കല്യാണാലോചന നിര്‍ത്തി വയ്ക്കാന്‍ വീട്ടുകാരോട് തമന്ന

ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം കാര്യമായ വിജയങ്ങളൊന്നും ഇല്ലാതെയിരിയ്ക്കുകയായിരുന്നു തമന്ന ഭട്ടിയ. തുടര്‍ച്ചയായി ചില പരാജയങ്ങള്‍ ഭവിച്ചതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തമന്ന തീരുമാനിച്ചിരുന്നു. ഇനി ഒരു വിവാഹമൊക്കെകഴിച്ച് സെറ്റില്‍ഡ് ആകാം എന്നായിരുന്നു തമന്നയുടെ പ്ലാന്‍.

തമന്നയുടെ വാക്ക് ലഭിച്ചതോടെ വീട്ടുകാര്‍ ചെറുക്കനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ തമന്ന പറയുന്നു, തല്‍ക്കാലത്തേക്ക് കല്യാണാലോചന നിര്‍ത്തി വയ്ക്കാന്‍. കരിയറില്‍ കുറച്ചുകൂടെ ശ്രദ്ധിക്കാനാണത്രെ തമന്നയുടെ ആലോചന.

tamannah

പരാജയത്തിന്റെ കുഴിയില്‍ നില്‍ക്കുമ്പോഴാണ് തമന്നയെ തേടി എഫ്2 എത്തിയത്. എഫ് 2 -ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്‍ എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായതോടെ തമന്ന വിവാഹം ചെയ്യാനുള്ള പ്ലാന്‍ നീട്ടിവച്ചു. 2019 ല്‍ വിവാഹം കഴിക്കാന്‍ ആലോചിച്ച തമന്ന കുറച്ചുകൂടെ കഴിയട്ടെ എന്ന തീരുമാനത്തിലാണിപ്പോള്‍.

ശ്രീനിവാസനെ കണ്ടു! ഒരേയോരു കാര്യമാണ് ആവശ്യപ്പെട്ടതെന്നും സത്യന്‍ അന്തിക്കാട്! എന്താണ് ആ സംഭവം? കാണൂ!
എഫ് 2 ന് ശേഷം തെലുങ്ക് സിനിമാ ലോകത്ത് നിന്ന് തമന്നയ്ക്ക് ചില നല്ല അവസരങ്ങള്‍ വരുന്നുണ്ടത്രെ. സേ റാ എന്ന ചിത്രമാണ് തമന്നയുടേതായി ഇനി തിയേറ്ററിലെത്തുന്നത്. മെഗാസ്റ്റാര്‍ ചിരജ്ജീവിയുടെ നായികയായിട്ടാണ് സേ റാ യില്‍ തമന്ന എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X