നായികയാക്കാം, 15 ദിവസം അവരുമായി സഹകരിക്കണം! എപ്പോൾ വേണമെങ്കിലും റൂമിലേക്ക് വരും; ദുരനുഭവം പങ്കുവച്ച് നടി
സിനിമയില്‍ ഒരവസരത്തിനായി കഷ്ടപ്പെടുന്നവർ നിരവധിയാണ്. സിനിമാ പാരമ്പര്യമോ മറ്റു ബന്ധങ്ങളോ ഇല്ലാത്തവരെ സംബന്ധിച്ച് സിനിമയെന്ന സ്വപ്നം യാഥാർഥ്യമാക്കുക ഒട്ടും എളുപ്പമല്ല. ഈ അവസ്ഥയെ ചൂഷണം ചെയ്യാൻ കച്ചക്കെട്ടി നടക്കുന്നവരും ഈ നിരവധിയാണ്. അവസരത്തിന് പകരം തങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി നിരവധി താരങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിൽ നിന്നും ഇത്തരം പരാതികൾ ഉയരാറുണ്ട്.
താരങ്ങളുടെ തുറന്നു പറച്ചിൽ വലിയ വിവാദങ്ങൾക്കും കാരണമാകാറുണ്ട്. അത്തരത്തിൽ വലിയ വിവാദമായ ഒന്നാണ് തമിഴ് നടി ജീവിത ബഗീറിന്റെ വെളിപ്പെടുത്തൽ. കടൈക്കുട്ടി സിങ്കം, മാരൻ തുടങ്ങിയ സിനിമകളിലുടെ ശ്രദ്ധനേടിയ നടിയാണ് ജീവിത. കരിയറിന്റെ തുടക്കത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവമാണ് അടുത്തിടെ ഒരു ജീവിത പങ്കുവച്ചത്. സിനിമയിൽ നായിക വേഷം വാഗ്ദാനം ചെയ്ത് വിളിച്ച സംവിധായകൻ അഡ്ജസ്റ്മെന്റിന് ആവശ്യപ്പെട്ടത് എങ്ങനെയാണെന്ന് അവർ തുറന്നു പറഞ്ഞു.

സിനിമയിൽ ഉയർന്ന ശമ്പളവും കൂടുതൽ അവസരങ്ങളും വേണമെങ്കിൽ ചില അഡ്ജസ്റ്മെന്റുകൾ വേണ്ടിവരുമെന്ന് സംവിധായകൻ പറഞ്ഞുവെന്ന് ജീവിത പറയുന്നു. സിനിമയിൽ താൻ അന്ന് പുതിയതാണ്. ആരെയും പരിചയമില്ല. നായികയാകാനുള്ള അവസരമാണെന്ന് അറിഞ്ഞപ്പോൾ ചാടി കയറി എടുത്തു. എന്നാൽ താൻ ആദ്യം കരുതിയത് പോലെ നേരായ രീതിയിലുള്ള ഒരു ഓഫർ അല്ലെന്ന് പിന്നീടാണ് മനസിലായത്.
ആ വേഷം ലഭിക്കണമെങ്കിൽ ക്യാമറാമാനും നിർമ്മാതാവും മാനേജരും ഒക്കെയായി ചില അഡ്ജസ്റ്റ്മെന്റുകൾ ചെയ്യേണ്ടി വരുമെന്ന് സംവിധായകൻ പറഞ്ഞു. തഞ്ചാവൂരിൽ 15 ദിവസം ഇവരുമൊക്കെയായി സഹകരിക്കണം. സംവിധായകന്റെ വാക്കുകൾ കേട്ട് ജീവിത ഞെട്ടി. ഏതുതരം അഡ്ജസ്റ്റ്‌മെന്റാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു, അവർ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ മുറിയിലേക്ക് വരുമെന്ന് സംവിധായകൻ മറുപടി നൽകി.
സംവിധായകന്റെ മറുപടിയിൽ നിന്ന് കാര്യം മനസിലായ ജീവിത ഒന്നും മിണ്ടാതെ അയാളുടെ ഓഫീസിൽ നിന്നും ഇറങ്ങി പോയി. അപമാനിതയായി തോന്നിയതോടെ അന്ന് പൊട്ടിക്കരയാനാണ് തോന്നിയതെന്ന് ജീവിത പറയുന്നു. അതേസമയം ജീവിതയുടെ ഈ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തിടെ തമിഴകത്തെ നിരവധി നടിമാരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തിയത്.

നടി വരലക്ഷ്മി ശരത്കുമാർ അടക്കം തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരുന്നു. താരപുത്രിയെന്ന പരിഗണനയെന്നും ഇക്കാര്യത്തിൽ തനിക്ക് ലഭിച്ചിട്ടില്ലെന്നും നടന്റെ മകളായിട്ട് കൂടി നടനും നിർമ്മാതാവിനുമൊപ്പം കിടക്ക പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വരലക്ഷ്മി കുറച്ചു നാളുകൾക്ക് മുൻപ് വെളിപ്പെടുത്തിയത്. തനിക്ക് പോലും രക്ഷയില്ലെന്ന് ഇരിക്കെ, സിനിമയിലെത്താൻ ശ്രമിക്കുന്ന സാധാരണക്കാരായ പെൺകുട്ടികളുടെ അവസ്ഥ എന്താകുമെന്നും വരലക്ഷ്മി ചോദിക്കുകയുണ്ടായി.
കുറച്ചു നാളുകൾക്ക് മുൻപ് നടി മാല പാർവതി തമിഴ് സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞതും ശ്രദ്ധനേടിയിരുന്നു. ചെന്നൈയിൽ നിന്ന് കുറെ പ്രൊഡക്ഷൻ കൺട്രോളർമാരൊക്കെ വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ പറയും. ക്യാമറാമാൻ, സംവിധായകൻ, നിർമ്മാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ തരും എന്നൊക്കെയാണ് ഓഫർ ചെയ്യുക എന്നാണ് നടി പറഞ്ഞത്.


Click it and Unblock the Notifications