twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാന്‍വിയായി സാനിയ കിടുക്കി! ശബ്ദ സാന്നിധ്യത്തിലൂടെ വിനീതും! പെര്‍ഫെക്റ്റ് കാസ്റ്റിങ്! കാണൂ!

    |

    സംവിധാനമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ പൃഥ്വിരാജിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിനായി കൈയ്യടിക്കുകയാണ്. സിനിമയിലും ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറിയത്. സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ത്തന്നെ അദ്ദേഹം ഈ മോഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. ലൂസിഫറിലൂടെ ഈ കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് സിനിമ.

    പൃഥ്വിരാജിന്‍റെ ബ്രഹ്മാസ്ത്രമായി ലൂസിഫര്‍! പടം കേറി കൊളുത്തി! അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ!പൃഥ്വിരാജിന്‍റെ ബ്രഹ്മാസ്ത്രമായി ലൂസിഫര്‍! പടം കേറി കൊളുത്തി! അടപടലം ട്രോളുമായി സോഷ്യല്‍ മീഡിയ!

    സിനിമയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും മോഹന്‍ലാലും പൃഥ്വിരാജും പ്രത്യേക അവകാശവാദങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. പ്രേക്ഷകരെ അമിതപ്രതീക്ഷയിലേക്ക് തള്ളിവിടരുതെന്ന കാര്യത്തില്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊലകൊല്ലി ഐറ്റമായി സ്റ്റീഫന്‍ നെടുമ്പള്ളി അവതരിച്ചപ്പോള്‍ പൃഥ്വിരാജിന്റെ മിടുക്കിനെക്കുറിച്ചായിരുന്നു എല്ലാവരും സംരാിച്ചത്. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായിത്തന്നെയാണ് ഇവരെത്തിയത്. താരപുത്രന്റെ കാസ്റ്റിങ്ങ് മികവിനെക്കുറിച്ച് പറഞ്ഞും ആരാധകരെത്തിയിരുന്നു. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവിന് ഗംഭീര സ്വീകരണം! ലൂസിഫറിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! കാണൂ!മോഹന്‍ലാലിന്‍റെ കൊലകൊല്ലി വരവിന് ഗംഭീര സ്വീകരണം! ലൂസിഫറിന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്! കാണൂ!

    ബ്രില്യന്റ് കാസ്റ്റിങ്ങ്

    ബ്രില്യന്റ് കാസ്റ്റിങ്ങ്

    മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തിയ സിനിമയ്ക്കായി വന്‍താരനിരയാണ് അണിനിരന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം ഓരോ താരത്തിനും നല്‍കിയത്. താന്‍ വിളിച്ചപ്പോള്‍ ഒരാള്‍ പോലും നോ പറഞ്ഞില്ലെന്നും ചെറിയ വേഷമായിട്ട് കൂടി എല്ലാവരും സഹകരിച്ചുവെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. പൃഥ്വിയിലെ സംവിധായകനൊപ്പം അണിനിരക്കുന്നതില്‍ എല്ലാവരും സംതൃപ്തരായിരുന്നു. സിനിമ കണ്ടുകഴിഞ്ഞാല്‍ ഇവരിലൊരു താരം പോലും വെറുതെ വന്നതല്ലെന്നും അവരെയെല്ലാതെ മറ്റൊരു താരത്തേയും ആ റോളിലേക്ക് ക്ഷണിക്കാനാവില്ലെന്നും പ്രേക്ഷകര്‍ പറയുമെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നു. അതേ ഇക്കാര്യം അതേ പോലെ ശരിയായിരിക്കുകയാണ് ഇപ്പോള്‍.

    വിവേക് ഒബ്‌റോയിയുടെ വരവ്

    വിവേക് ഒബ്‌റോയിയുടെ വരവ്

    ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളായ വിവേക് ഒബ്‌റോയിയുടെ ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡും ലൂസിഫറിന് അവകാശപ്പെടാനാവുന്നതാണ്. മോഹന്‍ലാലിനൊപ്പം നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ഒരു മലയാള ചിത്രത്തിനായി എത്തുന്നത്. അദ്ദേഹത്തെ വിളിച്ചതിനെക്കുറിച്ചും സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹം എക്‌സൈറ്റഡായതിനെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. മികച്ച പ്രകടനവുമായാണ് അദ്ദേഹമെത്തിയത്.

