കാശിറക്കി കാശുവാരാന്‍ നോക്കി കൈ പൊള്ളി; ഈ നടിമാര്‍ക്ക് പാളിയ കണക്കുകൂട്ടലുകള്‍

സിനിമയില്‍ സ്ഥായിയായി ഒന്നുമില്ലെന്നാണ് പറയുക. ഇന്ന് താരമായിരുന്ന ഒരാള്‍ ചിലപ്പോള്‍ നാളെ ആരുമല്ലതായി മാറിയേക്കാം. വിജയത്തിന്റെ കൊടുമുടിയില്‍ നിന്നിരുന്നവര്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് അഭിനയിച്ച് മാത്രം പണം സമ്പാദിക്കുക എന്നത് ശാശ്വതമായ കാര്യമല്ല. അത് മനസിലാക്കി സിനിമയുടെ മറ്റ് മേഖലകളിലും സജീവമായി മാറിയവരുണ്ട്.

പണം സമ്പാദിക്കാനും സിനിമാ രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു നിര്‍ത്താനും കരിയര്‍ വിപൂലീകരിക്കാനും ക്രിയാത്മകമായ ഇടപെടുകകള്‍ കൂട്ടാനുമൊക്കെയായി സിനിമയുടെ പിന്നാമ്പുറത്തേക്കും ചുവടു വച്ച ഒരുപാട് താരങ്ങളുണ്ട്. ഇന്ന് മുന്‍നിര താരങ്ങള്‍ പലരും നിര്‍മ്മാതാവും കൂടിയാണ്. നടന്മാര്‍ മാത്രമല്ല നടിമാരും നിര്‍മ്മാണത്തില്‍ സജീവമാണ്. എന്നാല്‍ നിര്‍മ്മാണം എല്ലാവര്‍ക്കും അത്ര നല്ല അനുഭവമായിരിക്കില്ല.

amala paul

കാശിറക്കി കാശ് വാരാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടു പോയവരും ധാരാളമുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കും പോലും നിര്‍മ്മാണത്തില്‍ കൈ പൊള്ളിയിട്ടുണ്ട്. അങ്ങനെ നിര്‍മ്മാതാവായി വലിയ നഷ്ടം നേരിടേണ്ടി വന്ന ചില തെന്നിന്ത്യന്‍ നടിമാരെ പരിചയപ്പെടാം.

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തെന്നിന്ത്യയാകെ നിറ സാന്നിധ്യമായി മാറിയ നടിയാണ് അമല പോള്‍. തന്റെ പ്രകടനത്തിലൂടെ അമല കയ്യടി നേടിയ സിനിമകള്‍ ധാരാളമാണ്. ഈയ്യടുത്താണ് അമല നിര്‍മ്മാണത്തിലേക്ക് ചുവടുവച്ചത്. കഡാവര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അമല നിര്‍മ്മാതാവായത്. അമല തന്നെയായിരുന്നു നായികയായി അഭിനയിച്ചതും. എന്നാല്‍ ചിത്രം വലിയ പരാജയമാണ് നേരിട്ടത്. ഇത് അമലയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നടിയായിരുന്ന രംഭ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള രംഗ ഗ്ലാമര്‍ വേഷത്തിലൂടേയും കയ്യടി നേടിയിട്ടുണ്ട്. കരിയറില്‍ അവസരങ്ങള്‍ കുറഞ്ഞു വരുന്ന കാലത്താണ് രംഭ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. രംഭയ്‌ക്കൊപ്പം ജ്യോതിക, ലൈല എന്നിവരും അഭിനയിച്ച ത്രീ റോസസ് ആയിരുന്നു സിനിമ. പക്ഷെ ചിത്രം പരാജയപ്പെട്ടു. ഇതോടെ സിനിമയ്ക്കായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ പറ്റാതായി. പതിയെ രംഭ അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും സാന്നിധ്യം അറിയിച്ച നടിയാണ് രാധിക. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് രാധിക. റാഡോം മീഡിയ എന്ന പേരില്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചിരുന്നു രാധിക. നിരവധി ഹിറ്റ് പരമ്പരകള്‍ നിര്‍മ്മിക്കാന്‍ രാധികയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നതോടെ രാധികയ്ക്ക് കൈ പൊളളി. നിര്‍മ്മിച്ച മിക്ക സിനിമകളും കനത്ത പരാജയമായി മാറുകയായിരുന്നു.

amala paul

അമ്പതുകളിലും അറുപതുകളിലും തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്നു സാവിത്ര. അന്നത്തെ കാലത്ത് അത്രത്തോളം ആര്‍ബാഢത്തോടെ ജീവിച്ച മറ്റൊരു താരവുമുണ്ടായിരുന്നില്ല. പിന്നീട് സാവിത്രി സംവിധാനത്തിലേക്കും നിര്‍മ്മാണത്തിലേക്കും കടക്കുകയായിരുന്നു. ഒരുപാട് കാശ് മുടക്കി നിര്‍മ്മിച്ച സിനിമ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി മാറുന്നതോടെയാണ് സാവിത്രി സാമ്പത്തിക പ്രതിസന്ധിയിലാകുന്നത്. അതില്‍ നിന്നും കരകയറാനുള്ള ശ്രമങ്ങളും പാളിപ്പോയി.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X