എനിക്ക് കുട്ടികളുണ്ടാവില്ല എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്, പിന്നീട് സംഭവിച്ചത് ദൈവാനുഗ്രഹം: വികാരഭരിതയായി റോജ

വിവാഹശേഷം തനിക്ക് കുട്ടികൾ ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെ കുറിച്ചും പിന്നീട് കുഞ്ഞ് ജനിച്ചതിനെ കുറിച്ചും പറയുകയാണ് തമിഴ് നടി ആയിരുന്ന റോജ

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന നടിയാണ് റോജ. തമിഴ്, തെലുങ്ക് സിനിമകളിലായിരുന്നു റോജ കൂടുതലായി അഭിനയിച്ചിരുന്നത്. മലയാളത്തിൽ ഗംഗോത്രി, മലയാളി മാമന് വണക്കം, ജമ്നാപ്യാരി തുടങ്ങിയ സിനിമകളിലും റോജ അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ കന്നഡത്തിലും നടി സജീവമായിരുന്നു.

ഒരുപാട് കാലം മുൻനിര നായികയായി തിളങ്ങിയ റോജ പിന്നീട് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. 1998 ലാണ് റോജയുടെ രാഷ്ട്രീയ പ്രവേശനം. ആ സമയത്ത് സിനിമയിലും ഏറെ സജീവമായിരുന്നു. എന്നാൽ 2022 ൽ സിനിമയോട് പൂർണമായും വിട പറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം.

roja

ഇന്ന് ആന്ധ്രയിലെ ടൂറിസം ആന്റ് കൾച്ചർ, യൂത്ത് അഡ്വാൻസ്മെന്റ് മന്ത്രി ആണ് നടി റോജ. സിനിമാ കരിയറിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് റോജ. തമിഴ് സിനിമാ സംവിധായകനായ ആർകെ സെൽവ മണി ആണ് റോജയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

ചാമന്തി എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്. പിന്നീട് രണ്ടു കൂട്ടരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. ഇന്ന് രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ഒരു മകനും മകളും. ഇതുകൂടാതെ ഒരു വളർത്തു മകളും ഇപ്പോഴുണ്ട്. എന്നാൽ തനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയതാണെന്ന് പറയുകയാണ് റോജ ഇപ്പോൾ.

ആരോഗ്യപ്രശ്നങ്ങൾ കാരണം കുട്ടികളുണ്ടാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞെന്നും. എന്നാൽ ദൈവത്തിന്റെ അനുഗ്രഹത്താൽ തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായതാണെന്നും റോജ വെളിപ്പെടുത്തി. അന്താരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോജ ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ കുടുംബ ജീവിതത്തിലെ പല കാര്യങ്ങളും നടി അഭിമുഖത്തിൽ പങ്കുവച്ചിരുന്നു.

'കുടുംബ കാര്യങ്ങളിലേക്ക് വരുമ്പോൾ ഞാൻ ഭയങ്കര ഇമോഷണലാണ്. എനിക്ക് ഫൈബ്രോയിഡ് (ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകള്‍) പ്രശ്നമുണ്ടായിരുന്നു. എനിക്ക് കുട്ടികൾ ജനിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇത് അറിഞ്ഞതിന് ശേഷം, 2000 ൽ ഞാൻ ലാപ്രോസ്കോപ്പി ശസ്ത്രക്രിയക്ക് വിധേയ ആയി. ഇതിന് ശേഷം 2002 ൽ ആണ് ഞങ്ങൾ വിവാഹിതരായത്,'

'2003 ൽ എനിക്ക് മകൾ ജനിച്ചു. ഞാൻ ഗർഭിണിയായപ്പോൾ തന്നെ എന്റെ ഡോക്ടറെ കണ്ട് ഇക്കാര്യം പറഞ്ഞു. അവർക്കും സന്തോഷമായി. നിങ്ങളുടെ വർഷങ്ങളായുള്ള പ്രാർത്ഥന ദൈവം കേട്ടിട്ടുണ്ട്. ദൈവം ഞങ്ങളോട് കരുണ കാണിച്ചതിൽ അവർക്കും സന്തോഷമായി. കുട്ടികളുണ്ടാവാനുള്ള സാധ്യതയില്ലെന്ന് ഞാൻ ഉൾപ്പെടെ കരുതിയപ്പോഴാണ് മകൾ അൻഷു എന്റെ ഗർഭപാത്രത്തിൽ വളർന്നത്,'

'ജീവിതം അങ്ങനെയാണ്. അതുകൊണ്ട് തന്നെ എന്റെ രണ്ട് മക്കൾക്കും അവർ ഇഷ്ടപ്പെടുന്നതു പോലെയുള്ള ജീവിതം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,' റോജ വികാരഭാരതയായി പറഞ്ഞു. റോജയുടെ വാക്കുകൾ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

roja

അതേസമയം, 2020 ലാണ് റോജ ഒരു പെൺകുട്ടിയെ കൂടി ഏറ്റെടുത്ത് വളർത്താൻ തുടങ്ങിയത്. കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട പി പുഷ്പകുമാരി എന്ന പത്താം ക്ലാസുകാരിയെ ആണ് റോജ ഏറ്റെടുത്ത് വളർത്തിയത്. സ്വന്തം മകളെ പോലെ കണ്ട ഈ പെൺകുട്ടിയുടെ എല്ലാ ചെലവുകളും റോജയും കുടുംബവും ഏറ്റെടുത്തിരിക്കുകയാണ്.

അടുത്തിടെ ഹയർസെക്കന്ററി പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ പുഷ്പകുമാരി നീറ്റ് എക്സാമിലും വിജയം നേടിയിരുന്നു. തിരുപ്പതി പദ്മാവതി വുമൺസ് കോളേജിൽ മെഡിസിൻ പഠിക്കാൻ ചേർന്നിരിക്കുന്ന പുഷ്പകുമാരിയുടെ വിജയം റോജയും കുടുംബവും ആഘോഷമാക്കിയിരുന്നു. ഇത് വാർത്തകളിൽ നിറയുകയും നിരവധി പേർ താരത്തിന് കയ്യടിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

More from Filmibeat

Read more about: roja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X