'പരസ്യത്തിനായി എടുത്ത ചിത്രങ്ങളല്ല അത്'; ഡിവോഴ്‌സ് ഫോട്ടോഷൂട്ടിന് പിന്നിലെ കാരണം വിശദീകരിച്ച് നടി ശാലിനി!

പരസ്പരം ഒത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ദാമ്പത്യ ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഒന്നാണ് വിവാഹമോചനം. എന്നാൽ വിവാഹമോചനം തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരു വലിയ സമൂഹം ഇപ്പോഴുമുണ്ട്. അവർക്കിടയിലേക്കാണ് കഴിഞ്ഞ ദിവസം തമിഴ് നടി ശാലിനി തന്റെ വിവാഹമോചനം ആഘോഷമാക്കി കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹമോചനത്തിന് ശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുകയായിരുന്നു താരം.

ശാലിനിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. മുള്ളും മലരും എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. ഭർത്താവുമൊന്നിച്ചുള്ള ചിത്രങ്ങൾ വലിച്ചു കീറിയും 'ജീവിതത്തിൽ 99 പ്രശ്നങ്ങളുണ്ടാകും, അതിലൊന്നല്ല ഭർത്താവ്' എന്ന ബോർഡ് കയ്യിൽ പിടിച്ചുമാണ് ശാലിനി ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവുമൊന്നിച്ചുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിലുണ്ട്. ചുവന്ന ഗൗണിൽ സ്റ്റൈലിഷായി നിൽക്കുന്ന ശാലിനിയാണ് ചിത്രങ്ങളിൽ ഉള്ളത്.

shalini divorce photoshoot

വർഷങ്ങൾക്കു മുമ്പാണ് ശാലിനി റിയാസിനെ വിവാഹം ചെയ്തത്. തന്റെ കടുത്ത ആരാധകനായ റിയാസിനെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു താരം. ഇവർക്കൊരു മകളുമുണ്ട്. 'ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ കുഴപ്പമില്ല, കാരണം നിങ്ങൾ സന്തോഷവാനായിരിക്കാൻ അർഹനാണ്‌. നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വിവാഹമോചനം ഒരു പരാജയമല്ല. ഇത് നിങ്ങൾക്ക് ഒരു വഴിത്തിരിവാണ്' എന്ന് കുറിച്ചു കൊണ്ടായിരുന്നു ശാലിനി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്.

വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണ് അതിനാൽ എന്റെ എല്ലാ ധൈര്യശാലികൾക്കും ഞാൻ ഇത് സമർപ്പിക്കുന്നു എന്നും ശാലിനി കുറിച്ചിരുന്നു. നിരവധി പേരാണ് ശാലിനിയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിവാഹം ഫോട്ടോയെടുത്ത് ആഘോഷമാക്കാമെങ്കിൽ ഇതും ആഘോഷമാക്കാം. വിവാഹ ബന്ധം വേർപെടുത്തി എന്ന് കരുതി വിഷമിച്ചിരിക്കേണ്ട കാര്യമില്ല എന്നൊക്കെ നിരവധി പേർ കമന്റ് ചെയ്ത് രംഗത്തെത്തിയിരുന്നു.

എന്നാൽ നിരവധി പേർ ശാലിനിയെ വിമർശിക്കുകയും ചെയ്തിരുന്നു. വിവാഹശേഷം റിയാസ് തന്നെ മർദിക്കാറുണ്ടായിരുന്നെന്നും കുഞ്ഞ് ജനിച്ച ശേഷവും ഇതേ അവസ്ഥ തുടരുകയായിരുന്നു ഇതേ തുടർന്നാണ് താൻ ബന്ധം വേർപെടുത്തിയതെന്ന് ശാലിനി പറഞ്ഞിരുന്നു. എന്നാൽ വിവാഹമോചനം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നത് തെറ്റായ മാതൃകയാണെന്ന് പറഞ്ഞ് രംഗത്ത് എത്തുകയായിരുന്നു ചിലർ.

ഈ സാഹചര്യത്തിൽ തന്റെ ഡിവേഴ്‌സ് ഫോട്ടോഷൂട്ടിനെക്കുറിച്ച് വിശദീകരണം നൽകി എത്തിയിരിക്കുകയാണ് ശാലിനി ഇപ്പോൾ. നിരവധി പേർ അഭിമുഖങ്ങൾക്കായി വിളിക്കുന്നുണ്ട്. 'അതിനെക്കുറിച്ച്, ഇപ്പോൾ ഒരു അഭിമുഖം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ഫോട്ടോകൾ പരസ്യത്തിനായി എടുത്തതല്ല. സമാനമായ സാഹചര്യങ്ങളിലുള്ള മറ്റ് സ്ത്രീകൾക്കുള്ള സന്ദേശമായാണ് ഇത് എടുത്തത്. ശബ്ദമില്ലെന്നു തോന്നുന്നവരെ ബോധവൽക്കരിക്കാൻ ഞാൻ എന്റെ ശബ്ദം ഉപയോഗിക്കുക ആയിരുന്നു', എന്നാണ് ശാലിനി കുറിച്ചത്.

shalini divorce photoshoot

'ചിലർ എന്റെ പ്രവൃത്തിയെ വിമർശിച്ചിട്ടുണ്ട്, ചിലർക്ക് ഞാൻ നേരിട്ട വെല്ലുവിളികളും എന്റെ പോരാട്ടങ്ങളും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ സാഹചര്യം പങ്കുവയ്ക്കുന്നതിലൂടെ, സമാനമായ അവസ്ഥയിലുള്ള സ്ത്രീകളെ സഹായിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' എന്നും ശാലിനി കുറിപ്പിൽ പറഞ്ഞു. ഇതും ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുകയാണ്.

നാല് ദിവസം മുൻപായിരുന്നു ശാലിനി ചിത്രങ്ങൾ പങ്കുവച്ചത്. അധികം വൈകാതെ തന്നെ ചിത്രം സോഷ്യൽ മീഡിയയും തമിഴ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. സീരിയൽ താരമായ ശാലിനി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇടക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശാലിനി പങ്കുവയ്ക്കാറുണ്ട്. ആദ്യമായിട്ടാണ് ശാലിനിയുടെ ചിത്രങ്ങൾ ഇത്രയധികം ശ്രദ്ധനേടുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X