വിവാഹം വലിയ നേട്ടമൊന്നുമല്ല, എനിക്ക് ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ല; തുറന്നടിച്ച് ദിവ്യദർശിനി

തമിഴകത്തെ ജനപ്രിയ അവതാരകയാണ് ദിവ്യദർശിനി എന്ന ഡിഡി. നടിയായാണ് കരിയർ ആരംഭിച്ചതെങ്കിലും വിജയ് ടിവിയിൽ അവതാരകയായതോടെയാണ് ദിവ്യദർശിനി ആരാധകരെ സമ്പാദിച്ചത്. ഒരുപിടി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് താരം. കൂടാതെ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരകയുമായി. വലിയൊരു ആൾക്കൂട്ടത്തെ രസിപ്പിച്ച് സന്തോഷിപ്പിച്ച് മണിക്കൂറുകളോളം ഷോ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അസാമാന്യ കഴിവുണ്ട് ഡിഡിക്ക്. നിരവധി തവണ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം താരം നേടിയിട്ടുണ്ട്.

എന്നും ലൈംലൈറ്റിൽ നിൽക്കുന്ന അവതാരക കൂടിയാണ് ഡിഡി. അതുകൊണ്ട് തന്നെ താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. ദിവ്യദർശിനിയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അത്തരത്തിൽ വലിയ ചർച്ചയായതാണ്. സുഹൃത്തും സഹ സംവിധായകനുമായ ശ്രീകാന്ത് രവിചന്ദ്രനെയാണ് ഡിഡി വിവാഹം ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. വലിയ ആർഭാടമായി നടന്ന വിവാഹത്തിൽ തമിഴ് സിനിമാലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു.

Dhivyadharshini

എന്നാൽ ഇവരുടെ ബന്ധം അധികം നാൾ മുന്നോട്ട് പോയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും രണ്ടുപേരും ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. 2017ലാണ് ഇവർ നിയമപരമായി വിവാ​ഹമോചനം നേടുന്നത്. എന്നാൽ അതിൽ ഏറെ നാളുകൾക്ക് മുൻപ് തന്നെ ഇവർ വേർപിരിഞ്ഞ് താമസം തുടങ്ങിയിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ചത് എന്താണെന്ന് തുറന്നു പറയാൻ ഇരുവരും തയ്യാറായിട്ടില്ല.

എന്നാൽ ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾക്ക് കഴിഞ്ഞ കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദിവ്യ വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തിലുള്ള കിംവദന്തികളും പലപ്പോഴായി പ്രചരിക്കുകയുണ്ടായി. ഇപ്പോഴിതാ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഗലാട്ട മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡിഡി.

'എന്നെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന അഭ്യൂഹങ്ങളോടൊന്നും ഞാൻ പ്രതികരിക്കാറില്ല. പറയേണ്ടവർ അവർക്ക് പറയാനുള്ള പറഞ്ഞിട്ട് പോകട്ടെ. കല്യാണം ആയാൽ എല്ലാവരും അറിയും. ആയില്ലെങ്കിൽ ആരും അറിയാനും പോകുന്നില്ല. അത്രയേയുള്ളൂ. വിവാഹം എന്ന് പറയുന്നത് വളരെ സ്വകാര്യമായ ഒരു കാര്യമാണ്. വിവാഹത്തെക്കുറിച്ച് പത്തുവർഷം മുൻപുണ്ടായിരുന്ന ധാരണയൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്. വിവാഹം എല്ലാവർക്കും പറഞ്ഞിട്ടുള്ളതല്ല. അതൊരു നാഴികക്കല്ലോ നേട്ടമോ ആയി കണക്കാക്കാനാവില്ല',

'വിവാഹം എല്ലാവർക്കും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സമൂഹം അത് അങ്ങനെ ആക്കിയതാണ്, എന്നാൽ അതിപ്പോൾ മാറി വരുന്നുണ്ട്. നിങ്ങൾക്ക് മാറണമെങ്കിൽ മാറാം. വിവാഹം കഴിക്കണം എന്ന് തോന്നുന്നവർ അവർക്ക് ശരിയായ ആളെ ലഭിക്കുമ്പോൾ വിവാഹം കഴിക്കട്ടെ. അല്ലാതെ അതിനെ ഒരു നേട്ടമായി കാണേണ്ട കാര്യമില്ല. അത് തീർച്ചയായും കുറച്ച് സംതൃപ്തി നൽകുമെന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ ഞാൻ ഒരിക്കലും അത്തരമൊരു പഴയ ചിന്താഗതിയിൽ കുടുങ്ങി പോകില്ല. ഞാൻ അത് ഒരിക്കൽ പരീക്ഷിച്ചു പരാജയപ്പെട്ടു',

'ഞാൻ എന്റെ നിയമങ്ങൾക്കനുസൃതമായാണ് എന്റെ ജീവിതം കൊണ്ടുപോകുന്നത്. എന്റെ ജീവിതം എങ്ങനെ വേണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ നിയമങ്ങൾ മറ്റാരെയും ബാധിക്കുന്നതല്ല. മാധ്യമങ്ങൾ എന്ത് എഴുതിയാലും അത് എന്നെ ബാധിക്കില്ല. അതിൽ എനിക്ക് ഒരു ആശങ്കയുമില്ല. എന്നെ കുറിച്ച് അങ്ങനെ ഓരോന്ന് കമന്റ് ചെയ്യാൻ നിങ്ങൾ ആരാണ്...? ഞാൻ എന്താണെന്ന് എനിക്ക് എന്റെ സർട്ടിഫിക്കറ്റ് മതി. നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല', ദിവ്യദർശിനി തുറന്നടിച്ചു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X