അമ്മയോട് വെറുപ്പായിരുന്നു! കൂടപ്പിറപ്പുകൾ ആരും ഇന്ന് ഒപ്പമില്ല; എനിക്കെല്ലാം എന്റെ മക്കളാണ്: വനിത വിജയകുമാർ
തമിഴ് സിനിമാലോകത്തെ വിവാദ താരമായി അറിയപ്പെടുന്ന നടിയാണ് വനിത വിജയകുമാർ. ടെലിവിഷൻ രംഗത്തും സോഷ്യൽ മീഡിയയിലുമൊക്കെ സജീവ സാന്നിധ്യമാണ് താരം. തന്റെ അഭിപ്രായങ്ങൾ എവിടെയും വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരിയായത് കൊണ്ട് തന്നെ പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട് താരം. കാരിയാറിനെക്കാൾ വനിതയുടെ വ്യക്തിപരമായ കാര്യങ്ങളാണ് കൂടുതലും വാർത്തയാകാറുള്ളത്.
തമിഴിലെ പ്രശസ്ത നടനായ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. സഹോദരി പ്രീത ഉദയപുരം സുൽത്താൻ, ദുബായ്, സ്നേഹതിതൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ്. മറ്റൊരു സഹോദരിയായ ശ്രീദേവിയും പ്രിയമാണ തോഴി, തിത്തിക്കുതേ പോലുള്ള ഹിറ്റ് സിനിമകളിൽ നായികയായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. നടൻ അരുൺ വിജയകുമാർ വനിതയുടെ അർധ സഹോദരനാണ്.

എന്നാൽ ഇവരാരുമായും അത്ര നല്ല ബന്ധത്തിലല്ല വനിത. വർഷങ്ങളായി കുടുംബത്തിൽ നിന്നും അകന്നു കഴിയുകയാണ് നടി. വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം പറയുന്നത്. സ്വത്ത് സംബന്ധിച്ചുണ്ടായ തർക്കങ്ങളും മറ്റുമാണ് നടിയും ബന്ധുക്കളും തമ്മിൽ പ്രശ്നത്തിന് വഴി വെച്ചത്. ഇതിനിടെ വനിത മൂന്ന് വിവാഹങ്ങൾ ചെയ്‌തെങ്കിലും മൂന്നും വിവാഹമോചനത്തിൽ അവസാനിച്ചു.
നടൻ ആകാശ് ആയിരുന്നു വനിതയുടെ ആദ്യ ഭർത്താവ്. 2000ൽ വിവാഹം കഴിച്ച ഇരുവരും 2007ൽ വേർപിരിഞ്ഞു. 2007ൽ രാജൻ ആനന്ദിനെ വിവാഹം കഴിച്ചെങ്കിലും 2012ൽ ഈ ബന്ധം വേർപിരിഞ്ഞു. 2020 ൽ ബിസിനസ്കാരനും ഫിലിം മേക്കറുമായ പീറ്റർ പോളിനെ വിവാഹം കഴിച്ചെങ്കിലും മാസങ്ങൾക്കുള്ളിൽ ഈ ബന്ധവും വേർപിരിഞ്ഞു. പീറ്റർ പോൾ കടുത്ത മദ്യപാനി ആണെന്നായിരുന്നു വനിത വിജയകുമാർ ആരോപിച്ചത്. അടുത്തിടെ വനിതാ നാലാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം മൂന്നു മക്കളാണ് വനിതയ്ക്ക്, അതിൽ രണ്ടു പെണ്മക്കൾക്കൊപ്പമാണ് വനിതയുടെ താമസം. താരത്തിന്റെ മകൻ വനിതയുമായി അകൽച്ചയിലാണ്. അമ്മയുടെ വീട്ടുകാർക്ക് ഒപ്പമാണ് മകനെന്നാണ് വിവരം. ഇപ്പോഴിതാ തന്റെ അമ്മയെയും മക്കളെയും കുറിച്ച് വനിത പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അമ്മയോട് ചെറുപ്പം മുതൽ വെറുപ്പായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

'എന്റെ അമ്മയോട് എനിക്ക് ചെറുപ്പം മുതലേ വെറുപ്പായിരുന്നു. അമ്മ എന്തു പറഞ്ഞാലും അതിന് എതിർത്തു പറയുക എന്നതായിരുന്നു എന്റെ ശീലം. വളരെ സ്ട്രിക്ട് ആയിട്ടുള്ള അമ്മയായിരുന്നു എന്റേത്. ഒന്നും തുറന്ന് സംസാരിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. സഹോദരങ്ങളും കൂടെ ഇല്ലാത്തതുകൊണ്ട് മക്കളാണ് ആ സ്ഥാനത്തുള്ളത്. എനിക്ക് സഹോദരങ്ങളും ബെസ്റ്റ് ഫ്രണ്ട്സും എല്ലാം എന്റെ മക്കളാണ്. ഞാൻ എന്തും അവരോട് പറയും. അവരും എന്നോടൊന്നും മറച്ചുവയ്ക്കാറില്ല', വനിത പറയുന്നു.
പത്താം വയസ്സിൽ മകൾ ചോദിച്ച ഒരു ചോദ്യവും, അത് കേട്ട് താൻ ഞെട്ടിയതിനെ കുറിച്ചും വനിത പറയുകയുണ്ടായി. കാറിൽ ഞങ്ങൾ ഊട്ടിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് മകൾ 'ഞാനൊരു ഫോറിനറെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് അമ്മയ്ക്ക് എന്താണ് അഭിപ്രായം' എന്ന് ചോദിച്ചത്. ശരിക്കും ഞാൻ ഞെട്ടിപ്പോയി.
അതുകേട്ട് വണ്ടി സഡൺ ബ്രേക്കിട്ട് നിർത്തിയത് ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് വനിത പറഞ്ഞു. മക്കൾക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയാണ് വളർത്തുന്നതെന്നും വനിത വ്യക്തമാക്കി. അതേസമയം അമ്മ തങ്ങൾക്ക് അമ്മ മാത്രമല്ല, ഒരു മൂത്ത സഹോദരിയും ബെസ്റ്റ് ഫ്രണ്ടുമാണ് എന്നായിരുന്നു മകൾ ജോവിക പറഞ്ഞത്.


Click it and Unblock the Notifications











