കല്യാണം കഴിപ്പിച്ചിട്ടാണ് എന്നെ സിനിമയിലേക്ക് വിട്ടത്; വളരെ ചെറിയ പ്രായമായിരുന്നു; വിക്രം പ്രഭു പറയുന്നു

അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുന്ന താരങ്ങൾ നിരവധിയാണ്. മലയാളത്തിലായാലും തമിഴിലായാലും അങ്ങനെ ഒരുപാട് താരങ്ങളെ കാണാനാകും. അക്കൂട്ടത്തിൽ ഒരാളാണ് നടൻ വിക്രം പ്രഭു. തമിഴകത്തെ ഇതിഹാസ നടനായ ശിവാജി ഗണേശന്റെ കൊച്ചുമകനായ വിക്രം അച്ഛൻ പ്രഭുവിന് പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തമിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് വിക്രം പ്രഭു.

2012 ൽ കുംകി എന്ന സിനിമയിലൂടെയാണ് വിക്രം അരങ്ങേറ്റം കുറിക്കുന്നത്. ഇതിനകം ഇരുപതോളം സിനിമകളിൽ അഭിനയിച്ച താരപുത്രൻ, നെരുപ്പ് ഡാ എന്ന സിനിമയിലൂടെ നിർമാണ രംഗത്തേക്കും കടന്നിരുന്നു. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനിലാണ് വിക്രം പ്രഭു അവസാനം അഭിനയിച്ചത്. പ്രതിബേന്ദ്ര പല്ലവ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ഇപ്പോൾ ഇരുഗപ്പട്ര് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് നടന്‍.

Vikram Prabhu

ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുന്ന ചിത്രമാണ് ഇരുഗപ്പട്ര്. മുറുകെ പിടിച്ചിരിക്കുന്നത് എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. താനും ഏറ്റവും മുറുകെ പിടിച്ചിരിക്കുന്നത് തന്റെ ഭാര്യയെ തന്നെയാണെന്ന് വിക്ര പ്രഭു പറയുന്നു. പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. തന്റെ വിവാഹത്തെക്കുറിച്ചും ദാമ്പത്യ ജീവിതത്തെക്കുറിച്ചുമൊക്കെ വിക്രം പ്രഭു അഭിമുഖത്തിൽ സംസാരിച്ചു.

'വളരെ ചെറുപ്പത്തില്‍ തന്നെ എന്റെ വിവാഹം കഴിഞ്ഞു. വിവാഹം എന്താണെന്ന് അറിഞ്ഞിട്ട് അതിന് ഉള്ളിലേക്ക് ഇറങ്ങണം എന്ന് പറയുന്നതാണ് ഈ സിനിമ. പക്ഷെ എന്നെ സംബന്ധിച്ച്, യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരു അന്‍പത് ശതമാനം മാത്രമേ അതിനെ കുറിച്ച് അറിയുമായിരുന്നുള്ളൂ',

'ഞങ്ങള്‍ രണ്ടു പേരും വളരെ ചെറിയ പ്രായമായിരുന്നു. രണ്ടു പേര്‍ക്കും ജീവിതത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്താണ് വിവാഹം എന്നും, എങ്ങനെയാണ് പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നത് എന്നുമൊക്കെ ഞങ്ങള്‍ ഒരുമിച്ച് അറിഞ്ഞ് മുന്നോട്ട് പോകുകയായിരുന്നു. നേരത്തെ വിവാഹം ചെയ്തതുകൊണ്ട് ആ പ്രായം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷെ ഒരു ബെസ്റ്റ് ഫ്രണ്ടിനൊപ്പം ജീവിതത്തില്‍ കൈ പിടിച്ചു നടക്കാന്‍ പറ്റുക എന്നത് വലിയ കാര്യമാണ്',

Vikram Prabhu

'ഏത് പ്രതിസന്ധിയെയും ഒരുമിച്ച് നേരിടാന്‍ കഴിയുന്നതും ഞങ്ങള്‍ ഒരുമിച്ചായതുകൊണ്ടാണ്. എന്റെ അച്ഛനും അച്ചാച്ഛനും കല്യാണം കഴിഞ്ഞിട്ടാണ് സിനിമയില്‍ എത്തിയത്. എന്നെയും അങ്ങനെ ഈസിയായി വിടാന്‍ ഉദ്ദേശമില്ലായിരുന്നു. അതുകൊണ്ട് കല്യാണം കഴിപ്പിച്ചിട്ടാണ് എന്നെയും ഇന്റസ്ട്രിയിലേക്ക് വിട്ടത്', വിക്രം പ്രഭു അഭിമുഖത്തിൽ പറഞ്ഞു. ലക്ഷ്മി ഉജ്ജയിനിയാണ് വിക്രം പ്രഭുവിന്റെ ഭാര്യ. 2007ൽ ആയിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളാണ് ഇവർക്കുള്ളത്.

അതേ സമയം യുവരാജ് ദയാലൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുഗപ്പട്ര്. വിക്രം പ്രഭു നായകനാകുന്ന ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തുന്നത്. സാനിയ ഇയ്യപ്പൻ, ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സാനിയയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

More from Filmibeat

Read more about: vikram prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X