സംവിധായകന്റെ മകളായിട്ട് കൂടി...!; നമ്മൾ കിടക്കയിലേക്കും വരുമെന്ന് പലരും പ്രതീക്ഷിക്കുന്നു; അനുഭവം പറഞ്ഞ് നടി!
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നിരവധി താരങ്ങൾ ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇൻഡസ്ട്രികളിലും കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ട്. മീ ടു വ്യാപകമായതോടെ ഇതിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും നിരവധി താരങ്ങൾ ഇന്നും അവർക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവച്ച് എത്താറുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാർ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് മുൻനിര താരങ്ങളായി തിളങ്ങി നിൽക്കുന്ന പലർക്കും തുടക്കകാലത്ത് കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് തമിഴ് നടി വിജയലക്ഷ്മി. തമിഴിലെ പ്രമുഖ സംവിധായകൻ അഗത്യന്റെ മകളാണ് വിജയലക്ഷ്മി. 2007ൽ വെങ്കട് പ്രഭു സംവിധാനം ചെയ്ത ചെന്നൈ 600028 എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് ശേഷം അഞ്ജാത്തെ, ബിരിയാണി, ചെന്നൈ 600028ന്റെ രണ്ടാം ഭാഗം, കസടത്തപ്പാറ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

എന്നാൽ വിജയലക്ഷ്മി നായികയായ പല ചിത്രങ്ങളും വേണ്ടത്ര വിജയം കണ്ടില്ല. ഇതോടെ കാമുകനായ ഫെയ്‌റോസ് മുഹമ്മദിനെ വിവാഹം കഴിച്ച് പതിയെ കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു താരം. വിവാഹശേഷം ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചെങ്കിലും ഇപ്പോൾ ടെലിവിഷനിലാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2018ൽ നായാഗി എന്ന പരമ്പരയിലൂടെ ആയിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വർഷം വിജയലക്ഷ്മി ബിഗ് ബോസ് തമിഴിൽ മത്സരാർത്ഥിയായി. 100 ദിവസം ഹൗസിനുള്ളിൽ തുടർന്ന വിജയലക്ഷ്മി മൂന്നാം സ്ഥാനം നേടിയാണ് ഷോയിൽ നിന്നിറങ്ങിയത്.
തുടർന്ന് നിരവധി അവസരങ്ങളാണ് താരത്തിന് ടെലിവിഷനിൽ നിന്ന് ലഭിച്ചത്. വിവിധ റിയാലിറ്റി ഷോകളിലും സീരിയലുകളിലും വിജയലക്ഷ്മി എത്തി. അതിനു ശേഷം കുറച്ച് സിനിമകളിലും താരം അഭിനയിച്ചു. ഇപ്പോൾ വെബ് സീരീസുകളിലടക്കം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയാണ് താരം. അതിനിടെ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ കാസ്റ്റിങ് കൗച് അനുഭവം വിജയലക്ഷ്മി പങ്കുവച്ചത്.
'അഭിനേതാക്കൾക്ക് പലപ്പോഴും പറയേണ്ടത് എല്ലാം ചെയ്യേണ്ടി വരും. എന്നാൽ എല്ലായിടത്തും ഇങ്ങനെ ആയിരിക്കണമെന്നില്ല... എന്നാൽ പലയിടത്തും ഇതാണ് സംഭവിക്കുന്നത്. ഒരു പെൺകുട്ടി അഭിനയിക്കാൻ വരുമ്പോൾ, അവൾ കിടക്കയിലേക്കും വരുമെന്ന് പലരും പ്രതീക്ഷിക്കുന്നു. അവർ പറയുന്നതെല്ലാം നമ്മൾ കേൾക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എനിക്കും അത്തരത്തിൽ ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ അഡ്ജസ്റ്റ്‌മെന്റ് അഭ്യർത്ഥനയുമായി എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഞാൻ നിരസിച്ചു', വിജയലക്ഷ്മി പറഞ്ഞു.

വിജയലക്ഷ്മിയുടെ വാക്കുകൾ തമിഴകത്ത് വൈറലായി കഴിഞ്ഞു. പ്രമുഖ സംവിധായകന്റെ മകളായിട്ടും വിജയലക്ഷ്മിക്ക് ഈ അനുഭവം ഉണ്ടായല്ലോ എന്നാണ് പലരും ചോദിക്കുന്നത്. അതേസമയം നടി വരലക്ഷ്മി ശരത്കുമാറും മുൻപ് സമാനമായ അനുഭവം പങ്കുവച്ചിട്ടുണ്ട്. താരപുത്രിയായിട്ടു പോലും മോശം അനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. ദുരുദ്ദേശപരമായി സമീപിച്ചവരോട് നോ പറഞ്ഞിട്ടുണ്ടെന്നുമാണ് വരലക്ഷ്മി പറഞ്ഞത്.
അത്തരം സിനിമകളില്‍ അഭിനയിക്കേണ്ടെന്ന് താന്‍ തീരുമാനിച്ചു. അത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്‍റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷെ ഇന്ന് ഞാന്‍ 25 സിനിമകള്‍ ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കുകയാണെന്നുമാണ് വരലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications