഷം പകുതിയോടെ ആവും തിയ്യേറ്ററുകളിലേക്ക് എത്തുക.

കാപ്പാനു പുറമെ എന്‍ജികെ

കാപ്പാനു പുറമെ എന്‍ജികെ

കാപ്പാനു പുറമെ എന്‍ജികെയും സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. സായി പല്ലവിയും രാകുല്‍ പ്രീതുമാണ് സിനിമയിലെ നായികമാര്‍. ചിത്രത്തിന്‌റെ ആദ്യ ടീസര്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്.

ട്വീറ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X