ആ നടനൊപ്പം ഓണ്‍ സ്‌ക്രീന്‍ ചുംബനത്തിന് സമ്മതമാണ്; തമന്ന തുറന്ന് പറഞ്ഞു
ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിന് ശേഷം യുവതാരം വിക്കി കൗശല്‍ പുതിയ തരംഗമായി മാറിയിരിയ്ക്കുകയാണ്. വിക്കിയെ പോലൊരു പയ്യനെ സ്വപ്‌നം കാണുന്ന ആരാധികമാരും ഏറെയായി.

വിക്കിയെ സ്വപ്‌നം കാണുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരു സെലിബ്രിറ്റി സുന്ദരിയുമുണ്ട്. മറ്റാരുമല്ല, ബാഹുബലി നായിക തമന്ന ഭട്ടിയ. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിക്കി കൗശലിനോടുള്ള ആരാധനയെ കുറിച്ച് തമന്ന തുറന്ന് പറഞ്ഞത്.
ജാന്‍വിയായി സാനിയ കിടുക്കി! ശബ്ദ സാന്നിധ്യത്തിലൂടെ വിനീതും! പെര്‍ഫെക്റ്റ് കാസ്റ്റിങ്! കാണൂ!
ഇന്റസ്ട്രിയില്‍ ആരോടെങ്കിലും ഡേറ്റ് ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ തമന്ന വിക്കിയുടെ പേര് പറഞ്ഞു. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലെ നടന്റെ അഭിനയത്തെയും നടി പ്രശംസിച്ചു.

പൊതുവെ ഓണ്‍സ്‌ക്രീന്‍ ചുംബനത്തിന് തയ്യാറല്ല എന്നു പറയുന്ന തമന്ന ഒരു നടനൊപ്പം ചുംബന രംഗം കിട്ടിയാല്‍ ചെയ്യാം എന്നും സമ്മതിച്ചിട്ടുണ്ട്. സാക്ഷാല്‍ ഹൃത്വിക് റോഷനെയാണ് തമന്ന തിരിഞ്ഞെടുക്കുന്നത്. അതെന്താണെന്നാറിയില്ല, ഇത്തരം ക്രഷിനും ഇന്റിമേറ്റ് രംഗങ്ങള്‍ക്കും സൗത്ത് ഇന്ത്യന്‍ നായികമാര്‍ ബോളിവുഡ് താരങ്ങളെയാണ് മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്.


Click it and Unblock the Notifications