അത്തരക്കാരെ അവര്‍ അടുപ്പിക്കില്ല, മാറി നടക്കും! നയന്‍താരയുടെ ആരുമറിയാത്ത സ്വഭാവം
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താര പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. ഒരുകാലത്ത് സദാചാര ആക്രമണം നേരിടേണ്ടി വന്ന നയന്‍താരയുടെ സിനിമകള്‍ക്കായി ആരാധകര്‍ ഇന്ന് കാത്തിരിക്കുന്നുണ്ട്. അഭിനയിച്ച എല്ലാ ഭാഷകളിലും മിന്നും താരമായി മാറാനും നയന്‍താരയ്ക്ക് സാധിച്ചിട്ടുണ്ട്.
ഒരു സിനിമ വിജയിക്കാന്‍ പുരുഷ താരങ്ങളുടെ തല പോസ്റ്ററില്‍ വേണമെന്ന പൊതുബോധത്തെ പോലും നയന്‍താര തകർത്തിട്ടുണ്ട്. ഇന്ന് നയന്‍താരയുടെ പേര് മാത്രം മതി ഒരു സിനിമയ്ക്ക് കയറാമെന്ന് ആരാധകർ സ്വീകരിക്കാന്‍. മലയാളത്തിലും നയന്‍താര സജീവമാണ്.

ഇപ്പോഴിതാ നയന്‍താരയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ് നടി ശരണ്യ പൊന്‍വണ്ണന്‍. തമിഴ് സിനിമകളില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ശരണ്യ. കോലമാവ് കോകില എന്ന ചിത്രത്തില്‍ നയന്‍താരയുടെ അമ്മയായും ശരണ്യ അഭിനയിച്ചിരുന്നു. ഒരു അഭിമുഖത്തിലാണ് ശരണ്യ നയന്‍താരയെക്കുറിച്ച് സംസാരിച്ചത്.
''ഒരുപാട് ആരാധകരുള്ള, മുന്‍നിര നായികയാണെങ്കിലും വളരെ ഡൗണ്‍ ടു എര്‍ത്ത് ആണ് നയന്‍താര. ആരെങ്കിലും അവരെ ശത്രുവായി കണ്ടാല്‍ പോലും അവള്‍ അവരില്‍ നിന്നും മിണ്ടാതെ അകന്നു പോകും. അവള്‍ക്ക് യാതൊരു തരത്തിലുള്ള ഈഗോയും ഇല്ല എന്നതാണ് അതിന്റെ കാരണം. അവരുമായി തനിക്ക് ഒത്തു പോകാനാകില്ലെന്ന് മനസിലാക്കി അവള്‍ മാറി നടന്നു പോവുകയാണ് ചെയ്യുക'' എന്നാണ് ശരണ്യ പറയുന്നത്.
അതേസമയം നയന്‍താര ആരോടെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ മോശം വ്യക്തികളായിരിക്കുമെന്നും ശരണ്യ പറയുന്നുണ്ട്. തന്നേക്കുറിച്ച് മോശമായി സംസാരിക്കുന്നവരെക്കുറിച്ച് അറിയാന്‍ നയന്‍താര ശ്രമിക്കാറില്ലെന്നും ശരണ്യ പറയുന്നു. നയന്‍താരയെക്കുറിച്ചുള്ള ശരണ്യയുടെ വാക്കുകള്‍ ആഘോഷമാക്കുകയാണ് നയന്‍താരയുടെ ആരാധകര്‍.
ഇതിനിടെ തന്റെ 75-ാമത്തെ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് നയന്‍താര. നീലേഷ് കൃഷ്ണ സംസാവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. ടെസ്റ്റ് എന്ന ചിത്രത്തിലും നയന്‍താര അഭിനയിക്കുന്നുണ്ട്. എശ് ശശികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍, സിദ്ധാര്‍ത്ഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായ ഇപ്പോഴിതാ ബോളിവുഡിലേക്കും എത്തുകയാണ്. ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തന്റെ ബോളിവുഡ് എന്‍ട്രി നടക്കുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്‍. ആറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ജവാന്‍. സാന്യ മത്‌ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതേസമയം ഈയ്യടുത്തായിരുന്നു നയന്‍താര അമ്മയായി മാറിയത്. നയന്‍സും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും ഇരട്ടകുട്ടികളുടെ മാതാപിതാക്കളായത് സറോഗസിയിലൂടെയായിരുന്നു. ഇത് വലിയ വിവാദമായി മാറിയിരുന്നു. വിവാഹം കഴിഞ്ഞ് നിയമപരമായ സമയം പിന്നിടുന്നതിന് മുമ്പാണ് സറോഗസി നടത്തിയതെന്നായിരുന്നു വിവാദം. ഇത് കോടതിയിലെത്തുകയും ചെയ്തിരുന്നു.


Click it and Unblock the Notifications