നയൻസ് ഫിലിം ഫെയർ അവാർഡ് ബഹിഷ്കരിച്ചു!! കാരണം ഇത്... നന്ദി പറഞ്ഞ് നടികർ സംഘം
തമിഴിലെ മികച്ച നടനും നടിയും അവാർഡ് സ്വീകരിച്ചിരുന്നില്ല.
താര രാജാക്കന്മാരും താരറാണി മാരും കൊണ്ട് സമ്പന്നമായിരിക്കും ഫിലിം ഫെയർ അവാർഡുകൾ. വളരെ മനോഹരമായ ഒരു കളർ ചിത്രത്തിന്റെ പ്രതീതിയായിരിക്കും. 65ാംമത് ഫിലിം ഫെയർ അവാർഡും വളരെ മനോഹരമായി നടന്നു. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളൊക്കെ ചടങ്ങിൽ നിറസാന്നിധ്യമായിരുന്നു. എങ്കിലും ഇത്തവണത്തെ പുരസ്കാര നിശയ്ക്ക് അൽപം മങ്ങലുണ്ടായിരുന്നു. ചിലരുടെ ആ അസാനിധ്യം ഷോയിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

തമിഴിലെ മികച്ച നടനും നടിയും അവാർഡ് സ്വീകരിച്ചിരുന്നില്ല. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര, നടൻ വിജയ് സേതുപതി, കാർത്തി എന്നിവരാണ് അവാർഡ് നിശ ബഹിഷ്കരിച്ചത്. സ്വാകാര്യ അവാർഡ് പരിപാടികളിൽ പങ്കെടുക്കുമ്പോൾ 10 ലക്ഷം രൂപ രൂപ ഡൊണേഷനായി താരങ്ങൾക്ക് നൽകണമെന്ന് നേരത്തെ തന്നെ തമിഴ് താരങ്ങളുടെ സിനിമ സംഘടനയായ നടികർ സംഘം അറിയിച്ചിരുന്നു. എന്നാൽ ഈ തുക നൽകാൻ ഫിലിം ഫെയർ അവാർഡ് സംഘാടകർ തയ്യാറായിരുന്നില്ല.
സാധരണ ഗതിയിൽ സ്വകാര്യ ചടങ്ങിൽ നിന്ന് ലഭിക്കുന്ന ഡൊണേഷൻ തുക സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്. ഇത്തരത്തിൽ നിന്ന് ലഭിക്കുന്ന ഫണ്ടു ഉപയോഗിച്ചാണ് നടികരപ്‍ സംഘം സമൂഹ്യ പ്രവർത്തികൾ വിജയകരമായി ചെയ്യുന്നത്.അരം സിനിമയിലെ മികച്ച പ്രകടനമാണ് നയൻസിനെ പുരസ്കാരത്തിന് അർഹയാക്കിയത്. വിക്രം വേദയിലെ മികച്ച പ്രകടനമാണ് വിജയ് സേതുപതിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. തീരൻ അധികാരം ഒൻട്രിലൂടെ കാർത്തി ക്രിട്ടിക്സ് ചോയിസ് അവാർഡിന് അർഹനായത്. താരങ്ങൾ അവാർഡ് ബഹിഷ്കരിച്ചതിനെ തുടർന്ന് നടികർ സംഘം ഇവർക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്


Click it and Unblock the Notifications











