രാക്ഷസൻ ഹിറ്റാക്കാനുളള കാരണമിതോ? ചിത്രത്തിനുളളിൽ ഒളിപ്പിച്ച രഹസ്യങ്ങൾ പുറത്ത്, ഈ വീഡിയോ കാണൂ
അമല പോളിനെ ഒഴിച്ചാൽ ബാക്കി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെല്ലാം വളർന്നു വരുന്നതും സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളാണ്.
ഈ ഇടക്കാലത്ത് തെന്നിന്ത്യൻ സിനിമ കണ്ട ഒരു മികച്ച ചിത്രമായിരുന്നു രാക്ഷസൻ. ഒരു കംബ്ലീറ്റ് ചിത്രമെന്ന് രക്ഷസനെ വിശേഷിപ്പിക്കാം. തമിഴ് സിനിമ ലോകം മാത്രമല്ല മലയാളത്തിലും രാക്ഷസന് ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. നായകനും വില്ലനും ഒരുപോലെ കൈയ്യടി നേടിയ ഒരു ചിത്രമായിരുന്നു രക്ഷസൻ. വിഷ്ണു വിശാൽ, അമല പോൾ, ശരവണ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിച്ചത്.
ഇതാണ് മമ്മൂക്ക!! ലൊക്കേഷനിൽ സഹപ്രവർത്തകർക്ക് സ്വന്തം കൈകൊണ്ടുളള ബിരിയാണി, കാണൂ...
തെന്നിന്ത്യയിലെ മികച്ച ത്രില്ലർ ചിത്രങ്ങളിലൊന്നാണ് രാക്ഷസൻ. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധേയും ഒരു പോലെ നേടിയെടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞിരുന്നു. സൂപ്പർ സ്റ്റാറുകളില്ലാത്ത സൂപ്പർ ഹിറ്റായ ചിത്രമാണ് രാക്ഷസൻ . അമല പോളിനെ ഒഴിച്ചാൽ ബാക്കി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെല്ലാം വളർന്നു വരുന്നതും സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നവരുമാണ്. ഇവരാണ് ഈ ചിത്രം സൂപ്പർ ഹിറ്റായത്.

സെക്കോ ത്രില്ലർ
ഒരു സൈക്കോ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്തകാൻ കഴിയുന്ന ചിത്രമാണിത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു. സിനിമയുടെ തുടക്കം മുതലുളള സസ്പെൻസ് ഏറ്റവും ഒടുവിൽ സിനിമ തീരുമ്പോൾ മാത്രമാണ് അവസാനിക്കുന്നത്. ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് അതിലെ വില്ലൻ ക്രിസ്റ്റഫറായിരുന്നു. പ്രേക്ഷകരെ പിടിച്ചിരുത്താനുളള പ്രധാന കാരണവും ഇതു തന്നെയാണ്.

ചെറിയ താരങ്ങൾ സൂപ്പർ ഹിറ്റ്
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽപ്പെടുത്താൻ കഴിയുന്ന ചിത്രമാണിത്. സൂപ്പർ താരങ്ങളെ മാസ് ഡയലോഗുകളോ ചിത്രത്തിലില്ല. അമല പോൾ, വിഷ്ണു വിശാൽ എന്നിവരെ ഒഴിച്ചാൽ രാക്ഷസനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന താരങ്ങളെല്ലാം സിനിമയിൽ പിച്ചവെച്ച് തുടങ്ങുന്നവരാണ്. ജൂനിയറ്‍ ആർട്ടിസ്റ്റ് ശരവണാണ് ക്രിസ്റ്റഫർ എന്ന വില്ലനെ അവതരിപ്പിച്ചത്. കൂടാത സ്കൂൾ അധ്യാപകനായി എത്തിയ ആളും സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു വരുന്ന ആളാണ്. രാക്ഷസൻ സൂപ്പർ ഹിറ്റായതോടെ ഇവരും ഹിറ്റായിരിക്കുകയാണ്.

അബദ്ധങ്ങളില്ലാത്ത ചിത്രം
ഒരു ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിരവധി അബദ്ധങ്ങളാണ് സംഭവിക്കുക. ഫൈനൽ എഡിറ്റിങ്ങ് കഴിഞ്ഞ് ചിത്രം തിയേറ്ററിൽ എത്തിയാലും എന്തെങ്കിലും പ്രശ്നങ്ങൾ സർവ്വ സാധാരണമാണ്. എന്നാൽ ഈ ചിത്രത്തെ ഒരു പാഠപുസ്തകമായി പരിഗണിക്കാം.അതി സൂക്ഷ്മമായാണ് ഒരേ കാര്യങ്ങളും സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്. രാക്ഷസൻ എന്ന ചിത്രത്തെ കീറി മുറിച്ചാൽ പോലും ഒരു മിസ്റ്റേക്കും കണ്ടെത്താൻ കഴിയില്ല. അത്രയ്ക്ക് പെർഫക്ടായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മേക്ക് വീഡിയോ
ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ ഇതിനു മുൻപ് തന്നെ വൈറലായിരുന്നു. ശരവണനെ എങ്ങനെ ക്രിസ്റ്റഫറാക്കി മാറ്റിയെന്നും അതിനു വേണ്ടിയുളള തയ്യാറെടുപ്പുകളും പുറത്തു വന്നിരുന്നു. ചിത്രത്തിന്റെ റിലീസിനു ശേഷമായിരുന്നു വില്ലൻ ക്രിസ്റ്റഫറഖിനെ കുറിച്ചുളള വിവരങ്ങൾ പുറത്തു വിട്ടത്. അതുവരെ പ്രതിനായകനെ കുറിച്ചുളള വിവരങ്ങൾ അണിയറ പ്രവർത്തകർ രഹസ്യമാക്കി സൂക്ഷിച്ചിരുന്നു.


Click it and Unblock the Notifications