    ശബ്ദസാന്നിധ്യമായി വിനീത്

    ശബ്ദസാന്നിധ്യമായി വിനീത്

    ബോളിവുഡ് താരങ്ങളെ മലയാളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ വലിയ വെല്ലുവിളിയാണ് അവരുടെ ഡബ്ബിംഗ്. എന്നാല്‍ ഇത്തവണ പൃഥ്വിരാജിന് അതും അനായാസേന മറികടക്കാന്‍ കഴിഞ്ഞിരുന്നു. നര്‍ത്തകനും അഭിനേതാവുമായ വിനീതായിരുന്നു അദ്ദേഹത്തിനായി ശബ്ദം നല്‍കിയത്. ശബദ്‌സാന്നിധ്യത്തിലൂടെയെത്തിയ വിനീതും കിടുക്കിയെന്നാണ് ആരാധകര്‍ പറഞ്ഞത്. സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പൃഥ്വി അതീവ ശ്ര്ദ്ധയാണ് നല്‍കിയത്.

     സുജിത്ത് വാസുദേവിന്റെ ഫ്രയിം

    സുജിത്ത് വാസുദേവിന്റെ ഫ്രയിം

    നേരത്തെ തന്നെ സുജിത്ത് വാസുദേവിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് പൃഥ്വിരാജ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി അഭിനയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. അഭിനേതാവായി മുന്നേറുന്നതിനിടയില്‍ത്തന്നെ ക്യാമറാ ഫ്രെയിമിനെക്കുറിച്ചും അദ്ദേഹം ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്ന് സുജിത്ത് വാസുദേവ് പറഞ്ഞിരുന്നു. ഭാവിയില്‍ താന്‍ സംവിധായകനായി അരങ്ങേറുമ്പോള്‍ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത്തായിരിക്കുമെന്നും പൃഥ്വി ഉറപ്പിച്ചിരുന്നു. പൃഥ്വിയുടെ പാഷനെക്കുറിച്ച് കൃത്യമായ മനസ്സിലാക്കിയ സുജിത്താവട്ടെ, ഭാവിയില്‍ അദ്ദേഹം സംവിധായകനായി എത്തുമെന്നും മനസ്സിലുറപ്പിച്ചിരുന്നു. അസാധ്യ ഫ്രെയിമായിരുന്നു അദ്ദേഹത്തിന്റേതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

    സാനിയയുടെ അഭിനയം

    സാനിയയുടെ അഭിനയം

    ക്വീന്‍ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച അഭിനേത്രിയായ സാനിയ ഇയ്യപ്പനും ലൂസിഫറില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അസാമാന്യ അഭിനയമികവായിരുന്നു ഈ താരത്തിന്റേതെന്നാണ് പ്രേക്ഷകരും പറഞ്ഞത്. തന്നിലെ അഭിനേതാവിനെ കൃത്യമായി പുറത്തെടുക്കുകയായിരുന്നു സാനിയ വിമര്‍ശകര്‍ പോലും താരത്തിനായി കൈയ്യടിക്കുന്ന സ്ഥിതിവിശേഷമായിരുന്നു തിയേറ്ററുകളിലേത്.

     ട്രോളര്‍മാരുടെ സ്വന്തം താരം

    ട്രോളര്‍മാരുടെ സ്വന്തം താരം

    ചിന്നുവെന്ന കഥാപാത്രത്തെയായിരുന്നു സാനിയ ക്വീനില്‍ അവതരിപ്പിച്ചത്. ട്രോളര്‍മാരുടെ സ്വന്തം താരമായിരുന്നു ചിന്നു. താരവുമായി ബന്ധപ്പെട്ട ട്രോളുകളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ലൂസിഫറിലെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ കടുത്ത വിമര്‍ശനമായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്. താരത്തെ എന്തിനാണ് സിനിമയിലേക്ക് ക്ഷണിച്ചതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ ഉയര്‍ന്നുവന്നിരുന്നു. നര്‍ത്തകി മാത്രമല്ല അഭിനേത്രിയായി തിളങ്ങാനും തനിക്ക് കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാനിയ.

    പൃഥ്വിരാജ് പറഞ്ഞത്

    പൃഥ്വിരാജ് പറഞ്ഞത്

    റിലീസിന് മുന്നോടിയായി ക്യരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ ഈ അഭിനേത്രിയില്‍ തനിക്കുള്ള വിശ്വാസത്തക്കുറിച്ചായിരുന്നു പൃഥ്വിരാജ് കുറിച്ചത്. ജാന്‍വി എന്ന കഥാപാത്രത്തെയായിരുന്നു സാനിയ അവതരിപ്പിച്ചത്. മഞ്ജു വാര്യരുടെ മകളായാണ് താരമെത്തിയത്. പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ താരത്തിനെതിരെ പൊങ്കാലയായിരുന്നു. ഈ പടത്തിലെ ദുരന്തം ഇതാണെന്ന തരത്തിലായിരുന്നു കമന്റുകള്‍. എന്നാല്‍ അന്ന് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ താരത്തൈ അഭിനന്ദിച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്.

    English summary
    Perfect casting in lucifer, social media discussion going on
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X