മാറിടത്തിന്റെ വലിപ്പത്തെ കുറിച്ച് കമന്റ്! പ്രതികരിച്ച് നടി രമ്യ സുബ്രഹ്മണ്യൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

താരങ്ങളെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുക എന്നത് ഇന്ന് അത്യാവശ്യമായ ഒന്നാണ്. ഇക്കാലത്ത് അവസരങ്ങള്‍ ലഭിക്കുന്നതിലടക്കം സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് നയൻ‌താര അടക്കമുള്ള സൂപ്പർ താരങ്ങൾ പോലും വൈകിയാണെങ്കിലും ഇൻസ്റ്റാഗ്രാമിൽ സജീവമാകുന്നത്. എന്നാൽ അങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമാകുന്ന താരങ്ങൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും നിരവധിയാണ്.

പ്രത്യേകിച്ച് നടിമാർക്കാണ് സോഷ്യൽ മീഡിയയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാകാറുള്ളത്. സദാചാര ആക്രമങ്ങളും അശ്ലീല കമന്റുകളും എല്ലാം നേരിടേണ്ടി വരാറുണ്ട്. കൂടുതൽ പേരും ഇതിനെ അവഗണിച്ചു വിടുകയാണ് ചെയ്യുക. എന്നാൽ കമന്റുകൾ അതിരു കടന്നാൽ ചിലരെങ്കിലും പ്രതികരിച്ച് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പ്രതികരിച്ചിരിക്കുകയാണ് തമിഴ് നടി രമ്യ സുബ്രമണ്യൻ.

vj ramya

തമിഴ് സിനിമാ-ടെലിവിഷൻ രംഗത്തെ സജീവ സാന്നിധ്യമാണ് നടി രമ്യ. അവതാരകയായി കരിയർ ആരംഭിച്ച രമ്യ പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഓ കാതൽ കണ്മണി എന്ന സിനിമയിലെ ദുൽഖറിന്റെ സുഹൃത്തിന്റെ വേഷത്തിൽ എത്തി രമ്യ കയ്യടി വാങ്ങിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ രമ്യ പങ്കുവച്ച ഒരു പോസ്റ്റിന് താഴെ വന്ന ബോഡി ഷെമിങ് കമന്റിനെതിരെയാണ് നടി പ്രതികരിച്ചിരിക്കുന്നത്.

'നിങ്ങളുടെ സ്തനങ്ങൾ ഇപ്പോൾ വളരെ ചെറുതാണ്' എന്നാണ് ഒരാൾ രമ്യയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് നടി ഈ കമന്റിനെതിരെ രംഗത്ത് വന്നത്. സ്വയം അംഗീകരിക്കേണ്ടതിന്റെയും സ്വയം സ്നേഹിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു രമ്യയുടെ വീഡിയോ.

'അടുത്തിടെ വരെ എന്നെ കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാൽ ഒരുപാട് വിഷമിക്കുന്ന വ്യക്തി ആയിരുന്നു ഞാൻ. ഇന്ന് അങ്ങനെയല്ല. ഇന്റർനെറ്റിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചും അവരുടെ മാറിടത്തെ കുറിച്ചും കമന്റ് ചെയ്യുന്നയാൾ ആയിട്ടിരുന്നാൽ, നിങ്ങൾ എങ്ങനെയാണു ജീവിക്കുന്നത് എന്ന് ഒന്ന് ചിന്തിക്കണം. നിങ്ങൾ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ ആരുടേയും ശരീരത്തെ കുറിച്ച് കമന്റ് ചെയ്യുകയോ തമാശ പറയേണ്ടതിന്റെയോ കാര്യമില്ല',

vj ramya

'കാരണം ഒന്നാമത്തത്, അതിന് നിങ്ങൾ മാത്രമാണ് ചിരിക്കുന്നതെങ്കിൽ അതൊരു തമാശ അല്ല, രണ്ടാമത് അത് നിങ്ങൾ നോക്കേണ്ട കാര്യമേയല്ല. അങ്ങനെ പറയുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ, ഇത് കേൾക്കുന്നയാൾക്ക് അവരുടെ ശരീരത്തെ കുറിച്ച് ഇൻസെക്യൂരിറ്റി തോന്നും. ഞാൻ ഇപ്പോൾ അങ്ങനെയൊരു ഇടത്തിൽ അല്ല. എന്നെ പോലെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഹാറ്റ്സ് ഓഫ്', രമ്യ വീഡിയോയിൽ പറഞ്ഞു.

'എന്റെ ശരീരത്തിനും മനസ്സിനും ആരോഗ്യവും സന്തോഷവും ലഭിക്കാൻ ഞാൻ വളരെക്കാലം കഠിനാധ്വാനം ചെയ്തു... എന്റെ ശരീരം എങ്ങനെയാണോ ഞാൻ അതിനെ അങ്ങനെ തന്നെ സ്നേഹിക്കുന്നു. ആളുകളുടെ ശരീരത്തെക്കുറിച്ച് ഓൺലൈനിലും ഓഫ്‌ലൈനിലും അഭിപ്രായമിടുന്നത് നിർത്തുക. ആരാണ് എന്റെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാകുന്നത്?' എന്ന ക്യാപ്ഷ്യനോടെയാണ് രമ്യ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് രമ്യയെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X